• associate partner

IPL 2020 | ബാബ രാംദേവിന്റെ പതഞ്‌ജലി ഐ.പി.എൽ. നടത്തിപ്പിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ സന്നദ്ധമായേക്കും

Baba Ramdev's Patanjali likely to bid for IPL title sponsorship | പതഞ്‌ജലി ബി.സി.സി.ഐ.ക്ക് പ്രൊപ്പോസൽ സമർപ്പിക്കാൻ ആലോചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: August 10, 2020, 1:18 PM IST
IPL 2020 | ബാബ രാംദേവിന്റെ പതഞ്‌ജലി ഐ.പി.എൽ. നടത്തിപ്പിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ സന്നദ്ധമായേക്കും
ബാബ രാംദേവ്
  • Share this:
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന സ്പോൺസർ സ്ഥാനം ഏറ്റെടുടക്കാൻ ബാബ രാംദേവിന്റെ പതഞ്‌ജലി ആയുർവേദ് തയാറാവുമെന്ന് റിപ്പോർട്ട്.  സ്പോൺസറായി ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ ഉണ്ടാവില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് ഇങ്ങനെയൊരു വാർത്ത വരുന്നത്.

പതഞ്‌ജലി ഒരു ആഗോള മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം കണ്ടെത്തുന്നതിന്റെ ഭാഗമായി സ്‌പോൺസർഷിപ് ഏറ്റെടുത്തേക്കാൻ സാധ്യതയുണ്ടെന്ന് പതഞ്ജലിയുടെ വക്താവ് എസ്.കെ. തിജാറാവാല ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

ഇതിനായി പ്രൊപ്പോസൽ തയാറാക്കി ബോർഡ് ഓഫ് കണ്ട്രോൾ ഓഫ് ക്രിക്കറ്റിൽ (ബി.സി.സി.ഐ.) സമർപ്പിക്കാൻ ആലോചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.



ഐ.പി.എല്ലിനെക്കാളും പതഞ്ജലിക്കാവും ഈ സ്പോൺസർഷിപ്പ് കൊണ്ട് ഗുണം വരിക. നിലവിൽ ചൈന വിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ദേശീയതയുടെ പശ്ചാത്തലത്തിൽ പ്രാധാന്യം ഉണ്ടായേക്കും എന്ന് ബ്രാൻഡ് സ്ട്രാറ്റജി രംഗത്തെ പ്രമുഖർ വിലയിരുത്തുന്നു.

ഓഗസ്റ്റ് ആറിനാണ് വിവോ ടൈറ്റിൽ സ്പോൺസർ ആയിരിക്കില്ലെന്ന് ബി.സി.സി.ഐ. പ്രഖ്യാപിച്ചത്.

2018ൽ ഒപ്പുവച്ച അഞ്ചു വർഷത്തെ സ്‌പോൺസർഷിപ് കരാറിലൂടെ ഒരു വർഷം 440 കോടി രൂപ നൽകാമെന്നായിരുന്നു വിവോ തീരുമാനിച്ചിരുന്നത്. അടുത്ത വർഷം ഈ കമ്പനി മത്സരത്തിന്റെ പ്രധാന സ്പോൺസറായി എത്തിയേക്കുമെന്നും സൂചനയുണ്ട്.

സെപ്റ്റംബർ 10 മുതൽ നവംബർ 10 വരെ യു.എ.ഇ.യിൽ വച്ചാണ് ഇത്തവണത്തെ ഐ.പി.എൽ. മത്സരങ്ങൾ നടക്കുക. പുതിയ സ്പോൺസറിൽ നിന്നും 300 കോടി രൂപ വരെ ബി.സി.സി.ഐ. നേടിയേക്കുമെന്ന് മണികണ്ട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു.
Published by: meera
First published: August 10, 2020, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading