• HOME
 • »
 • NEWS
 • »
 • money
 • »
 • എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ് ആഘോഷമാക്കാന്‍ TOTAL QUARTZ ഉം NETWORK18 നും ഒന്നിക്കുന്നു

എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ് ആഘോഷമാക്കാന്‍ TOTAL QUARTZ ഉം NETWORK18 നും ഒന്നിക്കുന്നു

നമ്മുടെ വിശ്വസ്തരും, കഠിനാധ്വാനികളുമായ മെക്കാനിക്കുകള്‍ ഷോപ്പുകളിലായാലും റോഡിലെ അടിയന്തരാവശ്യം വരുന്ന സ്ഥലങ്ങളിലായാലും ഓടിയെത്തും. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താനാണ് അവര്‍ പരിശ്രമിക്കുന്നത്. ഇപ്പോള്‍ ഈ TOTAL QUARTZ എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍സിന്റെ പരിശ്രമങ്ങളെ ആഘോഷിക്കാന്‍ സമയമായിരിക്കുന്നു.

 • Share this:
  അതിവേഗം സഞ്ചരിക്കേണ്ട സാഹചര്യങ്ങളാണ് ലോകത്തിന്ന് നമ്മളില്‍ മിക്കവര്‍ക്കുമുള്ളത്. അപ്പോള്‍ വാഹനങ്ങളുടെ ആവശ്യമായ റിപ്പെയറിനും മെയിന്റനന്‍സിനും നമ്മള്‍ക്ക് മെക്കാനിക്കുകളുടെ സേവനം കൂടിയേ തീരൂ. നമ്മുടെ മുന്നോട്ടുള്ള സഞ്ചാരം സുഗമമാക്കുന്നതില്‍ അവര്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. വൈഭവവും വൈദഗ്ധ്യവും സേവന സന്നദ്ധതയും അവരുടെ തൊഴിലിന്റെ പ്രത്യേകതയാണ്. കടന്നുപോകുന്ന ഈ വര്‍ഷത്തില്‍ അവരുടെ ഈ ഗുണങ്ങള്‍ ഒരുപാട് പേര്‍ക്ക് തുണയായിട്ടുണ്ട്. തക്ക സമയത്ത് സഹായം കിട്ടിയതുമാത്രമല്ല, മാറിയ സാഹചര്യവുമായി പൊരുത്തപ്പെടാനും അത് സഹായകമായി. അതുകൊണ്ടുതന്നെ നമ്മുടെ മെക്കാനിക്കുകള്‍ക്ക്, രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ തങ്ങളുടെ പ്രയത്‌നങ്ങള്‍ എടുത്തുകാട്ടാന്‍ ഒരു വേദി വേണ്ടത് അനിവാര്യമാണ്.

  Total Oil India Pvt Ltd തങ്ങളുടെ പ്രചാരം നേടിയ എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ് സംരംഭം സീസണ്‍ 2 ലും ആവര്‍ത്തിക്കുന്നതിന് Network18 നുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പ്രാരംഭ സീസണില്‍, Total ന്റെ ഈ സംരംഭം മെക്കാനിക് സമൂഹത്തെ ശ്രദ്ധാകേന്ദ്രമാക്കി. വാഹന റിപ്പെയര്‍ ആന്റ് മെയിന്റനന്‍സ് ഇന്‍ഡസ്ട്രി നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ 1500 ഗാരേജുകളിലാണ് സര്‍വ്വെ നടത്തിയത്. ഏറ്റവും മുന്‍നിരയിലുള്ള 100 ഗാരേജുകളെയും അവരുടെ ഉടമകളെയും പ്രത്യേക ചടങ്ങില്‍ അനുമോദിച്ചു. TOTAL QUARTZ എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍സിന്റെ രണ്ടാം സീസണില്‍, ഒരുപടികൂടി മുന്നോട്ട് പോകുന്നു. കോവിഡ്-19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ അവസരമാക്കി വൈദഗ്ധ്യങ്ങള്‍ക്ക് മികവേകുകയും പുതിയ നോര്‍മലുമായി ഇഴുകിച്ചേരുകയും ചെയ്ത ചാമ്പ്യന്മാരായ മെക്കാനിക്കുകളെ ഞങ്ങള്‍ കണ്ടെത്തും.


  സഞ്ചാര വിലക്കുകള്‍ അവരെയും അവരുടെ ബിസിനസ്സുകളെയും നേരിട്ട് ബാധിച്ചിട്ടുണ്ടെങ്കില്‍, മെക്കാനിക്കുകള്‍ പുതിയ ആശയങ്ങളുമായി, അചഞ്ചലമായ അര്‍പ്പണബോധത്തോടെ പ്രതികരിക്കുന്നുണ്ട്. തിരിച്ചുവരവിന്റെ ആവേശം അവരില്‍ കാണാം. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ അവര്‍ കസ്റ്റമേര്‍സിനെ സമീപിക്കുന്നു, പുതുതലമുറയിലെ മെക്കാനിക്കുകളെ പരിശീലിപ്പിച്ച് സജ്ജരാക്കുന്നു, പരസ്പ്പരം സഹായിക്കാനുള്ള നെറ്റ്‌വര്‍ക്കുകളും ഉണ്ടാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുരോഗമന ചിന്താഗതി പുലര്‍ത്തി അവര്‍ മാതൃകയാകുന്നു. സേവനത്തോടുള്ള അവരുടെ പ്രതിബദ്ധതയും കൂട്ടായ പ്രവര്‍ത്തനവും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

  TOTAL QUARTZ ഉം Network18 ഉം നടത്തുന്ന ഈ ഉദ്യമത്തിലൂടെ, നമ്മുടെ മെക്കാനിക്കുകളോടുള്ള കൂട്ടായ നന്ദി പ്രകടിപ്പിക്കാനാകും. നമ്മുടെ വാഹനങ്ങളുടെ മുന്നോട്ടുള്ള സഞ്ചാരത്തിന് മുടക്കം വരാതിരിക്കാന്‍ അവര്‍ നടത്തിയ പ്രയത്‌നങ്ങളെ നമുക്ക് അനുമോദിക്കാം. നിങ്ങള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു മെക്കാനിക്കിന്റെ സേവനം ലഭിച്ചിട്ടുണ്ടെങ്കില്‍ ആ അനുഭവം പങ്കുവെക്കാം. ഇത്തരം ഓര്‍മ്മകള്‍ #SuperstarMechanic മുഖേന സോഷ്യല്‍ മീഡിയയില്‍, അല്ലെങ്കില്‍ ഞങ്ങളുടെ വെബ്ബ്‌സൈറ്റില്‍ ഷെയര്‍ ചെയ്യാം. ഏറ്റവും മികച്ച അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഹൈലൈറ്റ് ചെയ്യും. നോമിനേറ്റ് ചെയ്യപ്പെടുന്ന മെക്കാനിക്കിന് യഥാര്‍ത്ഥ TOTAL QUARTZ എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍ ആയി ബഹുമതി നല്‍കുകയും ചെയ്യും.
  ഈ സംരംഭത്തില്‍ ചേര്‍ന്ന്, നിങ്ങളുടെ 'സൂപ്പര്‍സ്റ്റാര്‍ മെക്കാനിക്കിന്' അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരം നല്‍കുക. നിങ്ങളുടെ അനുഭവം ഷെയര്‍ ചെയ്യാന്‍ https://www.firstpost.com/total-quartz-engine-ke-superstar2/ ലോഗ് ഓണ്‍ ചെയ്യുക.

  This is a partnered post.
  Published by:Naseeba TC
  First published: