നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • India's First CNG Tractor| കാർഷിക രംഗത്ത് വിപ്ലവം; രാജ്യത്തെ ആദ്യ സിഎൻജി ട്രാക്ടർ ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കും

  India's First CNG Tractor| കാർഷിക രംഗത്ത് വിപ്ലവം; രാജ്യത്തെ ആദ്യ സിഎൻജി ട്രാക്ടർ ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കും

  ഡീസലിന് പകരം സി എൻ ജി ട്രാക്ടർ ഉപയോഗിക്കുക വഴി പ്രതിവർഷം ഒരു ലക്ഷം രൂപവരെ ഇന്ധന ചെലവ് ലാഭിക്കാൻ കർഷകന് കഴിയും

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: രാജ്യത്തെ ആദ്യ സി എൻ ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ട്രാക്ടർ ഗതാഗത മന്ത്രി നിധിൻ ഗഡ്കരി വെള്ളിയാഴ്ച പുറത്തിറക്കും. ഡീസലിന് പകരം സി എൻ ജി ട്രാക്ടർ ഉപയോഗിക്കുക വഴി പ്രതിവർഷം ഒരു ലക്ഷം രൂപവരെ ഇന്ധന ചെലവ് ലാഭിക്കാൻ കർഷകന് കഴിയുമെന്നാണ് വിലയിരുത്തൽ. ഡീസൽ മോഡൽ ട്രാക്ടറുകൾ സി എൻ ജിയിലേക്ക് മാറ്റി പരിഷ്കരിച്ചവയാണ് ഇത്. റോമാറ്റ് ടെക്നോ സൊല്യൂഷൻ, ടോമാസെറ്റോ അച്ചില്ലെ ഇന്ത്യ എന്നിവയുടെ സംയുക്ത പദ്ധതിയാണിത്.

   Also Read- ജോലി ഇനി ആഴ്ചയിൽ നാല് ദിവസം; അവധി മൂന്ന് ദിവസം; കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥകൾ

   കർഷകരുടെ വരുമാനം വർധിപ്പിക്കൽ, ചെലവ് കുറക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ധനച്ചെലവിൽ പ്രതിവർഷം ലക്ഷത്തിലധികം രൂപ കർഷകന് സി എൻ ജി ട്രാക്ടറിലൂടെ ലാഭിക്കാമെന്നും അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താൻ കഴിയുമെന്നുമാണ് ഗതാഗത വകുപ്പിന്‍റെ അവകാശ വാദം. ഡീസൽ വിലയും സി എൻ ജി വിലയും തമ്മിൽ ഏറെ അന്തരമുള്ളതിനാൽ കർഷകർക്ക് ഇത് ലാഭകരമാണെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിംഗ് തോമർ, പാർഷോത്തം രൂപാല, ജനറൽ വി.കെ സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

   Also Read- Happy Hug Day| ഇന്ന് ആലിംഗന ദിനം; പങ്കാളിയെ ചേർത്തുനിർത്താം, സ്നേഹത്തോടെ..

   കർഷകരുടെ ചെലവ് ചുരുങ്ങുന്നതിനൊപ്പം മലിനീകരണ തോത് കുറയ്ക്കുക എന്നതും പുതിയ ട്രാക്ടർ പുറത്തിറക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നു. സി എൻ ജി ഇന്ധനമായി ഉപയോഗിക്കുക വഴി എഞ്ചിൻ ദീർഘനാൾ കേടുകൂടാതെയിരിക്കും. അറ്റകുറ്റപ്പണിയും കുറച്ചുമതി. ഇത് ചെലവ് വീണ്ടും കുറയ്ക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷിതമായ കവചത്തോടെയാണ് സി എൻ ജി ടാങ്കുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് അപകട സാധ്യത കുറയ്ക്കുന്നു.

   Also Read- മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

   “ഇത് ഭാവിയിലേക്കുള്ള ചുവടുവെപ്പാണ്, നിലവിൽ ലോകമെമ്പാടുമുള്ള 12 ദശലക്ഷം വാഹനങ്ങൾ ഇതിനകം തന്നെ സി എൻ ജി ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്, കൂടാതെ കൂടുതൽ കമ്പനികളും മുനിസിപ്പാലിറ്റികളും ദിവസവും സി എൻ ജിയിലേക്കുള്ള മാറ്റത്തിൽ അണിചേരുന്നു”- പ്രസ്താവനയിൽ പറയുന്നു. ഡീസൽ എഞ്ചിനുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ട്രാക്ടറുകൾ കൂടുതൽ കരുത്തും ഊർജവുമാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് പരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നത്.

   ഡീസലിനെ അപേക്ഷിച്ച് മൊത്തത്തിൽ പുറന്തള്ളുന്ന വാതകങ്ങളുടെ അളവിൽ 70 ശതമാനം കുറവുണ്ട്. ഇന്ധനച്ചെലവിൽ 50 ശതമാനം വരെ ലാഭിക്കാൻ ഇത് കർഷകരെ സഹായിക്കും. നിലവിലെ ഡീസൽ വില ലിറ്ററിന് 80 രൂപയ്ക്ക് പുറത്താണ്. അതേസമയം സി എൻ ജി കിലോയ്ക്ക് 42 രൂപ മാത്രമാണ് വിലയെന്നും പ്രസ്താവനയിൽ പറയുന്നു.
   Published by:Rajesh V
   First published:
   )}