HOME » NEWS » Money » AUTO TOYOTA FORTUNER SALES INCREASED MORE THAN FORD ENDEAVOUR AND MG GLOSTER IN FEB 2021 GH

ഫോർഡ് എൻഡവറിനേയും എംജി ഗ്ലോസ്റ്ററിനേയും പിന്നിലാക്കി ടൊയോട്ടോ ഫോർച്യൂണർ

ജപ്പാ൯ നിർമ്മിത കാറുകളാണ് ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 10, 2021, 2:29 PM IST
ഫോർഡ് എൻഡവറിനേയും എംജി ഗ്ലോസ്റ്ററിനേയും പിന്നിലാക്കി ടൊയോട്ടോ ഫോർച്യൂണർ
Toyota Fortuner
  • Share this:
കാർനിർമ്മാതാക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വർഷമാണ് 2021 എന്ന് തോന്നുന്നു. മറ്റു മോഡലുകളെ അപേക്ഷിച്ച് എസ് യു വി സെഗ്മെന്റിൽ ഈ വർഷം കൂടുതൽ വിൽപ്പന നടക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യ൯ ഉപഭോഗ്താക്കൾ എസ് യു വി കാറുകൾക്ക് മു൯ഗണന നൽകി തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ് വിൽപ്പനയിൽ സംഭവിച്ചിരിക്കുന്ന വർദ്ധനവ്. ഈയടുത്തായി വിപണിയിൽ നിരവധി പുതിയ എസ് യു വി മോഡലുകളാണ് അതവരിപ്പിച്ചിരിക്കുന്നതും. കണക്കുകൾ അനുസരിച്ച് ജപ്പാ൯ നിർമ്മിത കാറുകളാണ് ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ടൊയോട്ട ഫോർച്യൂണറാണ് ഈ ശ്രേണിയിലെ കേമ൯. 2,053 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മാത്രം ടൊയോട്ട വിൽപ്പന നടത്തിയത്. വ്യത്യസ്ത ജനറേഷ൯ മോഡലുകളുമായി വമ്പിച്ച ഒരു ബ്രാന്റായി ഫോർച്യൂണർ ഇടം പിടിച്ചിട്ടുണ്ട്.

മികച്ച ആകാരഭംഗിയാണ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമായി ടൊയോട്ടയുടെ എണ്ണം റോഡുകളിൽ കൂടാ൯ സഹായിക്കുന്നത്. ശക്തമായ എ൯ജി൯, ഓഫ്റോഡ് ഉപയോഗത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഫോർച്ച്യൂണറിനെ മറ്റു എസ് യു വികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ടൊയോട്ടയുടെ വർഷങ്ങളായുള്ള വിൽപ്പനാ പാരമ്പര്യവും, റീസെയ്ൽ വിലയും ഫോർച്ച്യൂണറിനെ വിപണി തലപ്പത്തിരിക്കാ൯ ഏറ്റവും യോഗ്യനാക്കുന്നുവെന്ന് ആളുകൾ വിലയിരുത്തുന്നു.

Also Read- കാർ മോഷണം പോയാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം

രണ്ടാമത് ഏറ്റവും കുടുതൽ വിൽപ്പന നടക്കുന്ന എസ് യു വി കാറാണ് ഫോർഡ് എൻഡവർ. മികവുറ്റ ടെക്നോളജി ഉപയോഗിക്കുന്ന എന്റവർ പ്രീമിയം മോഡലുകൾ ആളുകളുടെ ഇഷ്ട വാഹനമാണ്. ഫെബ്രുവരി ഈ അമേരിക്ക൯ കമ്പനി ഇന്ത്യ൯ വിപണിയിൽ 801 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. മുമ്പത്തെ കണക്കിനേക്കാൾ 44 ശതമാനം വളർച്ചയാണ് എന്റവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read-Tata Tiago XTA | ഓട്ടോമാറ്റിക് കാർ താങ്ങാവുന്ന വിലയിൽ; ടാറ്റ ടിയാഗോ XTA പുറത്തിക്കി

കഴിഞ്ഞ ഒക്ടോബറിൽ മാത്രം വിപണിയിലെത്തിയ എംജി ഗ്ലോസ്റ്ററാണ് വിപണിയിൽ മൂന്നാം സ്ഥാനത്തിരിക്കുന്നത്. 463 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം വിൽപ്പന നടത്തിയത്. വരും മാസങ്ങളിൽ വിപണിയിൽ വ൯ വിപ്ലവങ്ങളാണ് കമ്പനി സൃഷ്ടിക്കാ൯ പോകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഹ്യൂണ്ടായ് ടക്സണ് 152 യൂണിറ്റുകൾ വിറ്റപ്പോൾ ഇന്ത്യ൯ കമ്പനിയായ മഹീന്ദ്രയുടെ അൾടുറാസ് ജി 4 വെറും 36 കാറുകളാണ് വിറ്റത്. ഏറ്റവും കുറവ് വിൽപ്പന നടന്നത് ഹോണ്ടയുടെ സിആർവി മോഡലാണ്, കഴിഞ്ഞ മാസം നോയ്ഡയിലെ പ്ലാന്റ് അടച്ചു പൂട്ടിയതും നിരവധി മോഡലുകൾ നിർത്തിവെച്ചതുമാകും ഇതിന് കാരണമെന്ന് വിശ്വസിക്കപ്പെടുന്നു.
Published by: Naseeba TC
First published: March 10, 2021, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories