നിസാൻ ഡിജിറ്റൽ ഇന്ത്യ എംഡിയായി സുജ ചാണ്ടി നിയമിതയായി

news18india
Updated: September 20, 2018, 9:53 PM IST
നിസാൻ ഡിജിറ്റൽ ഇന്ത്യ എംഡിയായി സുജ ചാണ്ടി നിയമിതയായി
  • News18 India
  • Last Updated: September 20, 2018, 9:53 PM IST
  • Share this:
തിരുവനന്തപുരം: നിസാൻ ഡിജിറ്റൽ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി സുജ ചാണ്ടി നിയമിതയായി. കേന്ദ്ര സർക്കാരിന്‍റെ ദേശീയ ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് ആയി പ്രവർത്തിച്ചതിന്‍റെ പരിചയവുമായാണ് സുജ ചാണ്ടി എത്തുന്നത്. ജാപ്പനീസ് മോട്ടോർവാഹന കമ്പനിയായ നിസാന്‍റെ ഇന്ത്യയിലാ ആദ്യ ആഗോള ഡിജിറ്റൽ ഹബ്ബിനെ ഉയരങ്ങളിൽ എത്തിക്കുക എന്നുള്ളതാണ് സുജ ചാണ്ടിയിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം.

സുജയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിസാന് മികച്ച ബിസിനസ് റിസൾട്ട് ഉണ്ടാക്കാൻ കഴിയുമെന്ന് നിസാന്‍റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്‍റും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ടോണി തോമസ് പറഞ്ഞു. നിസാന്‍റെ ഡിജിറ്റൽ പരിവർത്തനത്തിൽ മുഖ്യപങ്കു വഹിക്കാന്‍ കേരളത്തിലെ ഡിജിറ്റൽ ഹബ്ബിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ആസ്ഥാനമായിട്ടായിരിക്കും സുജ ചാണ്ടി പ്രവർത്തിക്കുക. നിസാന്‍റെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ സ്വാമി ടിവിക്കായിരിക്കും അവര്‍ റിപ്പോര്‍ട്ട് ചെയ്യുക.

കേരളത്തിലെ നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കായുളള ഗവേഷണവും സാങ്കേതികവികസനവും ആയിരിക്കും
നടക്കുക.
First published: September 20, 2018, 9:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading