• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എസി ഓഫാക്കാതെ മൈലേജ് കൂട്ടാം


Updated: April 30, 2018, 1:21 AM IST
എസി ഓഫാക്കാതെ മൈലേജ് കൂട്ടാം

Updated: April 30, 2018, 1:21 AM IST
ചുട്ടുപൊള്ളുന്ന വേനൽക്കാലമാണിത്. കാറിൽ യാത്ര ചെയ്യുമ്പോൾ എസി ഉപയോഗിക്കാതിരിക്കുന്നത് ചിന്തിക്കാൻ പോലുമാകില്ല. എന്നാൽ എസി ഉപയോഗിച്ചാലോ, ധാരാളം ഇന്ധനം കത്തിപ്പോകും. അതായത് വേനൽക്കാലത്ത് വാഹനത്തിന്‍റെ മൈലേജ് കുറയുന്നതിൽ പ്രധാന വില്ലൻ എസിയാണ്. എന്നാൽ എസി ഓഫാക്കാതെ തന്നെ കാറിന്‍റെ മൈലേജ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികൾ പറഞ്ഞുതരാം

1, ഇടയ്ക്കിടെ എഞ്ചിൻ ട്യൂൻ ചെയ്യുക

കൃത്യമായ ഇടവേളകളിൽ എഞ്ചിൻ ട്യൂൻ ചെയ്യുക. ഇതിലൂടെ ഇന്ധനക്ഷമത വലിയതോതിൽ ഉയർത്താനാകും.

2, ടയറുകളിൽ എയർ കൃത്യമായ അളവിലാണെന്ന് ഉറപ്പാക്കുക...

ടയറുകളിലെ എയർ കൃത്യമായ അളവിലാണെന്ന് ഉറപ്പാക്കിയാൽ ഒരുപാട് ഗുണങ്ങളുണ്ട്. യാത്ര സുരക്ഷിതമാക്കാനും, അനായാസമായ ഡ്രൈവിങും, ടയറുകൾ ഏറെക്കാലം ഉപയോഗിക്കാനും ഇത് സഹായിക്കും. ഇതിനെല്ലാം പുറമെ, ഇന്ധനക്ഷമത കൂട്ടാനും ഇട് സഹായകരമാണ്.
Loading...
3, ഓയിൽ മാറ്റം പ്രധാനം...

വാഹനത്തിന്‍റെ എഞ്ചിൻ ഓയിൽ കൃത്യമായ ഇടവേളകളിൽ മാറ്റുക. എഞ്ചിൻ ഓയിൽ വാഹനത്തിന്‍റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും അതുവഴി മൈലേജ് കൂട്ടുകയും ചെയ്യും.

4, സൂക്ഷ്മമായി പരിപാലിക്കുക...

നിങ്ങളുടെ വാഹനത്തെ സൂക്ഷ്മമായി തന്നെ പരിപാലിക്കുക. ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കണം. ഫ്യൂവൽ ഫിൽട്ടർ, സ്പാർക്ക് പ്ലഗുകൾ എന്നിവ മാറ്റുന്നതും വീൽ അലൈൻമെന്‍റും ശ്രദ്ധിക്കുക. ഓയിൽ എമിഷനും പ്രത്യേക ശ്രദ്ധിക്കണം. ഇത്തരത്തിൽ സൂക്ഷ്മമായ പരിപാലനത്തിലൂടെ വാഹനത്തിന്‍റെ മൈലേജ് നല്ല അളവിൽ വർദ്ധിപ്പിക്കാനാകും.
First published: April 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍