നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ടാറ്റ നെക്സൺ പൊലീസ് കാറാകുമോ? വാഹനപ്രേമിയുടെ രൂപകൽപന അംഗീകരിച്ച് കമ്പനിയും

  ടാറ്റ നെക്സൺ പൊലീസ് കാറാകുമോ? വാഹനപ്രേമിയുടെ രൂപകൽപന അംഗീകരിച്ച് കമ്പനിയും

  നെക്സോൺ പൊലീസ് വാഹനമായാൽ എങ്ങനെയിരിക്കുമെന്ന് കാട്ടിത്തരുകയാണ് ഒരു വാഹനപ്രേമി. കറുത്ത നിറത്തിലുള്ള നെക്സോണിനെയാണ് പൊലീസ് കാറാക്കി രൂപകൽപന ചെയ്തിരിക്കുന്നത്

  Tata-Nexon-rendering

  Tata-Nexon-rendering

  • Share this:
   ടാറ്റ മോട്ടോഴ്സ് അടുത്തിടെ പുറത്തിറക്കിയതിൽ ഏറ്റവും ഹിറ്റായ മോഡലാണ് നെക്സോൺ. കഴിഞ്ഞ മാസം പുറത്തിറക്കിയ നെക്സോണിന്‍റെ പുതിയ പതിപ്പിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ, നെക്സോൺ പൊലീസ് വാഹനമായാൽ എങ്ങനെയിരിക്കുമെന്ന് കാട്ടിത്തരുകയാണ് ഒരു വാഹനപ്രേമി. കറുത്ത നിറത്തിലുള്ള നെക്സോണിനെയാണ് പൊലീസ് കാറാക്കി രൂപകൽപന ചെയ്തിരിക്കുന്നത്. ഏതായാലും നെക്സോൺ കോംപാക്ട് എസ്.യു.വിയുടെ പോലീസ് ഇന്റർസെപ്റ്റർ റെൻഡർ പതിപ്പിനെ ടാറ്റ കമ്പനിയും അംഗീകരിച്ചിരിക്കുകയാണ്. അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ നെക്സോൺ പൊലീസ് പതിപ്പ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നു.

   പൂർണമായും കറുത്ത നിറത്തിലുള്ള നെക്സോൺ പൊലീസ് പതിപ്പിന് സൈഡ് മിററുകളിൽ മിന്നുന്ന ലൈറ്റുകൾ, ഗ്രില്ലിന് മുന്നിൽ വിശാലമായ ബമ്പറും നൽകിയിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് സമാനമായി മുകൾ ഭാഗത്തു ചുവപ്പ്, നീല എമർജൻസി ലൈറ്റും ചേർത്തിട്ടുണ്ട്.

   സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിയിട്ടുള്ള കാറാണ് ടാറ്റ നെക്സോൺ. ഡ്രൈവർമാർക്കും മുന്നിലെ യാത്രക്കാർക്കും സംരക്ഷണമേകാൻ സ്റ്റാൻഡേർഡായി ഡ്യുവൽ എയർബാഗുകളുമായാണ് ടാറ്റ നെക്‌സൺ വരുന്നത്. ഇംപാക്റ്റ് എനർജി ആഗിരണം ചെയ്യുകയും അകത്തുള്ള യാത്രക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന ഉയർന്ന കരുത്തുള്ള സ്റ്റീൽ ഘടനയാണ് നെക്സോൺ നിർമ്മിച്ചിരിക്കുന്നത്. കാറിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ഉണ്ട്.


   110 പി‌എസ് ടർബോചാർജ്ഡ് എഞ്ചിനുകൾ, 6 സ്പീഡ് ട്രാൻസ്മിഷൻ എന്നിവയാണ് നെക്‌സണിന്റെ കരുത്ത്. 1.2 ലിറ്റർ ടർബോചാർജ്ഡ് റിവോട്രോൺ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോചാർജ്ഡ് റിവോട്ടോർക്ക് ഡീസൽ എഞ്ചിൻ എന്നീ പതിപ്പുകളിലായാണ് നെക്സോൺ വരുന്നത്.

   ടാറ്റ നെക്സൺ പെട്രോൾ വേരിയന്റിന്റെ ആരംഭ വില 6,95,000 രൂപ മുതലാണ്, ഡീസൽ വേരിയൻറ് 8,45,000 രൂപയിൽ ആരംഭിക്കുന്നു. ടാറ്റ നെക്സണിന്റെ ഓട്ടോമാറ്റിക് വേരിയന്റിന്റെ വില ആരംഭിക്കുന്നത് 8,30,000 രൂപ മുതലാണ്.
   Published by:Anuraj GR
   First published:
   )}