• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബാങ്കിംഗ് മേഖലയെ നിശ്ചലമാക്കി ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

news18india
Updated: May 30, 2018, 10:00 AM IST
ബാങ്കിംഗ് മേഖലയെ നിശ്ചലമാക്കി ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു
news18india
Updated: May 30, 2018, 10:00 AM IST
‌മുംബൈ: പെതുമേഖല ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ശമ്പള വര്‍ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് രണ്ട് ദിവസത്തെ പണിമുടക്കിന് യൂണിയനുകൾ തീരുമാനിക്കുന്നത്.

ഏകദേശം 21ഓളം ബാങ്കുകളിലെ 10 ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് രണ്ട് ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കുന്നത്. രാജ്യത്തെ 75ശതമാനം ബിസിനസ് മേഖലയെയും പണിമുടക്ക് ബാധിക്കും. സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് ബാങ്ക് ഓഫ് ബറോഡ`തുടങ്ങിയ  ബാങ്കുകൾ ഇതിനകം തന്നെ  ഉപഭോക്താക്കളെ പണിമുടക്ക് മൂലമുള്ള പ്രതിസന്ധി അറിയിച്ചിട്ടുണ്ട്.

ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. പണിമുടക്ക് ബാങ്ക് ശാഖകളെ നിശ്ചലമാക്കുമെന്ന ഉറപ്പാണ്. കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാൽ ശമ്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്.

ബാങ്ക് ജീവനക്കാരുടെ നിലവിലെ വേതന കരാറിന്‍റെ കാലാവധി ആറ് മാസം മുന്പ് തീർന്നിരുന്നു. തുടർന്ന് ന്യായമായ രീതിയിൽ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി ചർച്ച നടത്തി. യോഗത്തിൽ രണ്ട് ശതമാനം വർദ്ധനവാണ് ഐബിഎ മുന്നോട്ട് വച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. കഴിഞ്ഞ അഞ്ച് വർഷമായി ബാങ്ക് ജീവനക്കാരുടെ വേതനത്തിൽ 15ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.
First published: May 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍