• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിറ്റിയെ വെല്ലാന്‍ യാരിസ്

news18
Updated: May 13, 2018, 10:31 PM IST
സിറ്റിയെ വെല്ലാന്‍ യാരിസ്
news18
Updated: May 13, 2018, 10:31 PM IST
മറ്റു സെഗ്മെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും മിഡ് സൈസ് സെഡാന്‍ വിഭാഗത്തില്‍ പറയത്തക്ക സാന്നിധ്യമാകാന്‍ ടൊയോട്ടയ്ക്ക് സാധിച്ചിരുന്നില്ല. കൊറോള അല്‍റ്റിസും കാമ്രിയും പ്രീമിയം സെഡാന്‍ വിഭാഗത്തിലെ ടൊയോട്ടയുടെ കാലങ്ങളായുള്ള മേല്‍ക്കോയ്മയ്ക്ക് ഉദാഹരണങ്ങളാണ്.

മിഡ് സൈസ് സെഡാന്‍ വിഭാഗത്തിലേക്ക് ടൊയോട്ട കാഴ്ചവെയ്ക്കുന്ന കരുത്തനാണ് യാരിസ്. ഈ വിഭാഗത്തിലെ കരുത്തേറിയ സാന്നിധ്യങ്ങളായ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, സുസുക്കി സിയാസ് എന്നിവയോടാണ് യാരിസ് നേരിട്ട് മത്സരിക്കുന്നത്.



1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമായെത്തുന്ന യാരിസിന് മാനുവല്‍ ഗിയര്‍ ഓട്ടമാറ്റിക് ഗിയര്‍ പതിപ്പുകളുണ്ട്. മിഡ് സൈസ് സെഡാന്‍ വിഭാഗത്തില്‍ ആദ്യമായി എല്ലാ വകഭേദങ്ങളിലും ഏഴ് എയര്‍ബാഗുകള്‍ എന്ന പ്രത്യേകതയോടെയാണ് യാരിസ് എത്തുന്നത്.

ആദ്യ കാഴ്ചയില്‍ തന്നെ പ്രീമിയം ഫീലാണ് യാരിസില്‍ നിന്നു ലഭിക്കുന്നത്. കാമ്രിയുടെയും കൊറോളയുടെയും സ്വാധീനം ഡിസൈനില്‍ കാണാം. മുന്‍ ഭാഗത്ത് പ്രീമിയം ഫീല്‍ തോന്നിപ്പിക്കുന്നതിന് വാഹനത്തിന്റെ ക്രോം ഗ്രില്ലിന് ചെറുതല്ലാത്ത പങ്കുണ്ട്. ഈ വിഭാഗത്തിലെ എതിരാളികളേക്കാള്‍ വീതിയേറിയ വാഹനമാണ് യാരിസ്.

 

കാഴ്ചയിലെ ഭംഗി മാത്രമല്ല, മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് യാരിസിന്റെ വരവ്. നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍ നീ എയര്‍ബാഗടക്കം ഏഴ് എയര്‍ബാഗുകളാണ് വാഹനത്തിലുള്ളത്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, എ ബി എസ് ഇ ബി ഡി ബ്രേക്കിംഗ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇൗ സംവിധാനങ്ങളാല്‍ തന്നെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറുകള്‍ ലഭിച്ച വാഹനമാണ് യാരിസ്.

റൂഫ് മൗണ്ടര്‍ റിയര്‍ എസിയാണ് യാരിസില്‍. ഇതിനു പുറമെ കൈകളുടെ ചലനം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ടച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം, 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന പിന്‍സീറ്റ്, ക്രമീകരിക്കാവുന്ന നെക്ക് റെസ്ട്രെയ്ന്റ്, ആംബിയന്റ് ലൈറ്റിങ് എന്നിവയുമുണ്ട്.

പരമാവധി 107 ബി എച്ച് പി കരുത്തും 140 എന്‍ എം ശേഷിയുമുള്ള എന്‍ജിനോടൊപ്പം 6സ്പീഡ് മാനുവല്‍, 7സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് യാരിസില്‍. ബേസ് വേരിയന്റിന് 8.75 ലക്ഷം രൂപ മുതലാണ് വില. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 14.07 ലക്ഷവും. മാനുവലിന് 17.1 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.8 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
First published: May 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍