HOME » NEWS » Money »

കാറുകൾക്ക് വമ്പൻ വിലക്കുറവ്; ഏപ്രിലിൽ 65,000 രൂപയുടെ വിലക്കിഴിവുമായി ടാറ്റാ മോട്ടോഴ്‌സ്

ടാറ്റയുടെ ഈ ഓഫറുകൾ ഏപ്രിൽ 30 വരെ മാത്രമേ ലഭിക്കുകയുള്ളൂ.

News18 Malayalam | news18-malayalam
Updated: April 15, 2021, 2:50 PM IST
കാറുകൾക്ക് വമ്പൻ വിലക്കുറവ്; ഏപ്രിലിൽ 65,000 രൂപയുടെ വിലക്കിഴിവുമായി ടാറ്റാ മോട്ടോഴ്‌സ്
News18
  • Share this:
ഇന്ത്യൻ വാഹന നിർമാണ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് കാറുകൾക്ക് വമ്പൻ വിലക്കിഴിവുമായി രംഗത്ത്. 2021 ഏപ്രിൽ മാസത്തിൽ വിവിധ മോഡലുകളുടെ ഡിസ്കൗണ്ട് ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൌണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ഡിസ്കൌണ്ട് എന്നിങ്ങനെ വിവിധ രൂപത്തിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്തിടെ ഡൽഹി - എൻ‌സി‌ആർ മേഖലയിൽ ടാറ്റയുടെ 10 പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ രംഗത്തെത്തിയിരിക്കുന്നത്.

ടാറ്റയുടെ ഈ ഓഫറുകൾ ഏപ്രിൽ 30 വരെ മാത്രമേ ലഭിക്കുകയുള്ളൂ. 10 പുതിയ ഷോറൂമുകൾ കൂടി ആരംഭിച്ചതോടെ ഈ മേഖലയിലെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 29 ആയി വർദ്ധിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഫോർ എവർ പാസഞ്ചർ കാറുകളുടെയും എസ്‌യുവികളുടെയും ഓഫറുകൾ അറിയാം. വിവിധ മോഡൽ കാറുകളുടെ ഓഫറുകൾ പരിശോധിക്കാം.

Also Read സന്ധി വേദന കാരണം നടക്കാൻ വയ്യ; 100 കിലോ ഭാരമുള്ള ആമയ്ക്ക് നടക്കാൻ റോള‍‍ർ ബോ‍‍ർഡ്

ടാറ്റ ടിയാഗോ
ടിയാഗോയ്ക്ക് 10,000 രൂപ എക്സ്ചേഞ്ച് ഓഫറും ഏപ്രിൽ മാസത്തിൽ 15,000 രൂപ വരെ കിഴിവുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കോംപാക്റ്റ് സെഡാൻ ടിഗോർ 15,000 രൂപ എക്സ്ചേഞ്ച് ബോണസും ക്യാഷ് ഡിസ്കൗണ്ടും ഉപയോഗിച്ച് വാങ്ങാം.

ടാറ്റ നെക്സൺ
ബി-സെഗ്മെന്റ് കോംപാക്റ്റ് എസ്‌യുവി - നെക്‌സണിന്റെ ഡീസൽ വേരിയൻറ് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുകളോടെ ഈ മാസം സ്വന്തമാക്കാം.

ടാറ്റ ഹാരിയർ
മിഡ്-സൈസ് എസ്‌യുവികളായ ഹാരിയേഴ്‌സ് കാമോ, ഡാർക്ക് എഡിഷൻ, XZ+, XZA+ എന്നിവയും 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുകളോടെ ലഭ്യമാണ്. മറ്റ് ട്രിമ്മുകൾ യഥാക്രമം 25,000 രൂപയും 40,000 രൂപയും ക്യാഷ് ഡിസ്കൌണ്ട്, എക്സ്ചേഞ്ച് ആനുകൂല്യത്തോടെ ലഭ്യമാണ്. ടാറ്റ ആൽ‌ട്രോസിനും പുതുതായി പുറത്തിറക്കിയ ടാറ്റ സഫാരിയ്ക്കും യാതൊരു ഇളവുകളും ലഭിക്കില്ല.

അടുത്തിടെ ടാറ്റാ മോട്ടോഴ്‌സ് പത്ത് പുതിയ ഫുൾ റേഞ്ച് പാസഞ്ചർ വെഹിക്കിൾ ഷോറൂമുകൾ ഡൽഹി എൻ‌സി‌ആറിൽ ആരംഭിച്ചു, അതിൽ ഏഴ് എണ്ണം ഡൽഹിയിലും രണ്ട് എണ്ണം ഗുഡ്ഗാവിലും ഒരെണ്ണം ഫരീദാബാദിലുമാണ്.

ഈ വർഷം മാർച്ചിൽ 66,609 യൂണിറ്റ് വാഹനങ്ങൾ വിറ്റതായും കമ്പനി റിപ്പോർട്ട് ചെയ്തു. 2021 മാർച്ചിൽ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 505 ശതമാനം വളർച്ചയും കമ്പനി രേഖപ്പെടുത്തി. ത്രൈമാസ അടിസ്ഥാനത്തിൽ ടാറ്റ മോട്ടോഴ്‌സ് ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 1.91 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റു. നാലാം പാദത്തിൽ ഇത് 1.01 ലക്ഷം യൂണിറ്റായിരുന്നു.

വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ചിലും ടാറ്റ മോട്ടോഴ്‌സ് കാറുകൾക്ക് ഡിസ്കൌണ്ട് ഓഫറുകൾ വാഗ്ദാനം ചെയ്തിരുന്നു. ഹാരിയർ, ടിഗോർ, ടിയാഗോ, നെക്‌സൺ എന്നിവയാണ് കഴിഞ്ഞ മാസവും കിഴിവുകളോടെ വിൽപ്പന നടത്തിയത്. ടാറ്റാ ഹാരിയറിന് കഴിഞ്ഞ മാസം 70,000 രൂപ വരെ കിഴിവാണ് വാഗ്ദാനം ചെയ്തിരുന്നത്.
Published by: Aneesh Anirudhan
First published: April 15, 2021, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories