കുഞ്ഞൻ ഇലക്ട്രിക് കാറുമായി ടൊയോട്ട എത്തുന്നു; 150 കിലോമീറ്റർ മൈലേജ്, രണ്ടുപേർക്ക് സുഖയാത്ര വാഗ്ദാനം
ആദ്യഘട്ടത്തിൽ ജപ്പാനിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾക്കും കോർപറേറ്റ് ഉപഭോക്താക്കൾക്കും ആയിരിക്കും കമ്പനി വാഹനങ്ങൾ വിൽക്കുക.

C plus Pod
- News18
- Last Updated: January 1, 2021, 1:04 PM IST
പുതിയ 'അൾട്രാ കോംപാക്ട് ഇലക്ട്രിക്' കാർ പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ ടോയൊട്ട. 2490 മില്ലീമീറ്റർ നീളവും 1290 മില്ലീമീറ്റർ വീതിയും 1550 മീറ്റർ ഉയരവും ആണ് കുഞ്ഞൻ വാഹനത്തിന്റെ അളവുകൾ. രണ്ടു പേർക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന വിധത്തിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്.
C+ പോഡ് എന്നു പേരുള്ള ഈ മൈക്രോ ഇലക്ട്രിക് കുഞ്ഞൻ വാഹനം ജാപ്പനീസ് വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ചാർജിംഗ് ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്. സി + പോഡ് മോഡൽ ഇപ്പോൾ ജപ്പാനിൽ മാത്രമുള്ള മോഡലായതിനാൽ ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല. You may also like:വിദ്യാർത്ഥികൾ ഇന്നുമുതൽ സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറക്കും [NEWS]Happy New Year 2021 | ശുഭപ്രതീക്ഷയോടെ പുതുവർഷത്തിന് വരവേൽപ്പ് നൽകി ലോകം [NEWS] ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു [NEWS]
ഈ കുഞ്ഞൻ വാഹനത്തിന്റെ കരുത്ത് 9.06 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ്. റിയർ ആക്സിലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഇലക്ട്രിക് മോട്ടോറിനെ ബാറ്ററി ശക്തിപ്പെടുത്തുന്നു. 150 കിലോമീറ്റർ മൈലേജ് ആണ് ഈ കുഞ്ഞൻ വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്.
X, G എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സി + പോഡ് മോഡൽ നിലവിൽ എത്തുന്നത്. 670 കിലോഗ്രാം ഭാരമാണ് X വേരിയന്റിന്റെ ഭാരം. G വേരിയന്റിന് 690 കിലോഗ്രാം ഭാരമാണ് ഉള്ളത്. സി പോഡിന്റെ സമ്പൂർണ അവതരണം 2022 ഓടെ നടത്താനാണ് ടൊയോട്ടയുടെ പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ ജപ്പാനിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾക്കും കോർപറേറ്റ് ഉപഭോക്താക്കൾക്കും ആയിരിക്കും കമ്പനി വാഹനങ്ങൾ വിൽക്കുക.
C+ പോഡ് എന്നു പേരുള്ള ഈ മൈക്രോ ഇലക്ട്രിക് കുഞ്ഞൻ വാഹനം ജാപ്പനീസ് വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ചാർജിംഗ് ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്. സി + പോഡ് മോഡൽ ഇപ്പോൾ ജപ്പാനിൽ മാത്രമുള്ള മോഡലായതിനാൽ ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല.