• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശിവതാണ്ഡവത്തിനൊരുങ്ങി തണ്ടര്‍ബേഡ് 350 ബുള്ളറ്റ്

gopika.gs | news18
Updated: April 19, 2018, 12:36 AM IST
ശിവതാണ്ഡവത്തിനൊരുങ്ങി തണ്ടര്‍ബേഡ് 350 ബുള്ളറ്റ്
gopika.gs | news18
Updated: April 19, 2018, 12:36 AM IST
പുത്തന്‍ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 350 എത്തുന്നു. മറാഠ മോട്ടോര്‍ സൈക്കിള്‍സ് കസ്റ്റമൈസ് ചെയ്ത പുതിയ രൂപത്തില്‍ നടരാജ അവതാരത്തിന്റെ ചിത്രങ്ങള്‍ക്കൊണ്ടൊരു കംപ്ലീറ്റ് മേക്കോവറാണ് നടത്തിയിരിക്കുന്നത്.

രൂപത്തിലും ഭാവത്തിലും പുത്തന്‍ ടച്ചുള്ള എന്‍ഫീല്‍ഡിന്റെ ഫ്യുവല്‍ ടാങ്കു മുതല്‍ എല്ലാ ഭാഗങ്ങളിലും ഏറെ പുതുമയുള്ളതും വ്യത്യസ്ഥത നിറഞ്ഞതുമായ ചിത്രങ്ങളും ഗ്രാഫിക്‌സും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഒരു ശവപ്പെട്ടിയുടെ ആകൃതിയിലേക്കുമാറ്റിയ എന്‍ഫീല്‍ഡിന്റെ ഫ്യുവല്‍ ടാങ്ക് സൃഷ്ടിയേയും സംഹാരത്തെയും ഒരുപോലെ സൂചിപ്പിക്കുന്നു. ഇങ്ങനെ തുടങ്ങി ഓരോ ഭാഗങ്ങള്‍ക്കും ഓരോ അര്‍ധങ്ങളാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. സാധാരണ റോയല്‍ എന്‍ഫീല്‍ഡുകളിലുള്ള ടയറില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇവയുടെത്.

തണ്ടര്‍ ബേഡില്‍ മിഷലിന്‍ സ്‌ക്രോച്ചര്‍ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിനില്‍ കോണ്‍ ആകൃതിയിലുള്ള എയര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ചിരിക്കുന്നു. മുന്നിലും പിന്നിലുമായി 320 എംഎമും 280 എംഎമുമാണ് ഡിസ്‌ക്ക് വലുപ്പം. ഡ്യുവല്‍ എല്‍ഈഡി ഹെഡ്‌ലൈറ്റാണ് ഇതിന്റെ പ്രത്യേകതകളിലൊന്നാണ്.
First published: April 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍