എബിഎസ് മോഡൽ ബുള്ളറ്റുമായി റോയൽ എൻഫീൽഡ്

News18 Malayalam
Updated: September 13, 2018, 6:55 PM IST
എബിഎസ് മോഡൽ ബുള്ളറ്റുമായി റോയൽ എൻഫീൽഡ്
  • Share this:
ന്യൂഡൽഹി: കൂടുതൽ സുരക്ഷയൊരുക്കുന്ന എബിഎസ്(ആന്‍റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനമുള്ള ക്ലാസിക് 500 മോഡൽ ബുള്ളറ്റ് റോയൽ എൻഫീൽഡ് പുറത്തിറക്കി. 1.99 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ക്ലാസിക് 500 എബിഎസ് മോഡലിന് അടിസ്ഥാന വില. പെയിന്‍റിന് അനുസരിച്ച് വില വീണ്ടും കൂടും. മാറ്റെ, ക്രോം പെയിന്‍റുകളിൽ ലഭ്യമാകുന്ന പുതിയ മോഡലിന് 2.10 ലക്ഷം രൂപ വരെയായിരിക്കും മുംബൈയിലെ എക്സ് ഷോറൂം വില.

കാറുകൾക്ക് ഒന്നരലക്ഷം വരെ ഇളവ്; വിപണി പിടിക്കാൻ വാഹനനിർമാതാക്കൾ

എബിഎസ് സംവിധാനമുള്ള മൂന്നാമത്തെ മോഡലാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ പുറത്തിറക്കിയത്. ക്ലാസിക് 350, ഹിമാലയൻ എന്നിവയും നേരത്തെ എബിഎസ് സംവിധാനത്തോടെ റോയൽ എൻഫീൽഡ് പുറത്തിറക്കിയിരുന്നു.
First published: September 13, 2018, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading