പഴയ വാഹനങ്ങൾ ഉപയോഗിക്കാൻ ഇനി 'വലിയ വില' കൊടുക്കേണ്ടി വരും, കേന്ദ്ര സർക്കാറിന്റെ പുതിയ ‘പൊളിക്കൽ നയം’ ഇങ്ങനെ
പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇനി കൂടുതൽ ചെലവേറിയത് ആവും.

scrappage policy
- News18 Malayalam
- Last Updated: February 3, 2021, 3:29 PM IST
തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമ൯ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പ്രഖ്യാപിച്ച പൊളിക്കൽ നയം (സ്ക്രാപ്പിംഗ് പോളിസി) നിലിവിൽ വരുന്നതോടെ, പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇനി കൂടുതൽ ചെലവേറിയത് ആവും.
Also Read- മ്യാൻമർ സൈനിക ഭരണം: ചൈനയുടെ ലക്ഷ്യമെന്ത്? ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ? വാണിജ്യ വാഹനങ്ങൾക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ചെലവ് 62 ഇരട്ടിയും സ്വകാര്യ വാഹനങ്ങൾക്ക് രജിസ്റ്റ്രേഷ൯ പുതുക്കാനുള്ള ഫീസ് എട്ടിരട്ടിയുമായി ഉയരുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. കൂടാതെ, വാഹന ഉടമകളിൽ നിന്ന് സംസ്ഥാന സർക്കാറുകൾ റോഡ് ടാക്സിന് പുറമെ ഹരിത നികുതിയും (ഗ്രീ൯ ടാക്സ്) ഈടാക്കും.
Also Read- Scam 1992 film | നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സ്കാം 1992 രചയിതാക്കൾ കൃത്യമായി പ്രവചിച്ചോ?
കേന്ദ്ര വാഹന ഗതാഗത മന്ത്രാലയം വരുന്ന രണ്ട് ആഴ്ചക്കുള്ളിൽ പുതിയ സ്ക്രാപ്പിംഗ് പോളിസി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത നിയമമനുസരിച്ച്, എട്ട് വർഷം പഴക്കമുള്ള വാണിജ്യ വാഹനനങ്ങൾക്ക് എല്ലാ വർഷവും ഫിറ്റനസ് സർട്ടിഫിക്കറ്റ് പുതുക്കൽ നിർബന്ധമാണ്. ഇതിനു പുറമെ, സംസ്ഥാന സർക്കാറുകൾ ഹരിത നികുതിയും ഈടാക്കുന്നതാണ്. റോഡ് ടാക്സിന്റെ 10-25 ശതമാനത്തോളം വരും ഹരിത നികുതി.
Also Read- Aatmanirbharta| 'ആത്മനിർഭരത'; 2020ലെ ഹിന്ദി വാക്കായി ഓക്സഫഡ് തെരഞ്ഞെടുത്തു
പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷ൯ ചാർജ്ജ് ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയിൽ നിന്ന് 1000 രൂപയായും കാറുകൾക്ക് 600 രൂപയിൽ നിന്ന് 5000 രൂപയായും ഉയർത്തും. ഓട്ടോമാറ്റിക്ക് ഫിറ്റ്നെസ് ടെസ്റ്റ് പാസാവാത്ത വാഹനങ്ങളെ കേന്ദ്ര ടാറ്റാബേസായ ‘വാഹനി’ൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
Also Read- ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ചരിത്രത്തിൽ ആദ്യം; അക്രമം ജസ്ന തിരോധാനത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചെന്ന്
നിലവിൽ, രാജ്യത്തെ 25 ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളിൽ ഏഴെണ്ണെം മാത്രമേ പ്രാവർത്തിക യോഗ്യമായുള്ളൂ. അതേസയമം, നോയിഡലിലേത് ഉൾപ്പെടെ രണ്ട് ഔദ്യോഗിക പൊളിക്കൽ കേന്ദ്രങ്ങൾ (സ്ക്രാപ്പിംഗ് സെന്ററുകൾ) പ്രവർത്തിക്കുന്നുണ്ട്.
മൊബൈൽ ഫോണുകൾ വഴിയും, പെട്രോൾ പമ്പുകളിലൂടെയും സ്ക്രാപ്പിംഗ് പോളീസിയെ പറ്റി ബോധവൽക്കരണം നൽകാ൯ സർക്കാർ ആലോചിക്കുന്നുണ്ട്. പുതിയ നയം വാഹന മോഷ്ടാക്കൾ ദുരുപയോഗം ചെയ്യാ൯ സാധ്യതയുണ്ടോ എന്നും കേന്ദ്ര വാഹന ഗതാഗത മന്ത്രാലയം പരിശോധിക്കും.
Also Read- മ്യാൻമർ സൈനിക ഭരണം: ചൈനയുടെ ലക്ഷ്യമെന്ത്? ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?