നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Tata Motors Dark Editions Launch | ടാറ്റയുടെ ആൾട്രോസ്, നെക്സോൺ, ഹാരിയർ മോഡലുകൾക്ക് ഡാർക്ക് എഡിഷൻ; വില അറിയാം

  Tata Motors Dark Editions Launch | ടാറ്റയുടെ ആൾട്രോസ്, നെക്സോൺ, ഹാരിയർ മോഡലുകൾക്ക് ഡാർക്ക് എഡിഷൻ; വില അറിയാം

  ഡാർക്ക് എഡിഷൻ നിരയിൽ കളർ ചേഞ്ച് മാത്രമല്ല ഉദ്ദേശിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. കാറിന്‍റെ സ്പോർട്ടിങ് ശേഷിയും പ്രീമിയം സവിശേഷതകളും കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്

  nexon-dark

  nexon-dark

  • Share this:
   ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സ് ജനപ്രിയ കാർ മോഡലുകളുടെ ഡാർക്ക് എഡിഷൻ പുറത്തിറക്കി. ആൾട്രോസ്, നെക്സോൺ ഇവി, ഹാരിയർ എന്നിവയ്ക്കാണ് ഡാർക്ക് എഡിഷൻ പുറത്തിറക്കിയത്. ആൾട്രോസ് ഡാർക്ക് എഡിഷൻ വില 8.71 ലക്ഷം രൂപ മുതലാണ്. നെക്സോണിന്‍റെ വില 10.41 ലക്ഷം മുതലും നെകസോൺ ഇ വിയുടെ വില 15.99 ലക്ഷം രൂപ മുതലുമാണ്. മുന്തിയ മോഡലായ ഹാരിയർ ഡാർക്ക് എഡിഷൻ 18.04 ലക്ഷം രൂപ മുതൽ ലഭ്യമാകും.

   ഡാർക്ക് എഡിഷൻ നിരയിൽ കളർ ചേഞ്ച് മാത്രമല്ല ഉദ്ദേശിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. കാറിന്‍റെ സ്പോർട്ടിങ് ശേഷിയും പ്രീമിയം സവിശേഷതകളും കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്. ഹാരിയറിന്‍റെ 30-35 ശതമാനം വിൽപന ഇതിനോടകം ഡാർക്ക് എഡിഷന് വേണ്ടിയാണ്. അതുകൊണ്ടുതന്നെയാണ് ആൾട്രോസ്, നെക്സോൺ, നെക്സോൺ ഇ വി എന്നിവയ്ക്കു കൂടി ഡാർക്ക് എഡിഷൻ പുറത്തിറക്കാൻ തീരുമാനിച്ചതെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് തലവൻ വിവേക് ശ്രീവാസ്ത പിടിഐയോട് പറഞ്ഞു.

   ഹാരിയറിൽ ഉള്ളുതപോലെ ബ്ലാക്ക്സ്റ്റോൺ മട്രിക്സ് ഡാഷ്ബോർഡും ഡാർക്ക് കളർ അപ്ഹോൾസ്റ്ററിയും ആൾട്രോസിനും നെക്സോണിലും കൊണ്ടുവന്നിട്ടുണ്ട്.


   അതേസമയം ആൾട്രോസിന്‍റെ എക്സ് ഇസഡ് പ്ലസ് പെട്രോൾ വേരിയന്‍റിലാണ് ഡാർക്ക് എഡിഷൻ വരുന്നത്. നെക്സോണിൽ എക്സ് ഇസഡ് പ്ലസ്, എക്സ് ഇസഡ് എ പ്ലസ്, എക്സ് ഇസഡ് പ്ലസ് ഒ, എക്സ് ഇസഡ് എ പ്ലസ് ഒ വേരിയന്‍റുകളിലായി ഡീസൽ-പെട്രോൾ എഞ്ചിനുകളിലും ഡാർക്ക് എഡിഷൻ ലഭ്യമാണ്ത

   ടാറ്റ മോട്ടോഴ്സ് ആദ്യമായി ഡാർക്ക് എഡിഷൻ പതിപ്പ് പുറത്തിറക്കിയത് ഹാരിയറിന് വേണ്ടിയാണ്. 2019 ഓഗസ്റ്റിലാണ് ഹാരിയർ ഡാർക്ക് എഡിഷൻ പുറത്തിറക്കിയത്.

   മാരുതി കാറുകൾക്ക് 54,000 രൂപ വരെ വിലക്കുറവ്; ഓഫർ ജൂലൈ 31 വരെ

   വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി വിവിധ മോഡലുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച്  മാരുതി സുസുക്കി. ജൂലൈ മാസത്തെ ഓഫറിന്റെ ഭാഗമായി ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് മാരുതി പ്രഖ്യാപിച്ചത്. ആൾട്ടോ, സ്വിഫ്റ്റ്, ഈക്കോ തുടങ്ങിയ വിവിധ മോഡലുകൾ ഈ കാലയളവിൽ വിലകുറച്ച് വാങ്ങാനാവും. എന്നാൽ ജനപ്രിയമായ എർട്ടിഗയുടെ വിലയിൽ കമ്പനി ഇളവ് പ്രഖ്യാപിച്ചിട്ടില്ല.

   ഓരോ മോഡലിനും മാരുതി നൽകുന്ന ഡിസ്കൗണ്ട്:

   ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ചെറു കാറുകളിൽ ഒന്നാണ് മാരുതി ആൾട്ടോ. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് ആൾട്ടോക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ എഞ്ചിൻ മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി എഞ്ചിൻ മോഡലിന് 10,000 രൂപ ഡിസ്കൗണ്ടും ലഭിക്കും.

   മാരുതി സെലെറിയോ, സെലെറിയോ എക്സ്
   ഈ രണ്ട് വാഹനങ്ങൾക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. എന്നാൽ, രണ്ട് കാറുകളിലും ക്യാഷ് ഡിസ്കൗണ്ട് ലഭിക്കില്ല.

   മാരുതി ഡിസയർ
   അഞ്ച് സീറ്റർ സെഡാനായ മാരുതി ഡിസയറിന് എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ക്യാഷ് ഡിസ്കൗണ്ടായി 10,000 രൂപയും ലഭിക്കും.

   മാരുതിഈക്കോ
   മാരുതി ഈക്കോ മോഡലിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ലഭ്യമാക്കുന്നത്.

   മാരുതി എസ്-പ്രസ്സോ
   കാറിന്റെ പെട്രോൾ എഞ്ചിൻ മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി മോഡലിന് 10,000 രൂപ ഡിസ്കൗണ്ടും ലഭിക്കും. കൂടാതെ, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാകും.

   മാരുതി സ്വിഫ്റ്റ്
   20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് മാരുതി സ്വിഫ്റ്റിന് ലഭ്യമാക്കുന്നത്. എൽ‌എക്സ്ഐ മോഡലിന് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം,  ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ പ്ലസ് വേരിയന്റുകൾക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. സ്വിഫ്റ്റ് വിഎക്സ്ഐ 30,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടിൽ വാങ്ങാം.

   Also read- ആമസോൺ സാമ്രാജ്യം ഇനി ആൻഡി ജാസിയുടെ കരങ്ങളിൽ; ജെഫ് ബെസോസിന്റെ പിൻ​ഗാമിയെക്കുറിച്ച് അറിയാം

   മാരുതി വിറ്റാര ബ്രെസ്സ
   മാരുതി വിറ്റാര ബ്രെസ്സ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 15,000 രൂപയിടെ ക്യാഷ് ഡിസ്കൗണ്ടും ലഭ്യമാണ്. കോർപ്പറേറ്റ് ഡിസ്കൗണ്ട് 4,000 രൂപയും ലഭിക്കും.

   മാരുതി വാഗൺ-ആർ
   മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായ വാ​ഗൺ-ആർ പെട്രോൾ എഞ്ചിൻ വാഹനത്തിന് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി എഞ്ചിൻ മോഡലുകൾ 5,000 രൂപ ഡിസ്കൗണ്ടും ലഭിക്കും. കൂടാതെ കോർപ്പറേറ്റ് ഡിസ്കൗണ്ടായി 15,000 രൂപയും എക്സ്ചേഞ്ച് ബോണസായി 3,000 രൂപയും ലാഭിക്കാം.
   Published by:Anuraj GR
   First published:
   )}