• HOME
  • »
  • NEWS
  • »
  • money
  • »
  • Axis Bank-Citi Deal | ആക്സിസ് - സിറ്റി ബാങ്ക് ലയനത്തിന് CCI അനുമതി; ഉപഭോക്താക്കൾ അറിയേണ്ട കാര്യങ്ങൾ

Axis Bank-Citi Deal | ആക്സിസ് - സിറ്റി ബാങ്ക് ലയനത്തിന് CCI അനുമതി; ഉപഭോക്താക്കൾ അറിയേണ്ട കാര്യങ്ങൾ

  • Last Updated :
  • Share this:
    ആക്സിസ് ബാങ്ക് (Axis bank) സിറ്റി ബാങ്ക് (City bank) ഇടപാടിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ-Competition Commission of India) അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇരു ബാങ്കുകളും തമ്മിലുള്ള ലയന നടപടികള്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങി. 12,325 കോടി രൂപയുടെ ആക്‌സിസ് ബാങ്കുമായുളള ഇടപാടില്‍ സിറ്റി ബാങ്കിന്റെ, പേഴ്സണൽ ലോണുകൾ (personal loans), ക്രെഡിറ്റ് കാര്‍ഡുകള്‍ (Credit Card), വെല്‍ത്ത് മാനേജ്മെന്റ് ബിസിനസുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

    സിറ്റി ഇന്ത്യയില്‍ നിന്ന് ആക്സിസ് ബാങ്കിലേക്ക് പോര്‍ട്ട്ഫോളിയോ മാനേജിംഗ്, റീട്ടെയില്‍ ഉപഭോക്തൃ അക്കൗണ്ട് സെഗ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വെല്‍ത്ത് മാനേജ്മെന്റ് സെഗ്മെന്റുകൾ കൈമാറ്റാം ചെയ്യും. കൂടാതെ ഇടപാടിൽ ഉൾപ്പെടുന്ന പ്രധാന ഭാഗം ക്രെഡിറ്റ് കാര്‍ഡുകളാണ്. 1902-ല്‍ ഇന്ത്യയില്‍ എത്തിയ സിറ്റി ഗ്രൂപ്പ് 1985-ലാണ് ഉപഭോക്തൃ ബാങ്കിംഗ് ബിസിനസ്സ് ആരംഭിച്ചത്. ആക്‌സിസ് ബാങ്കും സിറ്റി ബാങ്കും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് കൂടുതല്‍ അറിയാം.

    കൈമാറ്റ കാലയളവ്; കൈമാറ്റത്തിന് 9-18 മാസംവരെ എടുക്കുമെന്ന് ബാങ്ക് അധികൃതര്‍ മാര്‍ച്ചില്‍ പറഞ്ഞിരുന്നു. അതേസമയം, നിശ്ചിത സമയത്തിനുള്ളില്‍ കൈമാറ്റ പ്രക്രിയ പൂര്‍ത്താക്കിയില്ലെങ്കില്‍ ആറു മാസം കൂടി അധിക സമയം നല്‍കും. കൈമാറ്റ ചെലവ് ഏകദേശം 1,500 കോടി രൂപ വരും. അതില്‍ 1,100-1,200 കോടി രൂപ ആക്സിസ് ബാങ്ക് വഹിക്കും. സിറ്റി ഉപഭോക്താക്കളെ ക്രമേണ ആക്സിസ് ബാങ്ക് പ്ലാറ്റ്ഫോമിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു.

     Also Read- എസ്ബിഐ വാട്സാപ്പ് ബാങ്കിങ് അവതരിപ്പിച്ചു; എങ്ങനെ ഉപയോഗിക്കാം?

    സേവനങ്ങളിലെ മാറ്റം: ആക്‌സിസ് ബാങ്കുമായി സിറ്റിയുടെ റീട്ടെയില്‍ ബാങ്കിംഗ് ബിസിനസ്സ് ലയിച്ചതിന് ശേഷവും, ക്രെഡിറ്റ് കാര്‍ഡുകളുടെയും മറ്റ് സേവനങ്ങളുടെയും നിലവിലെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് അതേപടി ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ ബാങ്ക് ഇടപാടുകൾക്ക് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    കൈമാറ്റത്തിന് ശേഷം, സിറ്റിയുടെ റീട്ടെയില്‍ ഉപഭോക്താക്കള്‍ ആക്സിസ് ബാങ്കിന്റെ ഉപഭോക്താക്കളായി മാറും. കൂടാതെ ഉപഭോക്താക്കള്‍ക്ക് ആക്സിസ് ബാങ്ക് നല്‍കുന്ന ബാങ്കിംങ് സാങ്കേതികവിദ്യകളും ഓഫറുകളും ലഭ്യമാകും.

    കെവൈസി: ലയനത്തിനുശേഷം, കെവൈസി വീണ്ടും ആവശ്യപ്പെടും.

    ശാഖകള്‍: സിറ്റി ബാങ്കിന്റെ ശാഖകള്‍ മാറില്ല. അവ നിലവിലുള്ളതുപോലെ തന്നെ തുടരും. സിറ്റിയുടെ മിക്ക ശാഖകളും പ്രധാന ലൊക്കേഷനുകളിലായതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായി അവ നിലനിര്‍ത്തുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു.

    ഏറ്റെടുക്കലിനുശേഷം, 28.5 മില്യൺ സേവിംഗ്സ് അക്കൗണ്ടുകളും 2.3 ലക്ഷത്തിലധികം ബര്‍ഗണ്ടി ഉപഭോക്താക്കളും 10.6 മില്യൺ കാര്‍ഡുകളും ആക്സിസ് ബാങ്കിന് ഉണ്ടാകും.

    ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ഒക്ടോബര്‍-ഡിസംബര്‍ മാസം മുതല്‍ വര്‍ധിപ്പിക്കണമെന്ന് മണികണ്‍ട്രോളുമായുള്ള അഭിമുഖത്തില്‍ ആക്സിസ് ബാങ്കില ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. 'വരുന്ന ഡിസംബറിലോ മാര്‍ച്ചിലോ, സിറ്റി ബാങ്ക് ലയിക്കുന്നതിലൂടെ 2.5 ദശലക്ഷം കാര്‍ഡുകള്‍ കൂടി ബാങ്കിൽ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ആക്സിസ് ബാങ്കിന്റെ പ്രസിഡന്റും കാര്‍ഡ് ആന്‍ഡ് പേയ്മെന്റ് മേധാവിയുമായ സഞ്ജീവ് മോഗെ പറഞ്ഞു'.
    Published by:Arun krishna
    First published: