ബാങ്ക് ജീവനക്കാരെ അപമാനിച്ച സംഭവം; അൽഫോൺസ് കണ്ണന്താനം മാപ്പ് പറയണമെന്ന് ജീവനക്കാരുടെ സംഘടനകൾ

വായ്പ കൊടുക്കുമ്പോൾ നിശ്ചിത ശതമാനം ബാങ്ക് ഉദ്യോഗസ്ഥർ കൈപ്പറ്റുന്നു എന്നായിരുന്നു കണ്ണന്താനത്തിന്‍റെ പരമാർശം

News18 Malayalam | news18-malayalam
Updated: May 14, 2020, 8:26 PM IST
ബാങ്ക് ജീവനക്കാരെ അപമാനിച്ച സംഭവം; അൽഫോൺസ് കണ്ണന്താനം മാപ്പ് പറയണമെന്ന് ജീവനക്കാരുടെ സംഘടനകൾ
Alphons-Kannanthanam
  • Share this:
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരെ അപമാനിച്ചുനടത്തിയ പരാമർശത്തിൽ മുൻമന്ത്രിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ. വായ്പ കൊടുക്കുമ്പോൾ നിശ്ചിത ശതമാനം ബാങ്ക് ഉദ്യോഗസ്ഥർ കൈപ്പറ്റുന്നു എന്ന അദ്ദേഹത്തിന്‍റെ പരമാർശം സത്യവുമായി ബന്ധമില്ലാത്തതും വളരെ വേദനാജനകവും ആണെന്ന് എകെബിഇഎഫ് സംസ്ഥാന കമ്മിറ്റി പത്രകുറിപ്പിൽ വ്യക്തമാക്കി.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും അൽഫോൺസ് കണ്ണന്താനത്തിനെതിരെ രംഗത്തെത്തി. കേന്ദ്ര മന്ത്രിസഭയിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നിരുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന കേന്ദ്ര സർക്കാർ തുടർന്നു പോരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളുടെ മറ്റൊരു രൂപമായി മാത്രമേ കാണാനാകൂവെന്നും ബെഫി പത്രകുറിപ്പിൽ പറഞ്ഞു.

കൊറോണ രോഗവ്യാപന പശ്ചാത്തലത്തിലും സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ബാങ്ക് ശാഖകളിൽ ആത്മാർത്ഥതയോടെ പണിയെടുക്കുന്നവരാണ് ബാങ്ക് ജീവനക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിരവധി ബാങ്ക് ജീവനക്കാർ കൊറോണ രോഗബാധിതരായി. ചിലർക്ക് ജീവഹാനി പോലും സംഭവിച്ചു. ഇത്തരം സാഹചര്യങ്ങൾ നിലവിലുള്ളപ്പോഴാണ് മുൻ മന്ത്രി കൂടിയായ അൽഫോൺസ് കണ്ണന്താനം ബാങ്ക് ജീവനക്കാരെയാകെ അവഹേളിക്കുന്ന രീതിയിലുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിരുത്തരവാദിത്വപരമായ പ്രസ്താവന ഉടൻ പിൻവലിക്കാൻ തയ്യാറാകണമെന്ന് പ്രസിഡന്റ്‌ ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിലും ആവശ്യപ്പെട്ടു.

ഈ പകർച്ചവ്യാധിയുടെ സാഹചര്യത്തിലും അവശ്യസേവനം എന്ന നിലയിൽ ബാങ്ക് സൗകര്യം മുടങ്ങാതെ ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥരെ ഇത്തരത്തിൽ അവഹേളിച്ച എംപി തന്‍റെ പരാമർശം തിരുത്തി മാപ്പു പറയണമെന്ന് എഐബിഇഎ ആവശ്യപ്പെട്ടു.
TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച കോവിഡ് പാക്കേജിന്‍റെ ഭാഗമായുള്ള വായ്പാ പദ്ധതികൾ നടപ്പാക്കാൻ ബാധ്യതപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരുടെ വീര്യം കെടുത്തി നിരുത്സാഹപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകളിൽ നിന്ന് വിട്ടു നിൽക്കണമെന്നും എഐബിഇഎ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിലൂടെയാണ് ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെ അൽഫോൺസ് കണ്ണന്താനം അധിക്ഷേപകരമായ പരാമർശം നടത്തിയത്.
First published: May 14, 2020, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading