റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350ന്റെ എല്ലാ വേരിയന്റുകൾക്കും കമ്പനി വില വർദ്ധിപ്പിച്ചു. ഈ വർഷം മൂന്നാം പ്രാവശ്യമാണ് കമ്പനി വിലവർദ്ധനവ് പ്രഖ്യാപിക്കുന്നത്. നേരത്തെ ജനുവരിയിലും തുടർന്ന് ഏപ്രിലിലും കമ്പനി വിവിധ മോഡലുകളുടെ വില 10000 മുതൽ 15000 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു.
അതിനിടെ, റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650, ഹിമാലയൻ എന്നിവയുടെ പുതിയ പതിപ്പുകളും അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇവയെല്ലാം ഗണ്യമായ വിലവർദ്ധനവോടെയാണ് വിപണിയിലേക്ക് എത്തിയത്. എന്നാൽ, റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയമായ പഴയ മോഡലായ ക്ലാസിക് പുതിയ മാറ്റങ്ങളോടെ വീണ്ടും എത്തുമെന്നാണ് സൂചന.
ഇനിമുതൽ റോയൽ എൻഫീൽഡിന്റെ അടിസ്ഥാന വേരിയന്റിന് 1,79,782 രൂപ നൽകേണ്ടി വരും. ടോപ്പ് എൻഡ് മോഡൽ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയ്ക്ക് 2,06,962 രൂപയ്ക്കും (എക്സ്ഷോറൂം വില) വാങ്ങാം. സ്റ്റെൽത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് നിറങ്ങളിലാണ് ഇത് ലഭ്യമായിട്ടുള്ളത്.
ഓഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തീരുമാനം
ആദ്യമായാണ് ക്ലാസിക് 350ന്റെ വില രണ്ട് ലക്ഷം രൂപ കടക്കുന്നത്. കൂടാതെ, ഈ വർഷം ആദ്യം എത്തിയ അപ്ഡേറ്റ് ചെയ്ത റോയൽ എൻഫീൽഡ് ഹിമാലയനും വില വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുതായി പുറത്തിറക്കിയ വാഹനത്തിന്റെ വില 4,470 രൂപയാണ് വർദ്ധിപ്പിച്ചത്.
ക്രോം ബ്ലാക്ക്, സ്റ്റെൽത്ത് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ ഡ്യുവൽ എ ബി എസ് വേരിയന്റിന് ഇപ്പോൾ 2,06,962 രൂപയാണ് വില. മെറ്റല്ലോ സിൽവർ, ഓറഞ്ച് എമ്പർ നിറങ്ങളിലുള്ള ഇതേ മോഡൽ 2,03,480 രൂപയ്ക്ക് വാങ്ങാം. ഡ്യുവൽ എബിഎസ് പ്യുവർ ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, മെർക്കുറി സിൽവർ എന്നീ നിറങ്ങൾ 1,88,531 രൂപയ്ക്ക് വാങ്ങാം. സിഗ്നൽ എഡിഷനിലുള്ള സ്റ്റോംറൈഡർ സാൻഡ്, എയർബോൺ ബ്ലൂ എന്നിവ ഇപ്പോൾ 1,99,777 രൂപയ്ക്ക് ലഭ്യമാണ്.
ഗൺമെറ്റൽ ഗ്രേയി നിറത്തിലെ ഡ്യുവൽ എബിഎസ് അലോയ് മോഡലിനും, ഡ്യുവൽ എബിഎസ് സ്പോക്ക് വേരിയന്റിനും യഥാക്രമം 2,03,480 രൂപയും 1,90,555 രൂപയുമാണ് വില. ആഷ് മെർക്കുറി സിൽവർ, ചെസ്റ്റ്നട്ട് റെഡ്, റെഡ്ഡിച്ച് റെഡ്, പ്യുവർ ബ്ലാക്ക് എന്നീ നിറങ്ങളിലെ സിംഗിൾ എബിഎസിന് 1,79,782 രൂപയാണ് വില. മൊത്തത്തിൽ, സിംഗിൾ എബിഎസ് മോഡലുകൾക്ക് 7,316 രൂപ വരെയും ഡ്യുവൽ എബിഎസ് മോഡലുകൾക്ക് 8,362 രൂപ വരെയുമാണ് വില വർധിപ്പിച്ചത്.
പുരാതന റെയിൽവേ സ്റ്റേഷൻ താമസ സ്ഥലമാക്കി; വിൽപ്പനയ്ക്ക് വച്ചത് 5.6 കോടി രൂപയ്ക്ക്
അതേസമയം, പ്രശസ്ത ഇന്ത്യൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് പുതിയ തലമുറയിൽപ്പെട്ട ക്ലാസിക് 350 ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായുള്ള ടെസ്റ്റിങ് നടത്തുകയാണ്. നിരവധി പുതിയ ഫീച്ചറുകളാണ് പുതിയ ക്ലാസിക് 350ൽ അവതരിപ്പിക്കുന്നത്. ജെ പ്ലാറ്റ്ഫോമിൽ രൂപകൽപ്പന ചെയ്ത മോഡൽ മെറ്റിയർ 350 ഒപ്പമാണ് അരങ്ങേറ്റം കുറിക്കുന്നത്. ബൈക്കിന്റെ എഞ്ചിൻ 5 സ്പീഡ് ഗിയർബോക്സ് ഉണ്ടാവുമെന്നാണ് റിപോർട്ട്. കൂടാതെ, പുതിയ നിറങ്ങളും ബൈക്ക് പ്രേമികൾക്കായി റോയൽ എൻഫീൽഡ് ഒരുക്കുന്നുണ്ടെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.