Mileage | നിങ്ങളുടെ കാറിന്‍റെ മൈലേജ് കൂട്ടാൻ ആറു വഴികൾ
ഡ്രൈവിങ്ങിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച മൈലേജ് നേടാമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്

driving
- News18 Malayalam
- Last Updated: December 5, 2020, 10:44 PM IST
കമ്പനി അവകാശപ്പെടുന്ന മൈലേജ് കിട്ടുന്നില്ലെന്ന പരാതി മിക്ക വാഹന ഉടമകളും ഉന്നയിക്കാറുണ്ട്. ലക്ഷങ്ങൾ നൽകി വാങ്ങുന്ന കാറിന് പ്രതീക്ഷിക്കുന്ന മൈലേജ് കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന നിരാശ പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഡ്രൈവിങ്ങിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച മൈലേജ് നേടാമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇവിടെയിതാ, മൈലേജ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആറു വഴികൾ പറഞ്ഞുതരാം...
1, ബ്രേക്കും ആക്സിലേറ്ററും കൂടുതൽ മൈലേജ് വേണമെന്ന് ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. ആക്സിലേറ്ററും ബ്രേക്കും ബുദ്ധിപരമായി ഉപയോഗിക്കുക. പെട്ടെന്നുള്ള ബ്രേക്കിങ്ങും ആക്സിലേറ്റർ നൽകുന്നതും മൈലേജ് കുറയ്ക്കും. ഇടയ്ക്കിടെയുള്ള ബ്രേക്ക് ഇടൽ ഒഴിവാക്കുക. ഏറ്റക്കുറച്ചിലുകളോടെ ആക്സിലേറ്റർ നൽകുന്നതും നല്ലതല്ല.
2. ടയർ പ്രഷർ
മൈലേജിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണിത്. നാലു വശതതെ ടയറുകളിലും ആവശ്യത്തിന് മർദ്ദം ഉണ്ടെന്ന് ഉറപ്പുവരുത്തുക. സാധാരണഗതിയിൽ ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങളിൽ ഉണ്ടാകേണ്ട ടയർ പ്രഷർ സംബന്ധിച്ച വിവരം ഡ്രൈവർ സൈഡ് ഡോറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരു നീണ്ട യാത്രയ്ക്കു പോകുന്നതിനുമുമ്പ് എന്തായാലും ടയർ പ്രഷർ പരിശോധിക്കണം.
3. ലോ ഫൂട്ട് ആക്സിലറേഷനും ആർപിഎമ്മും
ഒറ്റയടിക്ക് ആക്സിലേറ്റർ കൊടുക്കുന്നതിന് പകരം ചെറുതായി ആക്സിലേറ്റർ കൊടുത്തുവേണം തുടങ്ങേണ്ടത്. വാഹനം മൂവ് ചെയ്യുന്നതിന് അനുസരിച്ച് പടിപടിയായി വേഗത വർദ്ധിപ്പിക്കാം. ഈ സമയം ആർപിഎം രണ്ടായിരത്തിൽ താഴെ നിർത്താൻ ശ്രദ്ധിക്കുക.
4. എഞ്ചിനും എസിയും
മൈലേജിനെ സാരമായി ബാധിക്കുന്ന രണ്ടു ഘടകങ്ങളാണിവ. ട്രാഫിക്കിലും മറ്റും നിർത്തിയിടേണ്ടി വരുമ്പോൾ എഞ്ചിൻ ഓഫാക്കുക. അതുപോലെ തന്നെ എസിയുടെ തോത് താഴ്ത്തിയിടുന്നതും മൈലേജ് വർദ്ധിപ്പിക്കാൻ സഹായിക്കും.
5. ക്രൂയിസ് കൺട്രോളും ഡ്രൈവ് മോഡുകളും
പുത്തൻ തലമുറ വാഹനങ്ങളിലുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണിവ. ഇതിൽ നല്ല നിരപ്പായതും വീതിയുള്ളതും തിരക്കു കുറഞ്ഞതുമായ ഹൈവേ റോഡുകളിൽ വേണം ക്രൂയിസ് കൺട്രോൾ ഉപയോഗിക്കേണ്ടത്. കൃത്യമായ വേഗതയില്‍ അനാവശ്യ ബ്രോക്കിങ്ങും ആക്സിലറേഷനും ഒഴിവാക്കാനും മൈലേജ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഡ്രൈവ് മോഡുകളുണ്ടെങ്കിൽ പവർ കുറഞ്ഞ ഇക്കണോമി മോഡിൽ വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക. ഇത് മൈലേജ് വർദ്ധിപ്പിക്കാൻ സഹായകരമാകും.
6. വിൻഡോകളുടെ ഉപയോഗം
കാറിന്‍റെ വേഗതയ്ക്ക് അനുസൃതായി വിൻഡോകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് മൈലേജിനെ സ്വാധീനിക്കും. വേഗതയില്‍ പോകുമ്പോള്‍ വിന്‍ഡോകള്‍ ഉയര്‍ത്തി വയ്ക്കണം. കുറഞ്ഞ വേഗതയില്‍ പോകുമ്പോള്‍ വിന്‍ഡോ താഴ്ത്തിവെക്കുകയും ചെയ്യുന്നതാണ് മൈലേജ് മെച്ചപ്പെടുത്താൻ നല്ലത്.
1, ബ്രേക്കും ആക്സിലേറ്ററും