• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാഹനങ്ങളിലെ വിൻഡോ കർട്ടനും കൂളിംഗ് ഫിലിമും മാറ്റിയില്ലേ...5000 രൂപ പിഴ

വിൻഡോ ഷേഡുകളുടെ കാര്യത്തിൽ ആശയക്കുഴപ്പം

news18
Updated: September 7, 2019, 11:14 AM IST
വാഹനങ്ങളിലെ വിൻഡോ കർട്ടനും കൂളിംഗ് ഫിലിമും മാറ്റിയില്ലേ...5000 രൂപ പിഴ
വിൻഡോ കർട്ടൺ
  • News18
  • Last Updated: September 7, 2019, 11:14 AM IST IST
  • Share this:
തിരുവനന്തപുരം: വാഹനങ്ങളുടെ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന വിൻഡോ കർട്ടനുകൾക്കും കൂളിങ് ഫിലിമുകൾക്കും കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം 5000 രൂപ പിഴ ചുമത്താം. അനധികൃത രൂപമാറ്റവും രജിസ്ട്രേഷൻ നിയമങ്ങളുടെ ലംഘനവുമാണ് ചുമത്തുക. കൂളിങ് ഫിലിം പതിച്ച വാഹനങ്ങൾ പിടികൂടാറുണ്ടെങ്കിലും കർട്ടനെതിരെ കർ‌ശന നടപടി എടുക്കാറില്ലായിരുന്നു. കർട്ടൻ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എങ്കിലും കർശനമാക്കാൻ താഴെത്തട്ടിലേക്ക് നിർദേശം നൽകിയിട്ടില്ല. കാറുകളിൽ വിൻഡോ കർട്ടൻ ഉപയോഗിക്കുന്നതിലേറെയും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമാണ്. ഇതാകാം നടപടികൾ വൈകിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

സുപ്രീംകോടതി വിധിയെ തുടർന്നാണ് വാഹനങ്ങളിലെ ഗ്ലാസിൽ പതിപ്പിച്ചിരുന്ന കൂളിങ് സ്റ്റിക്കറുകൾ നീക്കം ചെയ്യേണ്ടിവന്നത്. ഇവയുടെ സ്ഥാനത്താണ് കർട്ടനുകൾ സ്ഥാനം പിടിച്ചത്. കാഴ്ച മറയ്ക്കുന്നതൊന്നും ഗ്ലാസിൽ ഘടിപ്പിക്കാൻ പാടില്ലെന്നായിരുന്നു വിധി. കർട്ടനുകൾ ഗ്ലാസിൽ ഘടിപ്പിക്കാത്തതിനാൽ നിയമവിരുദ്ധമല്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഇത് മോട്ടോർ വാഹനവകുപ്പും അംഗീകരിച്ചു. ഡോർ പാഡുകളിലും വിൻഡോ ഫ്രെയിമുകളിലുമായിരുന്നു കർട്ടനുകൾ പിടിപ്പിച്ചിരുന്നത്. ഗതാഗതവകുപ്പിന്റെ വാഹനങ്ങളിലും കർട്ടൻ ഉപയോഗിച്ചിരുന്നു. എന്നാൽ കാഴ്ച മറയ്ക്കുന്നവയെല്ലാം നിയമവിരുദ്ധമാണെന്ന നിലപാടാണ് ഹൈക്കോടതി അംഗീകരിച്ചത്.

Also Read- ട്രഷറികളിൽ ഓണത്തിരക്ക്; ഞായറാഴ്ചയും പ്രവർത്തിക്കും

എന്നാൽ, വിൻഡോ ഗ്ലാസിനോട് ചേർന്ന പ്രത്യേക ഷേഡിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഇവയും കർട്ടനുകൾക്ക് സമാനമാണ്. ഡോർപാഡിൽ ഘടിപ്പിക്കുന്ന ഇവ വാഹനത്തിന്റെ ഭാഗമാണ്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ അടക്കമുള്ള ഏജൻസികളുടെ സുരക്ഷാ പരിശോധനക്ക് ശേഷമാണ് വിവിധ വാഹന മോഡലുകൾക്ക് അംഗീകാരം ലഭിക്കുന്നത്. അംഗീകാരം ലഭിക്കുന്ന സമയത്ത് വാഹനത്തിലുള്ള ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം മോട്ടോർ വാഹന വകുപ്പിനില്ല. വിൻഡോ ഷേഡോടെയാണ് ഇവയ്ക്ക് അനുമതി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം നിയമവിരുദ്ധമാണോ എന്നതിൽ ഉദ്യോഗസ്ഥർ‌ക്ക് വ്യക്തതയില്ല.

First published: September 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...