• HOME
 • »
 • NEWS
 • »
 • money
 • »
 • Tata Ace Gold | ഇന്ത്യയുടെ പെർഫെക്റ്റ് ട്രാൻസ്പോർട്ട് കാരിയർ ആകാനുള്ള കാരണം ഇതാ

Tata Ace Gold | ഇന്ത്യയുടെ പെർഫെക്റ്റ് ട്രാൻസ്പോർട്ട് കാരിയർ ആകാനുള്ള കാരണം ഇതാ

Tata ഗ്രൂപ്പിന്‍റെ ബ്രാൻഡ് പാരമ്പര്യ പിന്തുണയുള്ള Ace Gold സീരീസിലൂടെ നിങ്ങളുടെ ട്രാൻസ്പോർട്ടേഷൻ ആവശ്യകതകൾ കൂടുതൽ കാര്യക്ഷമമാക്കാം.

Tata Ace Gold

Tata Ace Gold

 • Last Updated :
 • Share this:
  അവശ്യവസ്തുക്കളോ അവശ്യേതരവസ്തുക്കളോ പോലുള്ള സപ്ലൈകളുടെ വിതരണവും അതിനായുള്ള ഡ്രൈവിംഗും അനായാസകരമായ അനുഭവമാകണം, പ്രത്യേകിച്ചും ലക്ഷ്യസ്ഥാനം ദൂരെയാണെങ്കിൽ. Tata-യുടെ ബ്രാൻഡ് നെയിമും മികച്ച ചില ഫീച്ചറുകളുമുള്ള Tata Ace Gold മിനി ട്രക്ക് സീരീസാണ്, പെർഫെക്റ്റ് ട്രാൻസ്പോർട്ട് കാരിയർ. നിങ്ങൾ ട്രാൻസ്പോർട്ടേഷൻ, ഡെലിവറി ബിസിനസ്സിലുള്ള ആളാണെങ്കിൽ ‘Kaamyabi Ke Teen Saathi, Teen Goldwale Haathi’ എന്ന വാഗ്ദ്ധാനം നിറവേറ്റുന്ന ട്രക്കുകൾ എന്തുകൊണ്ട് സ്വന്തമാക്കണമെന്നതിന്‍റെ കാരണങ്ങൾ ഇവിടെ.

  മനംമയക്കുന്ന ഫീച്ചറുകൾ 

  BS6 പതിപ്പുകളോട് കൂടിയ പുതിയ Tata Ace Gold, BS4 പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ അങ്ങേയറ്റം മികച്ച പവറും പിക്കപ്പും നൽകുന്നു. Ace Gold ഡീസലിൽ 20HP (BS4-ൽ16HP), Ace Gold CNG-യിൽ 26HP (BS4-ൽ 21HP) എന്നിങ്ങനെയും പുതുതായി അവതരിപ്പിക്കുന്ന Ace Gold പെട്രോളിൽ 30HP-യുമാണ് പവർ.

  അതുമാത്രമല്ല BS6 പതിപ്പുകൾ കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്, ചെയിസും ലീഫ് സ്പ്രിംഗ് സസ്പെൻഷനുകളും ശക്തിപ്പെടുത്തിയതാണ് ഇതിന് കാരണം. ഒറ്റ ട്രിപ്പിൽ തന്നെ കൂടുതൽ ഭാരം കയറ്റി ലാഭം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. Ace Gold ഡീസലിലും പെട്രോലിലും 750 കിലോ ലോഡബിളിറ്റിയും (BS4-ൽ 710) CNG-യിൽ 640 കിലോയും (BS4-ൽ 625) ഭാരം താങ്ങും.

  Ace Gold റേഞ്ച് വാഹനങ്ങളിൽ ഗിയർ ഷിഫ്റ്റ് അഡ്വൈസറും കൂടുതൽ മൈലേജ് നൽകുന്ന ഇക്കോ സ്വിച്ചും (പെട്രോളിൽ മാത്രം) ഉണ്ട്. പെട്രോളിന്‍റെ വിലവർദ്ധനവിനെക്കുറിച്ച് ആശങ്കപ്പെടാതെ വാഹനം ഉപയോഗിക്കാം.

  സ്റ്റീറിംഗ് വീലുകളുടെയും ABC പെഡലുകളുടെയും പുതുക്കിയ സ്ഥാനം ദീർഘദൂര ഡ്രൈവുകൾ അനായാസവും സുഖകരവുമാക്കുന്നു. ഡിജിറ്റൽ ക്ലസ്റ്റർ വാഹന വിശദാംശങ്ങൾ കൂടുതലറിയാൻ ഡ്രൈവറെ സഹായിക്കുന്നു.

  ബ്രേക്ക് ബൂസ്റ്ററുകൾ ബ്രേക്കിംഗിന് സ്ഥിരത നൽകി ഡ്രൈവിഗ് സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നു. ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസ്, നല്ല ഡ്രൈവിംഗ് സ്പീഡ് എന്നിവ ട്രിപ്പിന് എടുക്കുന്ന സമയം കുറയ്ക്കാൻ സഹായിക്കുന്നു. ഇതെല്ലാം പരിഗണിക്കുമ്പോൾ ഏത് ട്രാൻസ്പോർട്ടേഷൻ ആവശ്യങ്ങൾക്കും നിർബന്ധമായും വാങ്ങേണ്ട വാഹനമാണ് Ace Gold മിനി ട്രക്കുകൾ എന്ന് മനസ്സിലാക്കാം.

  കുറഞ്ഞ മെയിന്‍റനൻസ് 

  Tata Ace Gold മെയിന്‍റനൻസ് കുറഞ്ഞൊരു വാഹനമാണ്. ഇതിന് 2 വർഷത്തെ അല്ലെങ്കിൽ 72,000 കിലോമീറ്റർ വാറണ്ടിയുണ്ട്, അതായത് ഒരു ദിവസം 100 കിലോമീറ്റർ വരെ വാറണ്ടി. വിശാലമായ സർവ്വീസ് ശൃംഖലകളും സ്പെയർ പാർട്സുകളുടെ കുറഞ്ഞ ചെലവും Tata Ace Gold എടുക്കുന്നതിന്‍റെ ബോണസുകളാണ്.

  ഈസി ഫിനാൻസ്

  ഉപഭോക്താക്കളുടെ താൽപ്പര്യ സംരക്ഷണാർത്ഥം, Tata Ace Gold മിനി ട്രക്കുകൾക്ക് മികച്ച ഉപഭോക്തൃ ഓഫറുകളും ഫിനാൻസ് പ്ലാനുകളും ലഭ്യമാണ്. 4.60 ലക്ഷം രൂപയിൽ തുടങ്ങുന്ന വില നിങ്ങളുടെ ലാഭം കൂടുതൽ വേഗത്തിൽ വന്നു തുടങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു.

  Tata-യുടെ വിശ്വാസ്യത 

  Tata Ace Gold വാങ്ങുന്നു എന്നതിന് അർത്ഥം നിങ്ങൾ സുരക്ഷിതമായ കരങ്ങളിലാണെന്നാണ്. കൊമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിലും വലിയ പാരമ്പര്യമുള്ള സ്ഥാപനം ഈ വിഭാഗത്തിലെ മാർക്കറ്റ് ലീഡറാണ്. ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള മിനി ട്രക്ക് ബ്രാൻഡുമായി കൈകോർക്കുമ്പോൾ മറ്റ് 23 ലക്ഷം സന്തുഷ്ട ഉടമകൾക്കൊപ്പം നിങ്ങളും ചേരുന്നു.

  നിങ്ങളുടെ വേരിയന്റ് തിരഞ്ഞെടുക്കുക

  Tata Ace Gold പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയിൽ എല്ലാം ലഭ്യമാണ്. Tata Ace Gold പെട്രോളിന്‍റെ പ്രാരംഭ വില 4.60 ലക്ഷം രൂപയാണ്, ഇത് വേഗത്തിലുള്ള പിക്കപ്പ്, ലളിതമായ ടെക്നോളജി, കുറഞ്ഞ മെയിന്‍റനൻസ് എന്നിവ നൽകുന്നു.

  Tata Ace Gold Diesel-ന്‍റെ വില തുടങ്ങുന്നത് 5.48 ലക്ഷം രൂപയിലാണ്. ഉയർന്ന ലാഭം, കുറഞ്ഞ മെയിന്‍റനൻസ്, ഉയർന്ന റീസെയിൽ വാല്യു എന്നിവയാണ് ആകർഷണങ്ങൾ. Tata Ace Gold സിഎൻജിയുടെ വില തുടങ്ങുന്നത് 5.61 ലക്ഷം രൂപ മുതലാണ്. ഇന്ധന ചെലവിൽ വലിയ കുറവ്, ഈസി മെയിന്‍റനൻസ്, 2520mm നീളമുള്ള ബോഡി എന്നിവയാണ് പ്രത്യേകതകൾ

  നിങ്ങൾ തിരഞ്ഞെടുക്കുന്ന വേരിയന്റ് ഏതാണെങ്കിലും, നിങ്ങൾ Tata Ace Gold Diesel വാങ്ങുമ്പോൾ പ്രതിമാസം 25,000 രൂപവരെ ലാഭം ഉറപ്പാക്കാം. എല്ലാ മാസവും ലാഭം കൊണ്ടുവരുന്നൊരു മിനി ട്രക്കിൽ പരം സന്തോഷം നൽകുന്ന മറ്റെന്തുണ്ട്.

  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  Published by:Anuraj GR
  First published: