HOME » NEWS » Money » AUTO VEHICLE REGISTRATION NUMBER WITH 0009 SERIES GETS AUCTIONED FOR A HIGH PRICE

പൊന്നുംവിലയുള്ള നമ്പർ; വാഹന രജിസ്ട്രേഷൻ നമ്പർ '0009' സീരീസ് ലേലം ചെയ്തത് 10.10 ലക്ഷം രൂപയ്ക്ക്

ചിലർക്ക് കാർ വാങ്ങുന്നതിലും പ്രധാനമാണ് ഇഷ്ടമുള്ള ഫാൻസി നമ്പർ സ്വന്തമാക്കുന്നത്

News18 Malayalam | news18-malayalam
Updated: September 30, 2020, 3:08 PM IST
പൊന്നുംവിലയുള്ള നമ്പർ; വാഹന രജിസ്ട്രേഷൻ നമ്പർ '0009' സീരീസ് ലേലം ചെയ്തത് 10.10 ലക്ഷം രൂപയ്ക്ക്
Vehicle Registration Number
  • Share this:
വാഹനങ്ങളോട് അമിത താൽപര്യമുള്ള നിരവധി പേർ ഉണ്ട്. എന്നാൽ ചിലർക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പറിലും നിർബന്ധങ്ങൾ ഉണ്ട്. ഇഷ്ടമുള്ള നമ്പർ ലഭിക്കാൻ ലക്ഷങ്ങള്‍ മുടക്കുന്നവരും ഉണ്ട്. ചിലർക്ക് കാർ വാങ്ങുന്നതിലും പ്രധാനമാണ് ഇഷ്ടമുള്ള ഫാൻസി നമ്പർ സ്വന്തമാക്കുന്നത്. അത്തരമൊരു ലേലമാണ് ഇത്തവണ ദില്ലിയിൽ നടന്നത്.

പലരുടെയും ഈ ആഗ്രഹം ദില്ലി ഗതാഗത വകുപ്പ് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട്. 2014 മുതൽ ഇഷ്ടനമ്പർ വേണ്ടവർക്കായി ഓൺലൈൻ ഇ-ലേലം ഗതാഗത വകുപ്പ് നടത്താറുണ്ട്. താൽപ്പര്യമുള്ളവർ അവരുടെ ഭാഗ്യ നമ്പർ നേടാൻ ഓൺലൈനിലൂടെ ലക്ഷക്കണക്കിന് രൂപ ലേലം വിളിക്കാറുമുണ്ട്.

Also Read: അമ്പമ്പോ എസ്-70; ഫാൻസി നമ്പരിന് വില 3.68 കോടി രൂപ!

ഇത്തരത്തിൽ സെപ്റ്റംബറിൽ നടന്ന ലേലത്തിൽ ലഭിച്ച തുക കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടിയിരിക്കുകയാണ്. '0009' എന്ന സീരീസ് രജിസ്ട്രേഷൻ നമ്പർ 10.1 ലക്ഷം രൂപയ്ക്കാണ് വിറ്റു പോയത്. ജൂലൈയിൽ ഇതേ സീരിസിനായി ഒരു വ്യക്തി 7.1 ലക്ഷം രൂപ ബിഡ് ചെയ്തിരുന്നു. ഈ തുകയെ മറികടന്നു പുതിയ ലേല തുക.

Also Read: ദേശീയ റെക്കോർഡിട്ട് മലയാളി; 1.2 കോടിയുടെ കാറിന്റെ നമ്പറിന് മുടക്കിയത് 31 ലക്ഷം

0003, 007 സീരീസ് നമ്പറുകളാണ് ഇതുപോലെ ഉയർന്ന ലേല തുക മറ്റ് സീരീസുകൾ. ഇരു സീരിസിലെ നമ്പറുകൾ 3.3 ലക്ഷം രൂപ വീതമാണ് വിറ്റത്. ഫാൻസി നമ്പർ ലേലത്തിലൂടെ മാത്രം ലക്ഷങ്ങളാണ് ഒരോ മാസവും ദില്ലി ഗതാഗത വകുപ്പ് നേടുന്നത്.
Published by: user_49
First published: September 30, 2020, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories