നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ശരിയ്ക്കും ഫൂളായത് ആര്? ഫോക്‌സ്‍വാഗണിന്റെ ഏപ്രിൽ ഫൂൾ തമാശ കമ്പനിക്ക് തന്നെ തിരിച്ചടിയാകുമോ?

  ശരിയ്ക്കും ഫൂളായത് ആര്? ഫോക്‌സ്‍വാഗണിന്റെ ഏപ്രിൽ ഫൂൾ തമാശ കമ്പനിക്ക് തന്നെ തിരിച്ചടിയാകുമോ?

  പേര് മാറ്റുന്ന വാർത്ത തിങ്കളാഴ്ച പുറത്തുവന്നതിനെ തുടർന്ന്, ഒന്നിലധികം മാധ്യമങ്ങൾക്കും റിപ്പോർട്ടർമാർക്കും കമ്പനി സ്ഥിരീകരണം നൽകുകയും ചെയ്തു.

  News18

  News18

  • Share this:
   ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ യുഎസ് വിപണിയിൽ കമ്പനിയുടെ പേര് 'ഫോള്‍ട്‌സ്‌വാഗന്‍ണ് ഓഫ് അമേരിക്ക' എന്ന് പുനര്‍നാമകരണം ചെയ്യുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. പേര് മാറ്റുന്ന വാർത്ത തിങ്കളാഴ്ച പുറത്തുവന്നതിനെ തുടർന്ന്, ഒന്നിലധികം മാധ്യമങ്ങൾക്കും റിപ്പോർട്ടർമാർക്കും കമ്പനി സ്ഥിരീകരണം നൽകുകയും ചെയ്തു. എന്നാൽ മാധ്യമങ്ങൾക്ക് അയച്ച പത്രക്കുറിപ്പിൽ, ഫോക്സ്വാഗൺ ഓഫ് അമേരിക്കയുടെ പ്രസിഡന്റും സിഇഒയുമായ സ്കോട്ട് കിയോഗ് കമ്പനി പേരിലെ അക്ഷരങ്ങൾ മാറ്റിയാലും മികച്ച വാഹനം നിർമ്മിക്കാനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി. ഏപ്രില്‍ ഫൂള്‍ ദിനത്തോടനുബന്ധിച്ച് കമ്പനി നടത്തിയ ഒരു പ്രഖ്യാപനമായിരുന്നു ഈ പുനര്‍നാമകരണം.

   പേരുമാറ്റൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് 2015 ലെ ‘ഡീസൽ‌ഗേറ്റ്’ അഴിമതിയുടെ സമയത്ത് നഷ്ടമായ കമ്പനിയുടെ പ്രതിച്ഛായ പുന: സ്ഥാപിക്കാനുള്ള നീക്കമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡീസൽ വാഹനങ്ങൾക്കായുള്ള എമിഷൻ പരിശോധനയിൽ യുഎസ് സർക്കാരിനോട് കമ്പനി കള്ളം പറഞ്ഞുവെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ നൈട്രജൻ ഓക്സൈഡ് എമിഷൻ കുറയ്ക്കുന്നതും എഞ്ചിൻ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഉയർന്ന കാർബൺ എമിഷൻ അനുവദിക്കുന്നതുമായ സോഫ്റ്റ്വെയർ 11 മില്ല്യൺ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഫോക്‌സ്‍വാഗണ്‍ സമ്മതിച്ചു. ഈ അഴിമതിക്ക് കമ്പനിക്ക് 35 ബില്യൺ ഡോളർ പിഴ നൽകേണ്ടി വന്നിരുന്നു. ഇത് ദശലക്ഷക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിക്കാനും കാരണമായി.

   Also Read ഏപ്രില്‍ ഫൂള്‍ ഡേയില്‍ വമ്പന്‍ മാറ്റമെന്ന് ഫോക്‌സ്‍വാഗണ്‍: യുഎസിൽ കമ്പനിയുടെ 'പേര് മാറുമോ'?

   വ്യാജ പത്രക്കുറിപ്പ് പുറത്തിറക്കിയതിനെ തുടർന്ന് യു‌എസ് സെക്യൂരിറ്റീസ് റെഗുലേറ്റേഴ്സുമായി ഫോക്സ്‍വാഗൺ വീണ്ടും പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. വ്യാജ പ്രസ്താവനയെത്തുടർന്ന് ചൊവ്വാഴ്ച ഫോക്സ്‍വാഗൺ ഓഹരി വില അഞ്ച് ശതമാനം ഉയർന്നിരുന്നു. ഓഹരി വിലകളെ ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് തടയാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ നടപടിയെടുക്കണമെന്ന് ഡ്യൂക്ക് സർവകലാശാലയിലെ കോർപ്പറേറ്റ്, സെക്യൂരിറ്റീസ് നിയമ അധ്യാപകനായ ജെയിംസ് കോക്സ് അസോസിയേറ്റഡ് പ്രസ്സുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

   Also Read ഉറക്കം വന്നാൽ എവിടെയും ഉറങ്ങും, ഡാൻസിനിടെ സ്‌റ്റേജിൽ ഉറങ്ങി കൊച്ചു സുന്ദരി; വൈറൽ വീഡിയോ കാണാം

   2018 ൽ, ടെസ്‌ല സിഇഒ എലോൺ മസ്‌ക് കമ്പനിയെ സ്വകാര്യമായി ഏറ്റെടുക്കുന്നതിന് ഫണ്ട് നേടിയെന്ന് തെറ്റായി അവകാശപ്പെട്ടതിനെ തുടർന്ന്, കമ്പനിയുടെ ഓഹരി വില ഉയർന്നിരുന്നു. പിന്നീട് ഫണ്ട് ഉറപ്പായിട്ടില്ലെന്ന് വെളിപ്പെടുത്തിയപ്പോൾ, എസ്‍ഇസി മസ്‌കിനോടും ടെസ്‌ലയോടും 20 മില്യൺ ഡോളർ വീതം പിഴ നൽകാൻ ആവശ്യപ്പെട്ടിരുന്നു.

   ഓഹരി വിലകൾ മന:പൂർവ്വം ഉയർത്താനാണ് ഫോക്സ്വാഗൺ തെറ്റായ പ്രസ്താവന ഇറക്കിയതെന്ന് തെളിഞ്ഞാൽ എസ്ഇസിക്ക് നടപടിയെടുക്കാമെന്ന് മിഷിഗൺ സർവകലാശാലയിലെ ബിസിനസ്, നിയമ പ്രൊഫസർ എറിക് ഗോർഡൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ എസ്ഇസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

   ഏപ്രിൽ ഫൂൾ തമാശകൾ മിക്ക കമ്പനികളുടെയും പൊതു വിപണന തന്ത്രമാണെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ മാർക്കറ്റിംഗ് ക്ലിനിക്കൽ പ്രൊഫസർ ടിം കാൽക്കിൻസ് അസോസിയേറ്റഡ് പ്രസ്സുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. എന്നിരുന്നാലും, ഒരു കമ്പനി റിപ്പോർട്ടർമാരെയും മാധ്യമങ്ങളെയും മന: പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നത് അസാധാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Aneesh Anirudhan
   First published: