• HOME
  • »
  • NEWS
  • »
  • money
  • »
  • കാർ വാങ്ങാൻ പ്ലാനുണ്ടോ? ഏറ്റവും സുരക്ഷിതമായ രണ്ട് മോഡലുകൾ ഇന്ത്യൻ നിർമാതാക്കളുടേത്

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഏറ്റവും സുരക്ഷിതമായ രണ്ട് മോഡലുകൾ ഇന്ത്യൻ നിർമാതാക്കളുടേത്

എൻകാപ്പ് റേറ്റിങ്ങിൽ ആദ്യമായി 5 സ്റ്റാർ ലഭിച്ച ടാറ്റ നെക്സോൺ ആണ് സുരക്ഷ സംബന്ധിച്ച മാനദണ്ഡം ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവുമധികം ചർച്ചയാക്കിയത്

Tata-online

Tata-online

  • Share this:
    നിങ്ങൾ ഇപ്പോൾ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? സുരക്ഷയ്ക്ക് പ്രധാനം നൽകുന്നുണ്ടെങ്കിൽ തെരഞ്ഞെടുക്കേണ്ടത് രണ്ട് ഇന്ത്യൻ ബ്രാൻഡുകൾ- ടാറ്റയും മഹീന്ദ്രയും. കാറിന്‍റെ സുരക്ഷ സംബന്ധിച്ച് ആഗോളതലത്തിൽ റേറ്റിങ് നൽകുന്ന എജൻസിയാണ് ഗ്ലോബൽ എൻകാപ്(GLOBAL NCAP). ഇപ്പോൾ ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന കാറുകളിൽ ഗ്ലോബൽ എൻകാപിന്‍റെ മുന്തിയ റേറ്റിങായ 5-സ്റ്റാർ ലഭിച്ചിട്ടുള്ളത് ടാറ്റയുടെയും മഹീന്ദ്രയുടെയും മോഡലുകൾക്കാണ്. ടാറ്റ നെക്സോൺ, ടാറ്റ ആൾട്രോസ് എന്നിവയ്ക്ക് പുറമെ മഹീന്ദ്ര എക്സ് യു വി 300നും 5-സ്റ്റാർ റേറ്റിങ് ലഭിച്ചിട്ടുണ്ട്.

    മാത്രമല്ല ടാറ്റ ടിയാഗോ, ടിഗോർ കാറുകൾക്ക് ഗ്ലോബൽ എകാപ് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നൽകിയിട്ടുണ്ട്. 4-സ്റ്റാർ റേറ്റുചെയ്ത രണ്ട് കാറുകൾ ഉള്ള ഏക ഇന്ത്യൻ കാർ നിർമാതാവാണ് ടാറ്റ. കോംപാക്റ്റ് ഹാച്ച്ബാക്കായ ടിയാഗോ, കോംപാക്റ്റ് സെഡാനായ ടിഗോർ, കോംപാക്റ്റ് എസ്‌യുവിയായ നെക്സൺ, പ്രീമിയം ഹാച്ച്ബാക്കായ ആൽ‌ട്രോസ് എന്നിവയുൾപ്പെടെ നാല് കാറുകളും ഇപ്പോൾ സുരക്ഷയുടെ കാര്യത്തിൽ അതാതു വിഭാഗങ്ങളിൽ ഏറെ മുന്നിലാണ്.

    രണ്ട് 4-സ്റ്റാർ റേറ്റിംഗും രണ്ട് 5-സ്റ്റാർ റേറ്റുചെയ്ത കാറുകളുമുള്ള ഒരേയൊരു ഇന്ത്യൻ കാർ നിർമാതാവ് കൂടായാണ് ടാറ്റ മോട്ടോഴ്‌സ്, ഇത് ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്ന കമ്പനിയെന്ന പെരുമയാണ് ടാറ്റയ്ക്ക് സമ്മാനിക്കുന്നത്.

    5 സ്റ്റാർ, 4 സ്റ്റാർ റേറ്റുചെയ്ത കാറുകളുള്ള മറ്റൊരു ഇന്ത്യൻ കാർ നിർമാതാവ് മഹീന്ദ്രയാണ്. ഗ്ലോബൽ എൻ‌സികാപ് അടുത്തിടെ മഹീന്ദ്ര എക്സ് യു വി 300 ന് 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നൽകിയപ്പോൾ മഹീന്ദ്ര മറാസോ എംപിവിക്ക് നേരത്തെ 4 സ്റ്റാർ റേറ്റിംഗ് നൽകിയിരുന്നു. മറ്റൊരു ഇന്ത്യൻ കാർ നിർമ്മാതാവായ മാരുതി സുസുക്കി സുരക്ഷാ റേറ്റിങ്ങിൽ പിന്നിലാണെങ്കിലും എർട്ടിഗ എംപിവിക്ക് ത്രീ-സ്റ്റാർ റേറ്റിംഗും വാഗൺ ആർക്ക് ഗ്ലോബൽ എൻ‌സി‌എപി 2-സ്റ്റാർ റേറ്റിംഗും ലഭിച്ചത് നേട്ടമാണ്.

    എൻകാപ്പ് റേറ്റിങ്ങിൽ ആദ്യമായി 5 സ്റ്റാർ ലഭിച്ച ടാറ്റ നെക്സോൺ ആണ് സുരക്ഷ സംബന്ധിച്ച മാനദണ്ഡം ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവുമധികം ചർച്ചയാക്കിയത്. സുരക്ഷയായിരുന്നു നെക്സോണിന്‍റെ പ്രധാനപ്പെട്ട യു.എസ്.പി(യുണീക്ക് സെല്ലിങ് പോയിന്‍റ്). ലോകപ്രശസ്ത ബ്രാൻഡുകളായ ഹ്യൂണ്ടായ്, ടൊയോട്ട, ഫോക്സ് വാഗൺ, സ്കോഡ എന്നിവയ്ക്കൊന്നും കൈവരിക്കാനാകാത്ത നേട്ടമാണ് വാഹവിപണിയിൽ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ നിർമ്മാതാക്കളായ ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും സാധിച്ചത്. ടാറ്റ, മഹീന്ദ്ര കാറുകളുടെ വിൽപന ഗണ്യമായ തോതിൽ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് മാരുതി സുസുകി ഉൾപ്പടെയുള്ളവയ്ക്ക് ഇതിനോടകം വെല്ലുവിളിയായി മാറിയിട്ടുണ്ട്.
    Published by:Anuraj GR
    First published: