നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 2021 ൽ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന മികച്ച ഇലക്ട്രിക് കാറുകൾ

  2021 ൽ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന മികച്ച ഇലക്ട്രിക് കാറുകൾ

  ഇന്ത്യയിൽ 2021ൽ പുറത്തിറക്കാൻ ഒരുങ്ങുന്ന ഇ-കാറുകൾ 

  Delhi Deputy Chief Minister Manish Sisodia during the inauguration of an electric vehicle charging station at 11KV substation in Patparganj. Image for representation. (Image Source: PTI)

  Delhi Deputy Chief Minister Manish Sisodia during the inauguration of an electric vehicle charging station at 11KV substation in Patparganj. Image for representation. (Image Source: PTI)

  • Share this:
   ഭാവിയിൽ വാഹന വിപണി കീഴടക്കാൻ പോകുന്നത് ഇലക്ട്രിക് കാറുകളാണ് എന്ന് തിരിച്ചറിഞ്ഞതോടെ വാഹന നിർമ്മാതാക്കളിൽ പലരും ഇലക്ട്രിക് വാഹന നിർമ്മാണത്തിലേയ്ക്ക് തിരിഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാണ്. മാത്രമല്ല കൂടുതൽ കാലം നീണ്ടു നിൽക്കുകയും ചെയ്യും. ലോകം ഒരു ആഗോള മഹാമാരിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പല പ്രമുഖ വാഹന കമ്പനികളും അവരുടെ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

   ഇന്ത്യയിൽ 2021ൽ പുറത്തിറക്കാൻ ഒരുങ്ങുന്ന ഇ-കാറുകൾ 

   ഓഡി ഇ-ട്രോൺ

   ആഡംബര കാർ നിർമ്മാണ കമ്പനിയായ ഓഡി 2021ൽ ഇ-ട്രോണിനൊപ്പം ഇ-ട്രോൺ സ്‌പോർട്‌ബാക്കും വിപണിയിലെത്തിക്കുന്നതായി സ്ഥിരീകരിച്ചു. ഓഡിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ലോഞ്ചാണിത്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാണ് കാർ നിർമ്മിച്ചിരിക്കുന്നത്. 95 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള കാർ സാധാരണ ചാർജർ ഉപയോഗിച്ച് എട്ടര മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും.

   മഹീന്ദ്ര eKUV100

   ഇന്ത്യൻ കാർ നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനമായ eKUV100ന്റെ വില ഓട്ടോ എക്സ്പോ 2020ൽ പ്രഖ്യാപിച്ചിരുന്നു. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 8.25 ലക്ഷം രൂപയാണ്. 53 ബിഎച്ച്പി കരുത്തും 120 എൻഎം പീക്ക് ടോർക്കും 40 കിലോവാട്ട് വൈദ്യുതിയുമാണ് കാറിന്റെ കരുത്ത്. ഒറ്റ ചാർജിൽ കാറിൽ 120 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും.

   മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ്

   You may also like:World Aids Vaccine Day 2021| ലോക എയ്ഡ്‌സ് വാക്സിൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

   കഴിഞ്ഞ മാസം പുറത്തിറക്കിയ വാഹനം മെഴ്‌സിഡസ് ബെൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റു ചെയ്തിട്ടുണ്ട്. ഫാൻസി ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണിത്. പുതിയ മെഴ്‌സിഡസ് ബെൻസിന്റെ ഇക്യുഎസ് 450+, ഇക്യുഎസ് 580 എന്നിങ്ങനെ രണ്ട് മോഡലുകളിൽ ലഭ്യമാകും.

   പോർഷെ ടെയ്‌കാൻ

   ആഡംബര ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പോർഷെയുടെ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌പോർട്‌സ് കാർ വാങ്ങാം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കാറിൽ ഒറ്റ റീച്ചാർജിൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാം.

   You may also like:'ടൈറ്റാനിക്' നിർമാണവുമായി ചൈന മുന്നോട്ട്; ചെലവ് 1000 കോടിയോളം രൂപ

   ടാറ്റ ആൾട്രോസ് ഇവി

   2019ലെ ജനീവ മോട്ടോർ ഷോയിലാണ് ആൾട്രോസ് ഇവി ആദ്യമായി പ്രദർശിപ്പിച്ചത്. എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് (ആൽഫ) വിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ്. കൂടാതെ ഐപി 67 സർട്ടിഫിക്കേഷനോടുകൂടിയ ലിഥിയം അയൺ ബാറ്ററിയാണ് കാറിന്റെ മറ്റൊരു പ്രത്യേകത.

   ടെസ്‌ല മോഡൽ 3

   ഇന്ത്യയിൽ ലഭ്യമാക്കുന്ന ടെസ്‌ലയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. ബ്രാൻഡിന്റെ ഇന്ത്യാ ആസ്ഥാനം മുംബൈ ആയിരിക്കും. ഉൽ‌പാദനം കർണാടകയിലായിരിക്കും കേന്ദ്രീകരിക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറിന് ഒറ്റ ചാർജിൽ 500 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകും.

   വോൾവോ എക്സ് സി 40 റീചാർജ്

   വോൾവോ എക്സ് സി 40 റീചാർജിന്റെ ഡെലിവറി 2021 ഒക്ടോബർ മുതൽ ആരംഭിക്കുമെന്നാണ് വിവരം. 402 ബിഎച്ച്പി കരുത്തും 660 എൻഎം പീക്ക് ടോർക്കുമാണ് കാറിന്റെ പ്രത്യേകത. കാറിന് 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.
   Published by:Naseeba TC
   First published:
   )}