മാക്സ് ലൈഫ് ഇൻഷുറൻസിന്റെ 29% ഓഹരി ആക്സിസ് ബാങ്ക് ഏറ്റെടുക്കും

പുതിയ ഇടപാട് പൂർത്തിയാകുമ്പോൾ 30 ശതമാനം ഓഹരി ആയിരിക്കും ബാങ്ക് കൈവശം വെയ്ക്കുക.

News18 Malayalam | news18
Updated: April 28, 2020, 6:14 PM IST
മാക്സ് ലൈഫ് ഇൻഷുറൻസിന്റെ 29% ഓഹരി ആക്സിസ് ബാങ്ക് ഏറ്റെടുക്കും
ആക്സിസ് ബാങ്ക്
  • News18
  • Last Updated: April 28, 2020, 6:14 PM IST
  • Share this:
മാക്സ് ലൈഫ് ഇൻഷുറൻസിന്റെ 29 ശതമാനം ഓഹരി സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക് ഏറ്റെടുക്കും. തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതിന് അനുമതി നൽകിയത്. ഈ ഏറ്റെടുക്കലോടെ മാക്സ് ലൈഫിലെ ആക്സിസ് ബാങ്കിന്റെ മൊത്തം ഓഹരി 30 ശതമാനമാകും.

മാക്സ് ഫിനാൻഷ്യൽ സർവീസസിന് നിലവിൽ മാക്സ് ലൈഫിൽ 72.5 ശതമാനം ഓഹരിയുണ്ട്. മിറ്റ്സുയി സുമിറ്റോമോ ഇൻഷുറൻസിന് (എം എസ് ഐ) 25.5 ശതമാനം ഓഹരിയുമുണ്ട്.

You may also like:കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു [NEWS]പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ [NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]

ഈ ഇടപാടിന് മുമ്പ് ആക്സിസ് ബാങ്കിന്റെ കൈവശം മാക്‌സ് ലൈഫ് ഇൻഷുറൻസിന്റെ രണ്ട് ശതമാനം ഓഹരി ഉണ്ടായിരുന്നു. പുതിയ ഇടപാട് പൂർത്തിയാകുമ്പോൾ 30 ശതമാനം ഓഹരി ആയിരിക്കും ബാങ്ക് കൈവശം വെയ്ക്കുക.

നിലവിൽ ഇൻഷുറൻസ് കമ്പനിയിൽ മൈനർ ഓഹരി ഉടമയായ ആക്സിസ് ബാങ്ക് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യബാങ്കാണ്. അതേസമയം, മാക്സ് ലൈഫ് ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ലൈഫ് ഇൻഷുററുമാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി രണ്ടു കമ്പനികൾക്കും വിജയകരമായ വ്യവസായ ബന്ധമാണുള്ളത്.

 



ഇടപാട് പൂർത്തിയായാൽ മാക്സ് ഫിനാൻഷ്യൽ സർവീസും ആക്സിസ് ബാങ്കും തമ്മിലുള്ള 70:30 സംരംഭമായി മാക്സ് ലൈഫ് മാറും. ആവശ്യമായ കോർപ്പറേറ്റ്, റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിന് വിധേയമാണ് നിർദ്ദിഷ്ട ഇടപാടുകൾ.

First published: April 28, 2020, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading