റോയൽ എൻഫീൽഡ് മീറ്റിയോർ 350; ഇനി നിരത്ത് കീഴക്കാൻ പുതിയ ബുള്ളറ്റ്

ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റ് ഡിസൈൻ, റീഡിസൈൻ ചെയ്ത പെട്രോൾ ടാങ്ക്, എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ ചേർന്ന ഹെഡ് ലാംപ്, പുതിയ ഡിസൈനിലുള്ള അലോയ് വീൽ എന്നിവയാണ് മീറ്റിയോറിന്‍റെ സവിശേഷതകൾ.

News18 Malayalam | news18-malayalam
Updated: November 6, 2020, 11:03 AM IST
റോയൽ എൻഫീൽഡ് മീറ്റിയോർ 350; ഇനി നിരത്ത് കീഴക്കാൻ പുതിയ ബുള്ളറ്റ്
Royal Enfield Meteor 350
  • Share this:
ബുള്ളറ്റ് പ്രേമികളെ ആവേശംകൊള്ളിക്കാൻ റോയൽ എൻഫീൽഡിന്‍റെ പുതിയ മോഡലായ മീറ്റിയോർ 350 ഇന്ന് പുറത്തിറക്കുന്നു. എൻഫീൽഡ് ശ്രേണിയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേഡിന്‍റെ പകരക്കാരൻ എന്ന വിശേഷണത്തോടെയാണ് മീറ്റിയോർ 350 വരുന്നത്.

മീറ്റിയോറിന്‍റെ സവിശേഷതകൾ

തണ്ടർബേഡ് മോഡൽ തന്നെയാണ് പരിഷ്ക്കരിച്ച് മീറ്റിയോർ 350 ആയി പുറത്തിറക്കുന്നത്. 1950കളിൽ ഇതേ പേരിൽ റോയൽ എൻഫീൽഡ് ഒരു ബൈക്ക് അമേരിക്കയിൽ വിറ്റിരുന്നു. അതുകൊണ്ടാണ് പുതിയ മോഡലിന് ഈ പേര് സ്വീകരിച്ചത്. മൂന്നു വ്യത്യസ്ത വേരിയന്‍റുകളിലായാണ് റോയൽ എൻഫീൽഡ് മീറ്റിയോർ വരുന്നത്. സൂപ്പർനോവ, സ്റ്റെല്ലാർ, ഫയർബോൾ എന്നിങ്ങനെ മൂന്നു പതിപ്പുകളാണ് മീറ്റിയോറിന് ഉള്ളത്. വ്യത്യസ്ത നിറങ്ങളിലും സവിശേഷതകളിലും ഇവ ലഭ്യമാണ്.

റോയൽ എൻഫീൽഡ് മെറ്റിയർ 350 ഫയർബോൾ വേരിയന്റിൽ ബ്ലാക്ക്ഔട്ട് ഘടകങ്ങൾ, സിംഗിൾ കളർ ടാങ്ക്, ഡെക്കൽസ് ഗ്രാഫിക്സ്, മെഷീൻ ചെയ്ത ഫിനുകളുള്ള ബ്ലാക്ക് ഔട്ട് എഞ്ചിൻ, ചക്രങ്ങളിൽ പ്രതിഫലിക്കുന്ന വരകൾ എന്നിവ ഉണ്ടാകും. ഫയർബോൾ മോഡിലിന് തണ്ടർബേഡ് എക്സിന്റെ സവിശേഷതകളാണുള്ളത്. ഇടത്തരം വേരിയന്‍റായ സ്റ്റെല്ലാറിന് ആകർഷകമായ ബോഡി-കളർ, ടാങ്കിൽ പ്രത്യേക റോയൽ എൻഫീൽഡ് ബാഡ്ജ്, ക്രോം എക്‌സ്‌ഹോസ്റ്റ്, ക്രോം ഹാൻഡിൽബാർ, ക്രോം ഇഎഫ്ഐ കവർ, പില്യണിനുള്ള ബാക്ക്‌റെസ്റ്റ് എന്നിവ ഉണ്ടാകും. ഏറ്റവും ഉയർന്ന മോഡലാണ് സൂപ്പർനോവ. ഇതിൽ വിൻഡ്സ്ക്രീൻ, ഡ്യുവൽ കളർ ടോൺ എന്നീ സവിശേഷതകളുണ്ട്. കൂടാതെ മെഷീൻ കട്ട് അലോയ് വീലുകൾ, പ്രീമിയം സീറ്റ് ഫിനിഷുകൾ എന്നിവ ലഭിക്കും. മൂന്ന് ട്രിമ്മുകളും ഒരു ട്രിപ്പർ നാവിഗേഷൻ ഫംഗ്ഷനോടുകൂടിയാണ് ഇത് വരുന്നത്

പൊതുവായി ചില പുത്തൻ സവിശേഷതകളുമായാണ് മീറ്റിയോർ വരുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റ് ഡിസൈൻ, റീഡിസൈൻ ചെയ്ത പെട്രോൾ ടാങ്ക്, എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ ചേർന്ന ഹെഡ് ലാംപ്, പുതിയ ഡിസൈനിലുള്ള അലോയ് വീൽ എന്നിവയാണ് മീറ്റിയോറിന്‍റെ സവിശേഷതകൾ. ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിൽ ബ്ലൂടൂത്ത് കണക്ടിവിറ്റി ഉണ്ടെന്നും റിപ്പോർട്ടുണ്ട്. ഇൻഡികേറ്ററുകൾക്കും ടെയിൽ ലൈറ്റിനും വൃത്താകൃതിയുള്ള ഡിസൈനാണ് മറ്റൊരു സവിശേഷത.

എഞ്ചിൻ സവിശേഷതകൾ

നേരത്തെ പുറത്തുവന്ന വിവരം അനുസരിച്ച് മീറ്റിയോർ 350നായി പുതുതായി വികസിപ്പിച്ച ബിഎസ് 6 350 സിസി 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിനാണുള്ളത്. അത് സിംഗിൾ ഓവർഹെഡ് ക്യാം (എസ്ഒഎച്ച്സി) ഉപയോഗിച്ച് കൂടുതൽ പരിഷ്കരിച്ച ഒന്നാണ്. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം പീക്ക് ടോർക്കും നൽകുന്ന ലോംഗ് സ്ട്രോക്ക് എഞ്ചിനാണ് ഇതെന്ന് വിദഗ്ദ്ധർ പറയുന്നു. സുഗമമായ ഗിയർ ഷിഫ്റ്റുകൾക്കായി പുതുതായി വികസിപ്പിച്ച ലൈറ്റർ ക്ലച്ച് ഉപയോഗിച്ച് മെച്ചപ്പെട്ട ട്രാൻസ്മിഷൻ സജ്ജീകരണവുമായി ബന്ധിപ്പിച്ച എഞ്ചിനാണ് മീറ്റിയോറിനുള്ളത്.

വിലയും എതിരാളികളും

പുതിയ റോയൽ എൻ‌ഫീൽഡ് മീറ്റിയർ 350 ഇന്ത്യയിൽ 1.70 ലക്ഷം മുതൽ 1.90 ലക്ഷം വരെ (എക്‌സ്‌ഷോറൂം) വില പ്രതീക്ഷിക്കുന്നു. പുതുതായി പുറത്തിറക്കിയ ഹോണ്ട ഹൈനസ് സിബി 350, ബേനെല്ലി ഇംപീരിയൽ 400, ജാവ & ജാവ 42 എന്നിവയാകും ഇന്ത്യൻ വിപണിയിൽ റോയൽ എൻ‌ഫീൽഡ് മീറ്റിയർ 350-ന്‍റെ എതിരാളികൾ.
Published by: Anuraj GR
First published: November 6, 2020, 10:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading