കോതമംഗലം: കഴിഞ്ഞ ഒക്ടോബറിൽ പെയ്ത മഴയിൽ കുട്ടംപുഴ സ്വദേശിയായ നൂറേക്കർ തെങ്ങുവിള ടിആർ ഹുസൈന്റെ (42) ഓടുമേഞ്ഞ വീടിന്റെ മുൻഭാഗം ഇടിഞ്ഞു വീണിരുന്നു. ഓട്ടോ ഡ്രൈവറായ ഹുസൈൻ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടിന്റെ താത്കാലിക പണികൾ തീർത്തത്.
കടബാധ്യതകളെല്ലാം തീർത്ത് പുതിയ വീട് വെക്കണമെന്നാണ് ആഗ്രഹമെങ്കിലും അതിനുള്ള പണമായിരുന്നു പ്രശ്നം. ഇപ്പോഴിതാ ഭാഗ്യം 'കാരുണ്യ' ഭാഗ്യക്കുറിയുടെ (karunya lottery)രൂപത്തിൽ കടാക്ഷിച്ചിരിക്കുകയാണ് ഹുസൈനെ. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയും 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളുമാണ് ഹുസൈനെ തേടിയെത്തിയിരിക്കുന്നത്.
ഹുസൈൻ ശനിയാഴ്ച്ചയെടുത്ത പിഡബ്ല്യൂ 749886 എന്ന നമ്പർ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കുന്ന ഹുസൈനെ ഭാഗ്യദേവത അറിഞ്ഞു തന്നെ അനുഗ്രഹിച്ചിരിക്കുകയാണിപ്പോൾ.
എത്രയും വേഗം കടബാധ്യതകൾ തീർത്ത് പുതിയ വീട് വെക്കുകയാണ് ഹുസൈന്റെ സ്വപ്നം. കുട്ടംപുഴ ഫെഡറൽ ബാങ്ക് ശാഖയിൽ തിങ്കളാഴ്ച്ച ലോട്ടറി ഏൽപ്പിക്കും. കുട്ടംപുഴ പ്ലാത്തിക്കാട് രാജനിൽ നിന്ന് വാങ്ങിയ പുന്നേക്കാട് ബികെ ലോട്ടറി ഏജൻസിയുടെ ഭാഗ്യക്കുറികളാണ് സമ്മാനാർഹമായത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.