• HOME
  • »
  • NEWS
  • »
  • money
  • »
  • AUTO WEST BENGAL GOVERNMENT PROPOSES SPECIAL INTER CITY CORRIDORS FOR ELECTRIC VEHICLES 1 GH

Electric Vehicles | ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രത്യേക ഇന്റർ സിറ്റി ഇടനാഴികൾ; നിർദ്ദേശവുമായി പശ്ചിമ ബംഗാൾ

ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഓരോ 25 കിലോമീറ്ററിലും ചാർജിംഗ് സ്റ്റേഷനുകൾ സഹിതമായിരിക്കും പാതയുടെ നിർമ്മാണം.

Electric_Car

Electric_Car

  • Share this:

    ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപഭോഗം കുറക്കുന്നതിനുമായി പ്രത്യേക അന്തർ-നഗര ഇടനാഴികൾ നിർമ്മിക്കാനുള്ള നിർദ്ദേശവുമായി പശ്ചിമ ബംഗാൾ സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഓരോ 25 കിലോമീറ്ററിലും ചാർജിംഗ് സ്റ്റേഷനുകൾ സഹിതമായിരിക്കും പാതയുടെ നിർമ്മാണം.


    വിവിധ സംസ്ഥാന സർക്കാറുകള് ഗതാഗത സൌകര്യങ്ങളിൽ അത്യാധുനിക ഇ-വാഹനങ്ങൾ ഇതിനകം അവതരിപ്പിച്ചുണ്ട്. 2030 ഓടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 10 ലക്ഷം വാഹനങ്ങൾ ആണ് ലക്ഷ്യം.

    മലിനീകരണ രഹിത സംസ്ഥാനമാണ് സംസ്ഥാന സർക്കാർ എപ്പോഴും ആഗ്രഹിക്കുന്നത്, ഈ നയം മലിനീകരണമില്ലാത്ത ഗതാഗതത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു. ഇ-വാഹനങ്ങൾ നമുക്ക് ഹരിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം നൽകുമെന്ന് മാത്രമല്ല, അതേ സമയം തന്നെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയോടുള്ള പ്രതിരോധവുമാകും. ഇന്ധന വില വർദ്ധനയാണ് എല്ലാ ചരക്കുകളുടെയും വില ഉയർത്തുന്നത്. ഇനി ഇ-വാഹനങ്ങൾ ആണ് ഭാവിയിൽ ഉണ്ടാവുക. ഈ പൊതു ലക്ഷ്യം എത്രയും വേഗം കൈവരിക്കാൻ നാമെല്ലാം ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഫിർഹാദ് ഹക്കീം പറഞ്ഞു.

    Also Read- Electric Cars | ഇലക്ട്രിക് കാറുകൾ അതിവേഗം നിരത്തുകൾ കീഴടക്കും; എന്തുകൊണ്ട്?

    തുടക്കത്തിൽ രണ്ട് ജനപ്രിയ റൂട്ടുകളിലൂടെ പരിസ്ഥിതി സൌഹൃദ പാതകൾ വികസിപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഒന്ന് കൊൽക്കത്ത മുതൽ അസൻസോൾ വരെ 215 കിലോമീറ്റർ ദൂരവും മറ്റൊന്ന് കൊൽക്കത്തയിൽ നിന്ന് ദിഘയിലേക്കുള്ള 185 കിലോമീറ്റർ ദൂരവും. ഈ റൂട്ടുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻ‌ഗണനാ ചലന ചാനലുകൾ നടത്താനാണ് പദ്ധതി. കൂടാതെ ഓരോ 25 കിലോമീറ്ററിലും ദ്രുത ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. പാർക്കിംഗ് ഏരിയകളായോ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രം അനുവദിക്കുന്ന മറ്റ് സൗകര്യങ്ങളായോ വികസിപ്പിച്ചെടുക്കാവുന്ന ഗ്രീൻ സോണുകളും ഉണ്ടാകും.

    പൊതു ചാർജിംഗ് സ്റ്റേഷനുകളിലെ ചാർജ് ചെയ്യുന്നതിനുള്ള വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിലൂടെ കൂടുതൽ ആളുകൾക്ക് അത്തരം കാറുകളിൽ പോകാൻ കഴിയും. ഇതിലൂടെ ഇ-വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

    പുതിയ നയത്തിന്റെ കീഴിൽ കൊൽക്കത്ത, ഹൌറ, അസൻസോൾ, ഡാർജിലിംഗ് എന്നിവ മോഡൽ ഇ-മൊബിലിറ്റി നഗരങ്ങളാണെന്നും , ന്യൂടൌൺ എല്ലാ സംരംഭങ്ങളുടെയും പൈലറ്റ് നഗരമാണെന്നും നയത്തിന്റെ കരട് തയ്യാറാക്കിയ പ്രോജക്ടിന്റെ നോഡൽ ബോഡിയായ ബംഗാളിലെ വൈദ്യുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

    നിലവിൽ, 2021 ലെ ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രകാരം ബംഗാളിൽ ഇ-വാഹനങ്ങളുടെ എണ്ണം 37,400 ആണ്, അതിൽ 36,000 ഇ-റിക്ഷകളോ ടോട്ടോകളോ ആണ്. നയം നടപ്പാക്കുമ്പോൾ ഒരു ലക്ഷം പബ്ലിക് അല്ലെങ്കിൽ സെമി പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.

    ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള നിർമ്മാണ പദ്ധതിയുടെ കീഴിൽ 2022 അവസാനത്തോടെ വൈദ്യുത മൊബിലിറ്റി നടത്തുന്ന ഇന്ത്യയിലെ മികച്ച മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നായിരിക്കാനാണ് ബംഗാൾ ലക്ഷ്യമിടുന്നത്. 2030 ഓടെ ഇലക്ട്രിക് മൊബിലിറ്റിയിൽ ഏറ്റവും മികച്ച സംസ്ഥാനമാകാനും ലക്ഷ്യമിടുന്നു.

    Keywords: West Bengal, EV, Electric Vehicle, ഇലക്ട്രിക് വാഹനങ്ങൾ, പശ്ചിമ ബംഗാൾ, സർക്കാർ
    Published by:Anuraj GR
    First published:
    )}