• HOME
  • »
  • NEWS
  • »
  • money
  • »
  • Bank FD | എഫ്ഡിയ്ക്ക് 8.15% വരെ പലിശ നിരക്ക്; മൂന്ന് സ്മോൾ ഫിനാൻസ് ബാങ്കുകൾ പരിചയപ്പെടാം

Bank FD | എഫ്ഡിയ്ക്ക് 8.15% വരെ പലിശ നിരക്ക്; മൂന്ന് സ്മോൾ ഫിനാൻസ് ബാങ്കുകൾ പരിചയപ്പെടാം

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ചില സ്മോൾ ഫിനാൻസ് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നിലവിലെ പണപ്പെരുപ്പ നിരക്കുകളെ മറികടക്കുന്ന പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ജൂലൈയില്‍ രാജ്യത്തെ പണപ്പെരുപ്പം 7.01 ശതമാനമാണ്. ഇന്ത്യയില്‍ പണപ്പെരുപ്പം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍, നിക്ഷേപകര്‍ അവര്‍ക്ക് ഉയര്‍ന്ന വരുമാനം നല്‍കുന്ന സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ തേടുകയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് ഒരു മികച്ച മാര്‍ഗമാണ്. എന്നാല്‍ അവയിൽ നിന്ന് ലഭിക്കുന്ന റിട്ടേൺ പലപ്പോഴും കുറവാണ്.

    പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ 2-6 ശതമാനം പലിശ നിരക്ക് നല്‍കുന്ന ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നത് കാര്യമായ നേട്ടമുണ്ടാക്കില്ല. എന്നാൽ സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ചില സ്മോൾ ഫിനാൻസ് ബാങ്കുകള്‍ (small finance banks) സ്ഥിര നിക്ഷേപങ്ങള്‍ക്ക് നിലവിലെ പണപ്പെരുപ്പ നിരക്കുകളെ മറികടക്കുന്ന പലിശ നിരക്കുകളാണ് (interest rates) വാഗ്ദാനം ചെയ്യുന്നത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണ്. ഈ ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ അറിയാം.

    സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എഫ്ഡി നിരക്കുകള്‍

    7 ദിവസം മുതല്‍ 14 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 3.25%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 3.75%

    15 ദിവസം മുതല്‍ 45 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 3.25%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 3.75%

    46 ദിവസം മുതല്‍ 90 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 4.25%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 4.75%

    91 ദിവസം മുതല്‍ 6 മാസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 4.75%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.25%

    6 മാസം മുതൽ 9 മാസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 5.25%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.75%

    9 മാസം മുതൽ ഒരു വര്‍ഷത്തില്‍ താഴെ വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 5.75%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 6.25%

    1 വര്‍ഷം മുതല്‍ ഒന്നര വർഷം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 6.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.00%

    ഒന്നര വർഷം മുതൽ 2 വര്‍ഷം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 6.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.00 %

    2 വര്‍ഷം മുതൽ 998 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 7.00%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.50%

    999 ദിവസം: സാധാരണ നിക്ഷേപകര്‍ക്ക്- 7.49%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.99%

    1000 ദിവസങ്ങള്‍ മുതല്‍ 3 വര്‍ഷം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 7.00%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 6.80 ശതമാനം

    3 വര്‍ഷം മുതൽ 5 വര്‍ഷം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 6.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.00%

    5 വര്‍ഷം: സാധാരണ നിക്ഷേപകര്‍ക്ക് - 6.75%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.25%

    5 വര്‍ഷത്തില്‍ കൂടുതലും 10 വര്‍ഷം വരെയും: സാധാരണ നിക്ഷേപകര്‍ക്ക്- 6.00 ശതമാനം; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 6.50 ശതമാനം

    ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എഫ്ഡി പലിശ നിരക്കുകള്‍

    7 ദിവസം മുതല്‍ 14 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 2.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 3.30%

    15 ദിവസം മുതല്‍ 60 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 3.00%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 3.80%

    61 ദിവസം മുതല്‍ 90 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 3.75%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 4.55%

    91 ദിവസം മുതല്‍ 180 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 4.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.30%

    181 ദിവസം മുതല്‍ 364 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 5.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 6.30%

    Also Read- Gold Price Today | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    1 വര്‍ഷം (365 ദിവസം): സാധാരണ നിക്ഷേപകര്‍ക്ക് - 6.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.30%

    1 വര്‍ഷം മുതൽ 2 വര്‍ഷം വരെ: സാധാരണ നിക്ഷേപകര്‍ക്ക്- 7.00%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.80%

    2 വര്‍ഷം മുതൽ 3 വര്‍ഷം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 7.25%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 8.05%

    3 വര്‍ഷം മുതൽ 5 വര്‍ഷത്തില്‍ താഴെ: സാധാരണ നിക്ഷേപകര്‍ക്ക് - 7.25%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 8.05%

    5 വര്‍ഷം (1825 ദിവസം): സാധാരണ നിക്ഷേപകര്‍ക്ക് - 7.35%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 8.15%

    5 വര്‍ഷം മുതൽ 10 വര്‍ഷം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 6.00%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 6.80%

    ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എഫ്ഡി പലിശ നിരക്കുകള്‍

    7 ദിവസം മുതല്‍ 29 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 2.90%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 3.40%

    30 ദിവസം മുതല്‍ 89 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 3.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 4.00%

    90 ദിവസം മുതല്‍ 179 ദിവസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 4.25%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 4.75%

    6 മാസം: സാധാരണ നിക്ഷേപകര്‍ക്ക് - 5.00%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.50%

    6 മാസം മുതൽ 9 മാസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 4.75%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.25%

    9 മാസം: സാധാരണ നിക്ഷേപകര്‍ക്ക് - 5.05%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.55%

    9 മാസം മുതൽ ഒരു വര്‍ഷം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 6.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.30%

    1 വര്‍ഷം: സാധാരണ നിക്ഷേപകര്‍ക്ക് - 6.70%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.20%

    12 മാസവും ഒരു ദിവസവും മുതല്‍ 15 മാസം വരെ : സാധാരണ നിക്ഷേപകര്‍ക്ക് - 6.00%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 6.50%

    15 മാസവും ഒരു ദിവസം മുതല്‍ 18 മാസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 7.00% ; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.50%

    18 മാസവും ഒരു ദിവസവും മുതല്‍ 24 മാസത്തില്‍ താഴെ വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 6.60%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.10%

    24 മാസം: സാധാരണ നിക്ഷേപകര്‍ക്ക് - 7.10%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.60%

    990 ദിവസം: സാധാരണ നിക്ഷേപകര്‍ക്ക് - 6.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.00%

    991 ദിവസം മുതല്‍ 36 മാസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 7.20%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.70%

    18 മാസവും ഒരു ദിവസവും മുതല്‍ 24 മാസത്തില്‍ താഴെ വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 6.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.00%

    36 മാസവും ഒരു ദിവസവും മുതല്‍ 42 മാസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 6.25%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 6.75%

    42 മാസവും ഒരു ദിവസവും മുതല്‍ 60 മാസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 7.20% ; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7.70%

    60 മാസവും ഒരു ദിവസവും മുതല്‍ 120 മാസം വരെ: സാധാരണ നിക്ഷേപകര്‍ക്ക് - 6.00%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 6.50%
    Published by:Rajesh V
    First published: