നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജീവനക്കാർ പണിമുടക്കുന്നു : ബാങ്ക് സേവനം തടസപ്പെട്ടേക്കും

  ജീവനക്കാർ പണിമുടക്കുന്നു : ബാങ്ക് സേവനം തടസപ്പെട്ടേക്കും

  പി‌എസ്‌യു ബാങ്ക്, മെറ്റൽ സൂചികകൾ നാല് ശതമാനത്തിലധികവും, ഇൻഫ്ര, ഐടി, ഊർജ്ജം മൂന്ന് ശതമാനം വീതവും താഴെക്ക് പോയി. ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ‌ക്യാപ് സൂചികകൾ‌ രണ്ടു ശതമാനത്തിലധികം വീണു.

  പി‌എസ്‌യു ബാങ്ക്, മെറ്റൽ സൂചികകൾ നാല് ശതമാനത്തിലധികവും, ഇൻഫ്ര, ഐടി, ഊർജ്ജം മൂന്ന് ശതമാനം വീതവും താഴെക്ക് പോയി. ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ‌ക്യാപ് സൂചികകൾ‌ രണ്ടു ശതമാനത്തിലധികം വീണു.

  • Last Updated :
  • Share this:
   ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനനീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

   ബാങ്കുകളുടെ ലയനനീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരേപോലെ ദേഷകരമാണെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഭിപ്രായപ്പെട്ടു. യഥാര്‍ഥ പ്രശ്നമായ കിട്ടാക്കടത്തില്‍ നിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനുളള ശ്രമമാണ് ലയനനീക്കമെന്നും ബാങ്ക് യൂണിയനുകള്‍ ആരോപിക്കുന്നു.

   ബാങ്ക് സേവനങ്ങൾ തടസപ്പെട്ടേക്കും

   ബാങ്ക് ജീവനക്കാർ ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തും. സമരത്തെയുംഅവധികളെയും തുടർന്ന് ബാങ്കുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടർച്ചയായി അടഞ്ഞ് കിടക്കുകയാണ്. വെള്ളിയാഴ്ച ബാങ്ക് ഓഫീസർമാരുടെ നേതൃത്വത്തിൽ പണിമുടക്കായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരുന്ന ബാങ്കുകൾ തിങ്കളാഴ്ച മാത്രമാണ് പ്രവർത്തിച്ചത്. ക്രിസ്മസ് അവധിയായതിനാൽ ചൊവ്വാഴ്ചയും ബാങ്കുകൾ പ്രവർത്തിച്ചിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ മിക്ക സ്ഥലങ്ങളിലും എടിഎമ്മുകളിൽ പണം ലഭ്യമല്ലായിരുന്നു.
   First published:
   )}