• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ബാങ്കുകളോട് സര്‍ക്കാര്‍


Updated: April 26, 2018, 1:33 AM IST
സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ബാങ്കുകളോട് സര്‍ക്കാര്‍

Updated: April 26, 2018, 1:33 AM IST
ന്യൂഡല്‍ഹി: ബാങ്കുകള്‍ ഇപ്പോള്‍ നല്‍കുന്ന സൗജന്യ സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനും നല്‍കിയ സേവനങ്ങള്‍ക്ക് നികുതി ഈടാക്കാനും നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ആറ് മുന്‍നിര ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

ചരക്ക് സേവന നികുതി ഡയറക്ടര്‍ ജനറല്‍ ഇന്റലിജന്‍സാണ് ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എല്ലാ ഇടപാടുകരില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കിയ സൗജന്യ സേവനങ്ങള്‍ക്കും മുന്‍കാല പ്രബല്യത്തോടെ നകുതി ഈടാക്കാനാണ് നിര്‍ദ്ദേശം. ഇതോടെ ഇനി സൗജന്യം സേവനം വേണ്ടെന്നു വച്ചാലും നേരത്തെ അനുഭവിച്ചവയ്ക്ക് പണം നല്‍കേണ്ടി വരും.

എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ്, കൊട്ടക് മഹേന്ദ്ര എന്നീ ബാങ്കുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന. മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തവരില്‍ നിന്നും ബാങ്കുകല്‍ നിശ്ചിത തുക ഈടാക്കുന്നുണ്ട്. ഇത്തരത്തില്‍ ഇടപാടുകാരില്‍ നിന്ന് പിടിച്ചെടുക്കുന്ന പണത്തിന്റെ അടിസ്ഥാനത്തിലാണ് ചരക്ക് സേവനനികുതി ഡയറക്ടര്‍ ജനറല്‍ ബാങ്കുകളില്‍ നിന്നുള്ള ഇതര നികുതി വരുമാനം കണക്കാക്കിയിട്ടുള്ളത്. അതേസമയം പുതിയ പരിഷ്‌കാരംനടപ്പാക്കുന്നതോടെ ഈ വരുമാനം 6000 കോടിയാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.
First published: April 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍