News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 4, 2021, 5:44 PM IST
tata-tiago
ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കായ ടാറ്റ ടിയാഗോ വിലകുറഞ്ഞ ഓട്ടോമാറ്റിക് മോഡൽ പുറത്തിറക്കി. ടിയാഗോ എക്സ് ടി എ എന്ന മോഡലാണ് ഇന്ന് പുറത്തിറക്കിയത്. പുതിയ ടാറ്റ ടിയാഗോ എക്സ്ടിഎ വേരിയന്റിന് 5.99 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. നിലവിലുള്ള ടിയാഗോ എക്സ് ടി മോഡലിന്റെ എ എം ടി പതിപ്പാണ് ടാറ്റ ഇന്നു പുറത്തിറക്കിയത്.
2016ല്‍ ടിയാഗോ വിപണയിലെത്തിയത് മുതല്‍ മികച്ച വിജയം കൈവരിച്ച മോഡലാണ്. ഇടത്തരം ബജറ്റിലുള്ള മികച്ച കാർ എന്ന വിശേഷണം ടിയാഗോയ്ക്ക് ഉണ്ട്. വിപണിയിലെ അതികായരായ മാരുതി സുസുകി, ഹ്യൂണ്ടായ് എന്നിവയുടെ വിവിധ മോഡലുകളുമായി ഏറ്റുമുട്ടിയാണ് ടിയാഗോ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറിയത്. ഗ്ലോബൽ എൻകാപ് സുരക്ഷയുടെ കാര്യത്തില്‍ 4 സ്റ്റാര്‍ റേറ്റിങ്ങാണ് പുതിയ ടിയാഗോയ്ക്ക് നല്‍കിയിരുന്നത്.
You May Also Like-
Tata Altroz | ടാറ്റ ആൾട്രോസ് ഇനി ടർബോ എഞ്ചിനിലും; വില 7.73 ലക്ഷം രൂപ മുതൽ
ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന വിശേഷണവുമായാണ് പുതിയ ടിയാഗോ എത്തുന്നത്. ഹര്‍മ്മന്റെ 7 ഇഞ്ച് ഇന്‍ഫോ ടെയ്മെന്റ് ടച്ച് സ്ക്രീന്‍, 15 ഇഞ്ച് അലോയ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്റര്‍, എന്നിങ്ങനെ നിരവധി സവിശേഷതകളും എക്സ് ടി എ മോഡലിൽ ഉണ്ട്.
എഎംടി ഗിയർബോക്സ് കൂട്ടിച്ചേർത്തതിന് പുറമെ ടാറ്റ ടിയാഗോയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ബിറ്റർ സ്വാഭാവികമായും ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് 85 ബിഎച്ച്പിയും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ പുതിയ അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായി എഞ്ചിൻ സംയോജിപ്പിച്ചിരിക്കുന്നു.
You May Also Like-
Tesla| ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ; ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു
എല്ലാ മേഖലയില്‍ നിന്നും ടിയാഗോയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നതെന്നും ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് മാര്‍ക്കറ്റിങ് തലവന്‍ വിവേക് ശ്രീവത്സ പറഞ്ഞു. കൂടാതെ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വിഭാഗം ഇന്ത്യയില്‍ ഉയര്‍ന്ന് വരികയാണ്. ടിയാഗോയ്ക്ക് തന്നെയുള്ള സ്വീകാര്യതയിലും ഈ മാറ്റം പ്രകടമാണ്. ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ലഭിക്കുന്ന മുന്‍ഗണന അംഗീകരിച്ച് കൊണ്ട് എക്സ് ടി എ എന്ന പുതിയ പതിപ്പ് കൂടി വിപണിയിലെത്തിക്കുകയാണ്. വിപണിയില്‍ മിഡ് ഹാച്ച് സെഗ്മെന്റില്‍ മുൻതൂക്കം ലഭിക്കാന്‍ മാത്രമല്ല ഉപഭോക്താക്കള്‍ക്ക് കൂടുതൽ ചോയ്സുകൾ ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ ടാറ്റ ടിയാഗോ എക്സ് ടി എ വേരിയൻറ് ബ്രാൻഡിനെ അതിന്റെ നിര വിപുലീകരിക്കാൻ സഹായിക്കുന്നു, ഈ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഫോർഡ് ഫിഗോ, മാരുതി സുസുക്കി സ്വിഫ്റ്റ്, ഡാറ്റ്സൺ ജിഒ എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയാഗോയുടെ എതിരാളികൾ.
Published by:
Anuraj GR
First published:
March 4, 2021, 5:44 PM IST