• News
 • World Cup 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

വേനല്‍ക്കാലത്ത് വാഹന ഉടമകളും യാത്രക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

news18
Updated: April 8, 2018, 11:50 PM IST
വേനല്‍ക്കാലത്ത് വാഹന ഉടമകളും യാത്രക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
news18
Updated: April 8, 2018, 11:50 PM IST
വേനല്‍ കനത്തുവരികയാണ്. എസി വാഹനങ്ങളിലെ യാത്ര പോലും അസഹനീയമാകുന്ന സാഹചര്യമാണുള്ളത്. ആളുകളെ മാത്രമല്ല നമ്മുടെ വാഹനങ്ങളെയും ചൂട് കാര്യമായ രീതിയില്‍ ബാധിക്കും. ഇക്കാരണത്താല്‍ തന്നെ വേനലില്‍ വാഹന ഉടമകളും യാത്രക്കാരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 


 • വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ അതിലെ സീറ്റുകള്‍ കോട്ടണ്‍ തുണി കൊണ്ട് മൂടുന്നത് നല്ലതാണ്. നേരിട്ട് ചൂടടിക്കുമ്പോള്‍ ലതര്‍, റെക്‌സിന്‍ സീറ്റുകള്‍ വല്ലാതെ ചൂടു പിടിക്കും. ഇതുകാരണം പിന്നീട് യാത്രക്കാര്‍ക്ക് സീറ്റില്‍ ഇരിക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും.


 

  Loading...

 • വെയിലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ലോക്ക് ചെയ്യുമ്പോള്‍ വിന്‍ഡോ അല്‍പം തുറന്നു വയ്ക്കുന്നത് നന്നായിരിക്കും. ചൂടു നിറഞ്ഞ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് വാഹനം എടുക്കുമ്പോള്‍ ഒരു വിന്‍ഡോ തുറന്നിടുക. പിന്നീട് അതിന് നേരെ എതിരെയുളള ഡോര്‍ അഞ്ചാറു തവണ തുറന്നടക്കുക. ഇത് വാഹനത്തിനകത്തെ ചൂടു വായു പുറത്തുപോകാന്‍ സഹായിക്കും.


 

 • എന്‍ജിന്റെ ചൂട് കുറയ്ക്കുന്നതിനുള്ള റേഡിയേറ്ററിന്റെ ചെറിയ തകരാര്‍ പോലും എന്‍ജിന്‍ ഓവര്‍ ഹീറ്റാകാന്‍ ഇടയാക്കും. പിന്നീട് എഞ്ചിന്‍ ശരിയാക്കണമെങ്കില്‍ വലിയ ചിലവാകും. അതിനാല്‍ എന്‍ജിന്‍ കൂളന്റ് പഴയതാണെങ്കില്‍ ഉടന്‍ തന്നെ മാറ്റുക. റേഡിയേറ്റര്‍ ക്യാപ്പ് നീക്കി കൂളന്റ് പരിശോധിച്ച് നിറവ്യത്യാസമുണ്ടെങ്കില്‍ മാറ്റുക. മാത്രമല്ല റേഡിയേറ്ററിനു ചോര്‍ച്ചയില്ലെന്നും ഫാന്‍ ബെല്‍റ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്നും ഉറപ്പ് വരുത്തണം.


 

 • യാത്ര ചെയ്യാന്‍ കാറില്‍ കയറിയ ഉടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്‌നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വാതകം മാരകമായ കാന്‍സര്‍ രോഗത്തിന് ഇടയാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കാറില്‍ കയറിയിരുന്നു ഗ്ലാസ് താഴ്ത്തി ഉള്ളിലുള്ള വായു പുറത്തുപോയ ശേഷം മാത്രം എസി പ്രവര്‍ത്തിപ്പിക്കുക.


 

 • ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. ബെന്‍സൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെന്‍സൈം വാതകം കരളിനെയും വൃക്കകളെയും വിഷമയമാക്കുന്നു.


 

 • അതിനാല്‍ വെയിലത്ത് കിടന്ന വാഹനം എടുക്കുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ എല്ലാം താഴ്ത്തി ഫാന്‍ പരമാവധി വേഗത്തില്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ട് ഓടിയ്ക്കുക. ഇത് ചൂട് വായുവിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ സഹായിക്കും. പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളില്‍ മാത്രം എസി വെന്റിലേഷന്‍ മോഡിലാക്കുക.


 

 • പൊടിയുടെ ശല്യം വേനല്‍ക്കാലത്ത് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീന്‍ വൃത്തിയാക്കേണ്ടി വരും. ഇതിനാല്‍ വാഷര്‍ റിസര്‍വോയറില്‍ പതിവായി വെള്ളം നിറച്ച് വയ്ക്കാന്‍ ശ്രദ്ധിക്കുക.


 

 • അതുപോലെ ടയറുകളുടെ പ്രവര്‍ത്തനക്ഷമത ഇടയ്ക്ക് പരിശോധിക്കുകയും സമയ ബന്ധിതമായി ടയറുകള്‍ മാറ്റുകയും ചെയ്യുന്നത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ടയറില്‍ കാറ്റ് കുറവാണെങ്കില്‍ അത് ഘര്‍ഷണം വര്‍ധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാല്‍ ടയറിന്റെ തേയ്മാനം കൂടും. അതിനാല്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമര്‍ദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കില്‍ നികത്തേണ്ടതാണ്.


 

 • യാത്രകളില്‍ നിലവാരമുള്ള സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നതും നല്ലതാണ്. കണ്ണില്‍ പൊടി കയറുന്നതും എസിയുടെ കാറ്റേറ്റ് കണ്ണുകള്‍ വരണ്ടുപോകുന്നത് തടയാനും സണ്‍ ഗ്ലാസ് സഹായിക്കും. കടുത്ത സൂര്യപ്രകാശം കണ്ണുകളെ വേഗത്തില്‍ ക്ഷീണിപ്പിക്കും.

First published: April 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...