'ഇങ്ങനെയൊക്കെ മതി' എന്ന മനോഭാവം ഉപേക്ഷിക്കാം; റോഡ് സുരക്ഷയിൽ പുതിയ മോട്ടോര്‍ വാഹന നിയമത്തിന് പ്രാധാന്യമേറി
'ഇങ്ങനെയൊക്കെ മതി' എന്ന മനോഭാവം ഉപേക്ഷിക്കാം; റോഡ് സുരക്ഷയിൽ പുതിയ മോട്ടോര്‍ വാഹന നിയമത്തിന് പ്രാധാന്യമേറി
സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഫലമായി പിഴയും പെനാല്റ്റിയുമൊക്കെ കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ചുരുക്കത്തില്‍ നോക്കാം...
നിങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്ത ആളാണെങ്കില്‍, ഈ സെപ്റ്റംബര്‍ മുതല്‍ അതിനി നടക്കില്ല. കൂസലില്ലാത്ത ഡ്രൈവിംഗുമായി വെറുതെ പോകാമെന്നോ? മറ്റുള്ളവര്‍ക്ക് അപകടം വരുത്താതിരിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നില്ലെങ്കില്‍, നിങ്ങളുടെ മാനവും പണവും സംരക്ഷിക്കേണ്ടത് ബോധ്യമായേക്കും. സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഫലമായി പിഴയും പെനാല്റ്റിയുമൊക്കെ കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ചുരുക്കത്തില്‍ നോക്കാം...
ലൈസന്‍സ് ഇല്ലാതെ ഡ്രൈവിംഗ്
നിങ്ങളുടെ വാലറ്റ് വീട്ടിലാണെങ്കിലും, വാഹനമോടിക്കാന്‍ 20 വര്‍ഷത്തേക്കുള്ള ലൈസന്‍സ് എടുക്കാന്‍ മറന്നതായാലും അതിനി വെറും 500 രൂപയുടെ നിസാര കാര്യമായിരുന്ന കാലം കഴിഞ്ഞു. ഡ്രൈവേഴ്സ് ലൈസന്‍സില്ലാത്തതിന് പിടിച്ചാല്‍ 5000 രൂപയാണ് ഇനി കൊടുക്കേണ്ടി വരിക!
മത്സരയോട്ടം & അമിതവേഗത
ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് പരമ്പരയുടെ, അതായത് അമിതവേഗതയുടെ ആരാധകര്‍ ആ മോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്, അതല്ലെങ്കില്‍ 10,000 രൂപ വരെ പിഴ സഹിതം ഒരുമാസം ജയിലില്‍ കഴിയേണ്ടി വരും. മാസങ്ങളോളം നിങ്ങളുടെ ഡീസലിന് ചെലവാകുന്ന തുക!
അപകടകരമായ ഡ്രൈവിംഗ്
കൂട്ടുകാരുമൊത്തുള്ള ജോയ് റൈഡിംഗാണോ? ഉല്ലാസമാകാം, പക്ഷെ റോഡിലൊരു ശ്രദ്ധ വേണം. അപകടകരമായി ഡ്രൈവ് ചെയ്താല്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടി വരും, അതോടൊപ്പം 1000 രൂപ മുതല്‍ 5,000 രൂപ വരെ പിഴയും കൊടുക്കേണ്ടി വരും. അത് ആദ്യത്തെ തവണയാണ്. രണ്ടാമതും പിടിക്കപ്പെട്ടാല്‍, കഷ്ടം തന്നെ, തടവ് രണ്ട് വര്‍ഷം വരെയും, പിഴ 10,000 രൂപ വരെയും ആകും.
മദ്യപിച്ച് ഡ്രൈവിംഗ്
മദ്യലഹരി ഒരു ഹരമായിരിക്കാം പക്ഷെ മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നത് തമാശല്ല. പിഴയുടെ തോത് കേള്‍ക്കുമ്പോള്‍ തന്നെ ലഹരി ഒതുങ്ങും, വീട്ടില്‍ പോകാന്‍ ക്യാബ് വിളിക്കേണ്ടി വരികയും ചെയ്യും. ആദ്യ തവണ ശിക്ഷ ആറ് മാസം തടവും 10,000 രൂപ വരെ പിഴയുമാണ്. രണ്ടാം തവണ തടവ് രണ്ട് വര്‍ഷം വരെയും, പിഴ 15,000 രൂപയും ആയിരിക്കും.
സുഗമമായ ട്രാഫിക്കിന് തടസ്സം സൃഷ്ടിക്കല്‍
ഇന്ത്യക്കാരനെന്ന നിലയില്‍, റോഡിന്റെ നടുക്ക് രോഷാകുലനായി ഒരു സീനുണ്ടാക്കുന്നത്, അടിസ്ഥാന മനുഷ്യാവകാശമാണെന്ന് തോന്നും, പണത്തിന് മൂല്യമുള്ളവര്‍ക്ക് വെറും അമ്പത് രൂപ പിഴ കൊടുത്താല്‍ മതിയാകും. പക്,െ ഇനി അത് നടക്കില്ല. റോഡിലെ എതിരാളിയുടെ കോളറിന് പിടിച്ച് ആളാകാന്‍ നോക്കിയാല്‍ 500 രൂപയാണ് കൊടുക്കേണ്ടി വരിക.
ഇന്‍ഷുറന്‍സില്ലാത്ത വാഹനം ഓടിക്കല്‍
ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ പിന്നേം മറന്നോ? ഇനിമുതല്‍, ഇന്‍ഷുറന്‍സില്ലാതെ ഡ്രൈവ് ചെയ്താല്‍ മൂന്ന് മാസം വരെ തടവും 2000 രൂപ വരെ പിഴയും ആയിരിക്കും ശിക്ഷ. ആവര്‍ത്തിച്ചാല്‍ തടവ് മൂന്ന് മാസം വരെയും, പിഴ 4000 രൂപ വരെയും ആകും.
പെനാല്‍റ്റി വ്യവസ്ഥ ചെയ്തിട്ടില്ലാത്ത ലംഘനങ്ങള്‍ക്കുള്ള പിഴ
എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലേ? പിഴ ചുമത്തുമ്പോള്‍ അത് ട്രാഫിക്ക് പോലീസ് പറയും, തീര്‍ച്ചയായും. ആദ്യ ലംഘനത്തിന് നേരത്തെ 100 രൂപയും, ആവര്ത്തിച്ചുള്ളതിന് 300 രൂപയും ആയിരുന്നത് ഇനി യഥാക്രമം 500 രൂപയും 1,500 രൂപയും ആയിരിക്കും.
റോഡ് നിയമങ്ങളുടെ ലംഘനം
നോട്ടം റോഡില്‍ കേന്ദ്രീകരിക്കണം, കൈകള്‍ ചക്രം നിയന്ത്രിക്കുകയും വേണം. ഏതെങ്കിലും റോഡ് നിയമം ലംഘിച്ചാല്‍ 500 മുതല്‍ 1000 രൂപ വരെ ആയിരിക്കും പിഴ നല്‍കേണ്ടി വരിക.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യല്‍
ടിക്കറ്റ് കാണുന്നില്ലേ? ഒഴിവുകഴിവ് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ടിക്കറ്റ് ഇല്ലെങ്കില്‍ 500 രൂപ കൊടുക്കേണ്ടി വരും. ഇതുവരെ നല്‍കിയതിലും 300 രൂപ കൂടുതല്‍.
ഇനിമുതല്‍, ട്രാഫിക്ക് പോലീസിനോട് തര്‍ക്കിക്കാന്‍ നിന്നാല്‍ നിങ്ങള്‍ക്ക് 200 രൂപ പോയെന്ന് വരും. പിടിക്കപ്പെട്ടാല്‍ തര്‍ക്കത്തിന് നില്‍ക്കാതിരിക്കുന്നതാണ് ബുദ്ധി.
ലൈസന്‍സ് ഇല്ലാതെ വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കല്‍
കൊള്ളാം, നിങ്ങള്‍ക്ക് നന്നായി അറിയാമായിരിക്കും. ഇല്ലെങ്കില്‍ അറിയുക പിഴ 1000 രൂപയില്‍ നിന്ന് 5,000 രൂപയായി കുതിച്ചുയര്‍ന്നിരിക്കുന്നു.
അയോഗ്യമാക്കിയിട്ടും ഡ്രൈവ് ചെയ്യല്‍
അടുത്തിടെ നിങ്ങള്‍ ട്രാഫിക് പോലീസിന്റെ പിടിയലാകുകയും, ഡ്രൈവിംഗില്‍ നിന്ന് വിലക്കുകയും ചെയ്തിരിക്കെ പിന്നെയും പിടിച്ചാല്‍ നിങ്ങളുടെ വാലറ്റില്‍ നിന്ന് വലിയ തുക – 10,000 രൂപ പോകും.
അമിത വേഗത
നേരത്തെ വെറും 400 രൂപ ആയിരുന്നിടത്ത് പരിധി വിട്ടുള്ള അമിത വേഗതക്ക് ഇനി ഈടാക്കുക ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് 1000 മുതല്‍ 2000 രൂപ വരെയും, മീഡിയം പാസഞ്ചര്‍ അഥവാ ചരക്ക് വാഹനങ്ങള്‍ക്ക് 2000 മുതല്‍ 4000 രൂപ വരെയും ആയിരിക്കും, ആവര്‍ത്തിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കുകയും ചെയ്യും
ഡ്രൈവ് ചെയ്യാന്‍ ക്ഷമത ഇല്ലാതിരിക്കെ ഡ്രൈവ് ചെയ്താല്‍ ആദ്യ തവണ 1000 രൂപയും ആവര്‍ത്തിച്ചാല്‍ 2000 രൂപയും പിഴ കൊടുക്കേണ്ടി വരും.
അപകടവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍
നിങ്ങളുടെ കുഴപ്പം കൊണ്ട് അപകടം ഉണ്ടായാല്‍ ജയിലില്‍ പോകേണ്ടി വരും. ആറ് മാസം വരെ തടവും, ആദ്യ തവണ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. ആവര്‍ത്തിച്ചാല്‍ തടവ് ഒരു വര്‍ഷം വരെയും, പിഴ 10,000 രൂപ വരെയും ആയിരിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.