കാറിൽ യാത്ര ചെയ്യുമ്പോൾ ആരൊക്കെ സീറ്റ് ബെൽറ്റ് ഇടണം ?

news18india
Updated: September 26, 2018, 10:07 AM IST
കാറിൽ യാത്ര ചെയ്യുമ്പോൾ ആരൊക്കെ സീറ്റ് ബെൽറ്റ് ഇടണം ?
  • News18 India
  • Last Updated: September 26, 2018, 10:07 AM IST
  • Share this:
തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് വെയ്ക്കേണ്ടത് എത്രമാത്രം നിർബന്ധമാണെന്ന് നമുക്കറിയാം. എന്നാൽ, അതിനേക്കാൾ ശ്രദ്ധിക്കണം കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാൻ. നമ്മൾ പലപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുന്നത് പൊലീസിനു വേണ്ടിയാണ്. എന്നാൽ, അങ്ങനെയല്ല, ഒരു അപകടമുണ്ടാകുമ്പോൾ ജീവൻ കാക്കുന്നതിൽ വലിയ പങ്കാണ് സീറ്റ് ബെൽറ്റ് വഹിക്കുന്നത്.

അപകടങ്ങൾ ഇല്ലാതെ യാത്ര ചെയ്യാം

1. കാറിൽ രാത്രിയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഡ്രൈവർക്ക് ഉറക്കക്ഷീണം ഇല്ലെന്ന് ഉറപ്പാക്കുക. വാഹനം ഡ്രൈവ് ചെയ്യുന്നയാൾക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ വിശ്രമിക്കുക. വാഹനം ഓടിക്കുന്നയാളുടെ സമീപം ഒരാൾ സംസാരിക്കാനുണ്ടെങ്കിൽ പെട്ടെന്ന് ഉറക്കം വരുന്നത് ഒഴിവാക്കാനാകും.

2. യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കുക. പെട്ടെന്ന് വണ്ടി നിർത്തേണ്ടി വരുമ്പോൾ മുമ്പിലേക്ക് പോയി സ്റ്റിറിംഗ് വീലിലെ മുമ്പിലത്തെ ഗ്ലാസിലെ ഇടിക്കാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനാണ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത്.

3. പുറകിലത്തെ സീറ്റിലിരിക്കുന്നവർക്കും അപകടസാധ്യതയുണ്ട്. അവർ ബെൽറ്റ് ധരിക്കണമെന്ന് നിയമം നിർബന്ധിക്കുന്നില്ലെങ്കിലും സുരക്ഷയെ കരുതി ബെൽറ്റ് ധരിക്കേണ്ടതാണ്.

4. തലച്ചോറിനുള്ള ക്ഷതം, കഴുത്തൊടിയുക, ഹൃദയത്തിനും ശ്വാസകോശത്തിനും ഉള്ള കേടുകള്‍, വയറിനുള്ളിലെ രക്തസ്രാവം എന്നിവയാണ് സീറ്റ് ബെല്‍റ്റ് ഇടാതെ ഉണ്ടാകുന്ന അപകടങ്ങളില്‍ സാധാരണ കണ്ട് വരുന്നത്.

5. ഇങ്ങനെ ഉണ്ടാകുന്ന പല കേടുപാടുകളും പുറമെ കാണാത്തതിനാല്‍ അതു കണ്ടുപിടിക്കാനും ചികില്‍സിക്കാനും താമസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പലപ്പോഴും ഈ താമസം മരണത്തില്‍ കലാശിക്കുന്നു.

6. യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനു മുമ്പ് വാഹനത്തിന്‍റെ ടയർ, ബ്രേക്ക് എല്ലാം പെർഫെക്ട് ആണെന്ന് ഉറപ്പിക്കുക.

(കടപ്പാട് - കേരള പൊലീസ്, ഫേസ്ബുക്ക് പേജ്)
First published: September 25, 2018, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading