• HOME
  • »
  • NEWS
  • »
  • money
  • »
  • ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് ബൈക്കുകൾ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് ബൈക്കുകൾ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

മോട്ടോർസൈക്കിളുകളിലെ ഇഗ്നിഷൻ കോയിൽ തെറ്റായ പ്രവർത്തനത്തിന് കാരണമാകുമെന്നും ഇത് മോട്ടോർസൈക്കിളുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

News18

News18

  • Share this:
    ഇന്ത്യയിൽത്തന്നെ ഏറ്റവും അധികം ആരാധകരുള്ള മോട്ടോർ സൈക്കിൾ കമ്പനിയാണ് റോയൽ എൻഫീൽഡ്. ചെന്നൈ ആസ്ഥാനമായുള്ള മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്ന ചില മോഡലുകൾ തിരിച്ചുവിളിച്ചിരിക്കുകയാണ്. ചില മോട്ടോർസൈക്കിളുകളിൽ ഉപയോഗിക്കുന്ന ഒരു ഭാഗത്തിന് സംഭവിച്ച തകരാറിനെത്തുട‍‍‍‍‍‍‍ർന്നാണ് കമ്പനി മോഡലുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്.

    മോട്ടോർസൈക്കിളുകളിലെ ഇഗ്നിഷൻ കോയിൽ തെറ്റായ പ്രവർത്തനത്തിന് കാരണമാകുമെന്നും ഇത് മോട്ടോർസൈക്കിളുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ചില അപൂർവ സന്ദർഭങ്ങളിൽ, ഈ പ്രശ്നം ഒരു ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചേക്കാം. ഇതിന്റെഫലമായി ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ വിറ്റഴിച്ച ബുള്ളറ്റ് 350, ക്ലാസിക് 350, അടുത്തിടെ പുറത്തിറക്കിയ മെറ്റിയർ 350 എന്നി മോഡലുകളിൽപ്പെട്ട 2,36,966 യൂണിറ്റ് ബൈക്കുകൾ തിരിച്ചുവിളിക്കാനാണ് റോയൽ എൻഫീൽഡ് തീരുമാനിച്ചിരിക്കുന്നത്.റോയൽ എൻഫീൽഡ് ബൈക്കുകളിൽ കമ്പനി സ്ഥിരമായി നടത്തുന്ന പരിശോധനയിലാണ് ഇഗ്നീഷൻ കോയിലിലെ തകരാർ കണ്ടെത്തിയത്.

    Also Read പ്രഷർ കുക്കറിൽ ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെ? വൈറലായി പാചക വീഡിയോ

    2020 ഡിസംബർ മുതൽ 2021 ഏപ്രിൽ വരെ നിർമ്മിച്ച മോട്ടോർസൈക്കിളുകൾക്കാണ് ഇത് ബാധകം. 2020 ഡിസംബറിനും 2021 ഏപ്രിലിനുമിടയിൽ നിർമ്മിച്ച മെറ്റിയർ 350 മോഡലുകൾ, 2021 ജനുവരി മുതൽ ഏപ്രിൽ വരെ നി‍‍ർമ്മിച്ച് ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയാണ് തിരിച്ചുവിളിക്കുക.
    2020 ഡിസംബർ, 2021 ഏപ്രിൽ മാസങ്ങളിൽ തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ എന്നിവിടങ്ങളിൽ വിറ്റ മെറ്റിയർ, ക്ലാസിക്, ബുള്ളറ്റ് മോഡലുകളെ പോലും തിരിച്ചുവിളിക്കേണ്ടി വരുമെന്നും കമ്പനി അഭിപ്രായപ്പെട്ടു.

    Viral Video ചുഴലിക്കാറ്റിൽ മരം കടപുഴകി വീഴുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; വീഡിയോ വൈറൽ

    തിരിച്ചുവിളിക്കുന്ന മോഡലുകളിൽ എല്ലാത്തിലും ഇഗ്നിഷൻ കോയിൽ മാറ്റേണ്ടി വരില്ല. പത്ത് ശതമാനം മോട്ടോ‍ർ സൈക്കിളുകളിൽ മാത്രമാണ് ഇഗ്നിഷൻ കോയിൽ മാറ്റിസ്ഥാപിക്കേണ്ടി വരൂ എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്ന ബൈക്കുകളുടെ ഉപഭോക്താക്കളെ സ‍ർവീസ് ടീമും ഡീലർഷിപ്പുകളും ഉടൻതന്നെ സമീപിക്കുമെന്ന് റോയൽ എൻഫീൽഡ് പറഞ്ഞു. ഉപയോക്താക്കൾക്ക്, ഡീലർഷിപ്പുകളുമായി ബന്ധപ്പെടാനും വാഹന തിരിച്ചറിയൽ നമ്പറിനെ അടിസ്ഥാനമാക്കി ഈ തിരിച്ചുവിളിക്കൽ അവരുടെ ബൈക്കുകളെ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും കഴിയുമെന്നും കമ്പനി പറഞ്ഞു.

    ബുള്ളറ്റ് പ്രേമികളെ ആവേശംകൊള്ളിക്കാനായി റോയൽ എൻഫീൽഡിന്റെപുതിയ മോഡലായ മീറ്റിയോർ 350 കഴിഞ്ഞ വ‍ർഷം നവംബറിലാണ് പുറത്തിറക്കിയത്. എൻഫീൽഡ് ശ്രേണിയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേഡിൻ്റെ പകരക്കാരൻ എന്ന വിശേഷണത്തോടെയാണ് മീറ്റിയോർ 350 എത്തിയത്.

    ഇന്ത്യൻ നിരത്തിൽ നിന്നും ഇതിന് മുൻപും പലം വാഹനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ട്. പ്രമുഖ ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങൾ തിരിച്ച് വിളിച്ചിരുന്നു . 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച്‌ 31നും ഇടയിൽ നിർമിച്ച പോളോ ജിടിയും 2015 ഏപ്രിൽ ഒന്നിനും 2016 മാർച്ച്‌ 31നും ഇടയിൽ നിർമിച്ച വെന്റോ എന്നീ വാഹനത്തിലെ കാർബൺ കാനിസ്റ്റർ ഒറിങ്‌സ് മാറ്റി സ്ഥാപിക്കുന്നതിനായാണ് ഈ തിരിച്ച് വിളിക്കൽ കമ്പനി അന്ന് നടത്തിയത്.
    Published by:Aneesh Anirudhan
    First published: