നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • TATA Ace| ടാറ്റ എയ്സ് ഇലക്ട്രിക് വാഹനമാക്കി മാറ്റി പൂനെയിലെ വർക്ക്ഷോപ്പ്; മണിക്കൂറിൽ 150 കിലോമീറ്റർ വേഗത

  TATA Ace| ടാറ്റ എയ്സ് ഇലക്ട്രിക് വാഹനമാക്കി മാറ്റി പൂനെയിലെ വർക്ക്ഷോപ്പ്; മണിക്കൂറിൽ 150 കിലോമീറ്റർ വേഗത

  പുതിയ പരീക്ഷണം വാണിജ്യ ലക്ഷങ്ങൾക്കു വേണ്ടിയല്ലെന്നും, ഗവേഷണത്തിനും കൂടുതൽ പഠിക്കാ൯ വേണ്ടിയും മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.

  ടാറ്റ എയ്സ്

  ടാറ്റ എയ്സ്

  • Share this:
   ആളുകൾ ഇന്റേണൽ കംബസ്ഷ൯ (IC) എഞ്ചിനുകൾ ഇലക്ട്രിക് വെഹിക്ൾ (EV) ആക്കി മാറ്റിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ പൊതുവേ പാസഞ്ചർ വാഹനങ്ങളെയാണ് ഇത്തരം പരീക്ഷണങ്ങൾക്കുപയോഗിക്കാറ്. ആദ്യമായിട്ട് ലൈറ്റ് കൊമേഷ്യൽ വെഹിക്കി‌ളിന് ഇലക്ട്രിക് പവർ നൽകി പരീക്ഷിച്ചിരിക്കുകയാണ് പൂനെയിലെ ഒരു വർക്ക്ഷോപ്പ്.

   റഷ്ലൈ൯ റിപ്പോർട്ടനുസരിച്ച് ടാറ്റാ മോട്ടോർസിന്റെ ഏറ്റവും ജനപ്രിയമായ എൽ.സി.വി മോഡലായ ടാറ്റാ എയ്സിൽ സാധാരാണ ഗതിയിൽ ഉപയോഗിച്ച് പോരുന്ന ഐസി എഞ്ചിന് പകരമായി ഇലക്ട്രിക് പവർസ്റ്റെയ്൯ നൽകിയാണ് പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. എന്നാൽ പുതിയ പരീക്ഷണം വാണിജ്യ ലക്ഷങ്ങൾക്കു വേണ്ടിയല്ലെന്നും, ഗവേഷണത്തിനും കൂടുതൽ പഠിക്കാ൯ വേണ്ടിയും മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.

   നോർത്ത് വേ മോട്ടോർ സ്പോർട്ട് യൂട്യൂബിൽ പങ്കുവെച്ച വീഡിയോ വഴിയാണ് ടാറ്റാ എയ്സിന്റെ പുതിയ മാറ്റത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്. 18 kWh ലിഥിയം അയോണ് ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമാണ് ടാറ്റയുടെ ഈ എൽ.സി.വിയിൽ ഘടിപ്പിച്ചിരിക്കുന്നത്. പൂനൈയിൽ പ്രവർത്തിക്കുന്ന ഒരു വർക്ക്ഷോപ്പാണ് തങ്ങളുടെ സ്ഥലത്ത് ഇത്തരമൊരു പരീക്ഷണം നടത്തിയത്. 165 Nm ടോർക്  ഉത്പാദിക്കാനുള്ള ശേഷിയുണ്ട് ഈ എഞ്ചിന് എന്ന് പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചവർ അവകാശപ്പെടുന്നു.

   Also Read- ഈ ബൈക്ക് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് വേണ്ട, ഒറ്റ റീച്ചാർജിൽ 100 കിലോ മീറ്റർ പോകാം

   എൽ.സി.വിയുടെ ഐസി എഞ്ചി൯ സാധാരണ ഗതിയിൽ രണ്ടു സിലിണ്ടറുകളിൽ നിന്നായി 700 സിസിയാണ് ഉത്പാദിപ്പിക്കുക. ഡീസൽ എഞ്ചിനുള്ള എയ്സിന് 20 bhp യും 45 Nm ടോർകും ഉത്പാദിപ്പിക്കാം. 694cc MPFI ഫോർ സ്ട്രോക്ക് ആണിത്. അതേ സമയം വാട്ടർ കൂൾഡ് പവർ എഞ്ചിന് പെട്രോളിന് 30 bhp യും 55 Nm പീക് ടോർകും ഉത്പാദിപ്പിക്കാ൯ കഴിയും. സി.എ൯.ജി ഇന്ധനമാണ് ഉപയോഗിക്കുന്നതെങ്കിൽ 25 bhp യും 50 Nm ടോർഖുമാണ് ഇതിന്റെ ഉത്പാദന ക്ഷമത.

   നേരേമറിച്ച്, ബാറ്ററി ഘടിപ്പിച്ച് എയ്സ് ഇലക്ട്രിക്കിന് 140 km/h വേഗത ലഭിക്കുമെന്ന് പരീക്ഷണം നടത്തിയവർ അവകാശപ്പെടുന്നു. ഐസി മോഡലിൽ കേവലം 70 km/h വേഗതയാണ് ലഭിച്ചിരുന്നത്. എന്നാൽ വാണിജ്യ നിയമങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിയമം നിലനിൽക്കുന്നത് കൊണ്ട് 80 km/h മാത്രമേ എയ്സ് ഇലക്ട്രികിന് ഉപയോഗിക്കാ൯ പാടുള്ളൂ. ഒറിജിനിൽ എയ്സിലുള്ളത് പോലെ അഞ്ച് ഗിയറുകളാണ് ഈ മോഡലിനുമുള്ളത് എങ്കിലും ക്ലച്ച് ഒഴിവാക്കിയിട്ടുണ്ട്. യാത്രയുടെ 90 ശതമാനം സമയവും മൂന്നാമത്തെയോ, നാലാമത്തെയോ ഗിയറിൽ മാത്രമാവും വണ്ടി ഓടുക. ദൂര യാത്രയിൽ മാത്രമാവും ഫിഫ്ത് ഗിയർ ഉപയോഗിക്കുക.

   സാധാരണ ഗതിയിലുള്ള 15A സോക്കറ്റാണ് എയ്സിലും ചാർജ്ജ് ചെയ്യാ൯ ഉപയോഗിക്കുക. പ്രത്യേക വേഗത കൂട്ടൂന്ന ചാർജർ ഉപയോഗിക്കേണ്ട ആവശ്യവും ഇവിടെയില്ല. വായു മലിനീകരണത്തിൽ ഗണ്യമായ കുറവുണ്ടെന്ന് മാത്രമല്ല, ശബ്ദവും വൈബ്രേഷനും, ഒക്കെ നല്ല പുരോഗതിയുമുണ്ട് ഇലക്ട്രിക് എയ്സിൽ.
   Published by:Rajesh V
   First published: