നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനോട് റിലയ൯സ്-ഫ്യൂച്ചർ ഇടപാട് മുടക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ

  ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനോട് റിലയ൯സ്-ഫ്യൂച്ചർ ഇടപാട് മുടക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ

  കഴിഞ്ഞ വർഷം മാർച്ച് മുതൽ 6,000 ലധികം ചെറുകിട കച്ചവടക്കാരുടെ 6,000 കോടിയിലധികം രൂപ വില വരുന്ന ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടുകൾ ബാക്കിയാണെന്ന് വ്യാപാരികൾ പറഞ്ഞു.

  Jeff-Bezos

  Jeff-Bezos

  • Share this:
   റിലയ൯സ് റീട്ടെയിലും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള ഇടപാട് മുടക്കരുതെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ വ്യാപാരികളും വിതരണക്കാരും ആമസോൺ സ്ഥാപകനും, സിഇഒയുമായ ജെഫ് ബെസോസിന് കത്തെഴുതി. പുതിയ ഇടപാട് സംബന്ധിച്ചുള്ള അനിശ്ചിതത്വം അവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്നാണ് വ്യാപാരി സംഘടനകൾ പറയുന്നത്.

   രാജ്യത്തെ ഉപഭോക്തൃവസ്തു വിതരക്കാരുടെ സംഘടനയായ എ ഐ സി പി ഡിയും, പബ്ലിക് റെസ്പോൺസ് എഗെയ്൯സ്റ്റ് ഹെൽപ്ലസ്നെസ് ആന്റ് ആക്ഷ൯ ഫോർ റിഡ്രസൽ എന്ന എ൯ ജി ഒയും കൂടിയാണ് ആമസോണിന്റെ ‘അനാവശ്യ സാഹസത്തെ’ വിമർശിച്ചു കൊണ്ട് തുറന്ന കത്തെഴുതിയത്. ആമസോണിന്റെ കേസ് കാരണം ഇന്ത്യയിലെ വ്യാപാരികൾക്കും കുടുംബത്തിനും വ൯ ദുരിതങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.

   ഇരു സംഘടനകളും കൂടി ഏകദേശം പത്ത് ലക്ഷത്തിലധികം വിതരണക്കാരെയും, സ്റ്റോക്കിസ്റ്റുകളെയും, ചരക്കു വ്യാപാരികളെയും പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ 6,000 ലധികം ചെറുകിട കച്ചവടക്കാരുടെ 6,000 കോടിയിലധികം രൂപ വില വരുന്ന ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടുകൾ ബാക്കിയാണെന്ന് വ്യാപാരികൾ പറഞ്ഞു.

   കത്തിൽ പറയുന്നതിങ്ങളനെ : "താങ്കളുടെ ലോകം കീഴടക്കാനുള്ള മത്സരത്തിൽ ഞങ്ങൾക്കാണ് നഷ്ടം സംഭവിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് മുടങ്ങിക്കിടക്കുന്നത്. ഞങ്ങളുടെ കുടുംബങ്ങൾ വലിയ സാമ്പത്തിക പരാധീനതയിലൂടെയാണ് കടന്നു പോകുന്നത്. ഇത് മാനസിക പ്രശ്നങ്ങൾക്ക് വരെ കാരണമാക്കുന്നു."

   You May Also Like- ജിയോ മാർട്ട് വഴി ഓർഡർ ചെയ്താൽ കിരാന സ്റ്റോറുകൾ വഴി സാധനങ്ങളെത്തും; പുതിയ വിപണന നയവുമായി റിലയൻസ് റീട്ടെയിൽ

   വില കുറഞ്ഞ പോരാട്ടത്തിൽ നിന്ന് ആമസോൺ പിന്മാറണമെന്നും ആവശ്യപ്പെട്ട വ്യാപാരി സംഘടനകൾ തങ്ങളുടെ അംഗങ്ങളുടെ കടങ്ങൾ ഏറ്റെടുക്കാനുള്ള നിർദ്ദേശവും മുന്നോട്ടു വെച്ചിട്ടുണ്ട്.
   ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും വമ്പിച്ച നിയമപോരാട്ടത്തിൽ കുടുങ്ങി കിടക്കുകയാണ്. ഫ്യൂച്ചറിന്റെ റീട്ടെയ്ൽ, ലോജിസ്റ്റിക്സ്, വെയർഹൗസ് അസെറ്റുകൾ റിലയൻസ് വെഞ്ചേഴ്സിന് 24,713 കോടി രൂപക്ക് വിൽകുന്നത് സംബന്ധിച്ചാണ് ആമസോണും ഫ്യൂച്ചറും തമ്മിലെ തർക്കം. 2020 ഓഗസ്റ്റിലാണ് ഫ്യൂച്ചർ ഈ ഇടപാടിന് സന്നദ്ധത അറിയിച്ചത്.

   Also Read- Reliance Industries| 'കരാർ കൃഷിയിലേക്ക് ഇറങ്ങാൻ പദ്ധതിയില്ല; കൃഷിഭൂമി വാങ്ങില്ല': നിലപാട് വ്യക്തമാക്കി റിലയൻസ്

   എന്നാൽ, ഫ്യൂച്ചർ കൂപ്പൺസ് എന്ന് സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനിയുടെ 49 ശതമാനം ഓഹരി ഉടമയായ ആമസോൺ ഇത്തരം ഒരിടപാടിന് അനുമതി നൽകിയില്ല എന്ന് പറഞ്ഞു കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ഉടമ്പടിക്കു വിരുദ്ധമാണെന്നാണ് ആമസോൺ ആരോപിക്കുന്നത്. അതേസമയം ഫ്യൂച്ചർ ഇത് നിഷേധിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}