• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

വിപ്ലവമാകാൻ ബന്‍ഡികോട്ട് വരുന്നു

Gowthamy GG
Updated: February 20, 2018, 11:00 PM IST
വിപ്ലവമാകാൻ ബന്‍ഡികോട്ട് വരുന്നു
Gowthamy GG
Updated: February 20, 2018, 11:00 PM IST
മാൻഹോളിലകപ്പെട്ട് മരണത്തിനു കീഴടങ്ങിയ കോഴിക്കോട് സ്വദേശി നൗഷാദ് കേരളത്തിന് എന്നും വേദനയാണ്. മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അകപ്പെട്ടുപോയ ഇതര സംസ്ഥാന ജോലിക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവറായ നൗഷാദും മാൻഹോളിൽ വീണ് മരണപ്പെട്ടത്. സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ചിട്ടും മാൻഹോളുകൾ വൃത്തിയാക്കൽ എന്നും ഒരു പ്രതിസന്ധി തന്നെയായിരുന്നു. എന്നാൽ ഇതിന് ഒരു പരിഹാരമാവുകയാണ് ബന്‍ഡികോട്ട്. മനുഷ്യരെ മാത്രം മുന്നില്‍ കണ്ട് നിർമ്മിച്ചിരിക്കുന്ന മാൻ ഹോളുകൾക്ക് പകരം റോബോ ഹോൾ വിപ്ലവത്തിനാണ് ബന്‍ഡികോട്ട് ഒരുങ്ങുന്നത്. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു കേരള മോഡൽ.

ബന്‍ഡികോട്ട് ഒരു റോബോട്ടാണ്. മാൻഹോളുകൾ വൃത്തിയാക്കുന്നതിനു വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് ആണ് ഇതിന്റെ
ശിൽപികൾ. ഒമ്പത് പേരടങ്ങുന്ന യുവ ടെക്കികളാണ് ഈ ആശയത്തിന് പിന്നിൽ. പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഒരു ഐഡിയ ആയിരിന്നു ബന്ദികൂട്ടിന്റെ ജനനത്തിന് കാരണമായതെന്ന്
Loading...
ജെന്റോബോട്ടിക് സിഇഒ വിമൽ ഗോവിന്ദ് news18 malayalam നോട് പറഞ്ഞു.

എംഇഎസ് എൻജിനീയറിങ് കോളേജിൽ വച്ച് പഠനത്തിന്റെ ഭാഗമായി ശരീരത്തിൽ ഘടിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന ഒരു മെക്കാനിക്കൽ പാർട്ടിന് ഇവർ രൂപം നൽകിയിരുന്നു.

മനുഷ്യ ശരീരത്തിൽ ഘടിപ്പിച്ച ശേഷം മനുഷ്യന്റെ ആക്ഷന് അനുസരിച്ച് മെക്കാനിക്ക് പാർട്ട് ജോലികളൊക്കെ ചെയ്യും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവർക്കിതുമായി മുന്നോട്ട്
പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പഠനം പൂർത്തിയാക്കി ഇവർ പല കമ്പനികളിൽ ജോലിക്കും കയറി. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇവർ അന്നുണ്ടാക്കിയ കണ്ടുപിടിത്തം
ശ്രദ്ധിക്കപ്പെട്ടതോടെ ഇവരെ തേടി കേരള സർക്കാർ എത്തുകയായിരുന്നു. സർക്കാരിന്റെ ആവശ്യം മാൻ ഹോൾ വൃത്തിയാക്കലിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്നതായിരുന്നു.  അങ്ങനെ എംഇഎസിൽ നിന്ന് പിരിഞ്ഞു പോയ സുഹൃത്തുക്കൾ ബന്‍ഡികോട്ടിനായി  ഒന്നിക്കുകയായിരുന്നു.

സാമൂഹ്യ സേവനം ലക്ഷ്യമിട്ടാണ് ടെക്കികൾ ബന്‍ഡികോട്ടുമായി  എത്തിയിരിക്കുന്നത്. ഒരു മാൻ ഹോളിനകത്ത് കെമിക്കൽ മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ എന്നിങ്ങനെ വിവിധ തരം
മാലിന്യങ്ങൾ ഉണ്ടാകും. ചെറിയൊരു വേഷം ധരിച്ച് മാത്രമാണ് മാൻഹോൾ വൃത്തിയാക്കുന്നവർ ഇതിലേക്ക് ഇറങ്ങുന്നത്. സുരക്ഷാ മുൻകരുതലുകളൊന്നും തന്നെ സ്വീകരിക്കാറുമില്ല.
ഇതിനാണ് ബന്‍ഡികോട്ട് പരിഹാരമാകുന്നത്.  ബന്‍ഡികോട്ടുകളുടെ വരവോടെ മാൻഹോൾ വൃത്തിയാക്കുന്നവർക്ക് ജോലി നഷ്ടമാകുമെന്ന ഭയം വേണ്ട. മാൻ ഹോൾ വൃത്തിയാക്കുന്നവർക്ക് ബന്‍ഡികോട്ടിനെ  പ്രവർത്തിപ്പിക്കുന്ന രീതി പഠിപ്പിച്ച് കൊടുത്ത് അവരെ കൊണ്ട് തന്നെ ബന്‍ഡികോട്ട്ഉപയോഗിക്കാനാണ് ആലോചിക്കുന്നതെന്ന് വിമൽ പറയുന്നു.

ബന്‍ഡികോട്ട് ഒരു തരം എലിയാണ്. എലിയുടെ ചലനത്തിന് സമാനമായിട്ടാണ് ബന്‍ഡികോട്ടിന്റെ  ചലനം രൂപകൽപ്പന ചെയ്തിരുന്നത്. എന്നാൽ ഇത് പിന്നീട് ചിലന്തിയുടെ ചലനത്തിന്
സമാനമാക്കി. എന്നാൽ തുടക്കത്തിൽ തന്നെ ബന്‍ഡികോട്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്നതിനാൽ പേര് മാറ്റിയില്ലെന്നും വിമൽ. മാൻ ഹോളിലിറങ്ങി മനുഷ്യൻ ചെയ്യുന്നതെല്ലാം ബന്‍ഡികോട്ട്
ചെയ്യും. മനുഷ്യന് നിയന്ത്രിക്കാൻ പറ്റുന്ന തരത്തിലും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന തരത്തിലുമാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

മനുഷ്യന്‍ മാൻഹോൾ വൃത്തിയാക്കുമ്പോൾ സമയം ഒരുപാടെടുക്കും. എന്നാൽ ബന്ദികൂട്ട് ഇത് പത്തോ ഇരുപതോ മിനിറ്റിൽ തന്നെ പൂർത്തിയാക്കും. കേരളത്തിലെ എല്ലാ മാൻഹോളുകളും വൃത്തിയാക്കുന്നതിന് 50 ബന്ദികൂട്ടെങ്കിലും വേണ്ടിവരും. ഒരു ബന്ദികൂട്ടിന്റെ നിർമാണത്തിന് ഒരു മാസം വേണ്ടി വരുന്നുണ്ടെന്നാണ് വിമൽ പറയുന്നത്. മൂന്നു മുതൽ അഞ്ച് ലക്ഷമാണ് ചിലവ്. സർക്കാരിന്റെ കീഴിൽ വരുന്ന മെക്കാനിക്കൽ സംഘങ്ങളുമായി സഹകരിച്ച് കൂടുതൽ ബന്ദികൂട്ടുകളെ നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിമൽ പറയുന്നു.

കേരളത്തിൽ മാത്രമായി ബന്‍ഡികോട്ടിനെ ഒതുക്കാൻ ജെന്റോബോട്ടിക് സംഘം ഉദ്ദേശിക്കുന്നില്ല. ഈമാസം 22നും 23നും ഡൽഹിയിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ഒരു പരിപാടിയില്‍
ബന്‍ഡികോട്ടിനെ പരിചയപ്പെടുത്താനാണ് ഇവരുടെ തീരുമാനം. കേരളത്തിനായുള്ള നിർമാണം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്കും പിന്നീട് ലോകത്തിലേക്കും ബന്‍ഡികോട്ടിനെ
എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിക്കാനും സംഘം ആഗ്രഹിക്കുന്നു.

ജെന്റോബോട്ടിക് സംഘത്തിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ബന്‍ഡികോട്ട്പരീക്ഷണ വൃത്തിയാക്കൽ വിജയകരമായി ചെയ്ത് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ഫെബ്രുവരി അവസാനത്തോടെ ഇതിന്‍റെ ഉദ്ഘാടനവും ഉണ്ടാകുമെന്ന് വിമൽ ഗോവിന്ദ് പറയുന്നു.
First published: February 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍