നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Bank Holidays | അടുത്ത മാസം 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; അവധിദിനങ്ങളുടെ വിശദാംശങ്ങൾ അറിയാം

    Bank Holidays | അടുത്ത മാസം 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; അവധിദിനങ്ങളുടെ വിശദാംശങ്ങൾ അറിയാം

    ഡിസംബര്‍ മാസത്തില്‍ ക്രിസ്തുമസ് അവധി ഉള്‍പ്പെടെ ഏഴ് അവധികള്‍ ആര്‍ബിഐ പട്ടികയില്‍ പരാമര്‍ശിക്കുന്നു.

    bank holiday

    bank holiday

    • Share this:
      എല്ലാ വര്‍ഷവും തുടക്കത്തിൽ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI - Reserve Bank of India) തങ്ങളുടെ വാര്‍ഷിക പട്ടികയില്‍ ആ വര്‍ഷത്തെ ബാങ്ക് അവധി ദിനങ്ങള്‍ (Bank Holidays) രേഖപ്പെടുത്തിയിട്ടുണ്ടാകും. പ്രത്യേക മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഈ അവധികള്‍ നിശ്ചയിക്കുക. സംസ്ഥാനങ്ങളായും പ്രാദേശികമായും തരംതിരിച്ചായിരിക്കും ബാങ്ക് അവധികള്‍ കണക്കാക്കുക. 2021 ലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടികയും ആര്‍ബിഐ, ഈ വര്‍ഷം ആദ്യം തന്നെ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഡിസംബര്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 12 ദിവസം അവധി ലഭിക്കും. എന്നാല്‍ എല്ലായിടത്തും ഇതു ബാധകമാവില്ല. ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികള്‍ മനസ്സിലാക്കി സാമ്പത്തിക ഇടപാടുകള്‍ സുഗമമായി നടത്താന്‍ ലേഖനം തുടര്‍ന്ന് വായിക്കുക.

      ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

      റിസര്‍വ് ബാങ്കിന്റെ അവധി മാനദണ്ഡങ്ങളുടെ പട്ടികയനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള പൊതു, സ്വകാര്യ മേഖലാ ബാങ്കുകള്‍ക്ക് ഡിസംബറില്‍ വാരാന്ത്യ അവധി ഉള്‍പ്പെടെ 12 ദിവസം അവധിയുണ്ടാകും. ഡിസംബര്‍ മാസത്തില്‍ ക്രിസ്തുമസ് അവധി ഉള്‍പ്പെടെ ഏഴ് അവധികള്‍ ആര്‍ബിഐ പട്ടികയില്‍ പരാമര്‍ശിക്കുന്നു. ക്രിസ്തുമസ് ബാങ്ക് അവധിയായ നാലാം ശനിയാഴ്ചയാണ് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍, ഓവര്‍ലാപ്പിംഗ് ബാങ്ക് ഹോളിഡേ അക്കൗണ്ടുകള്‍ കണക്കാക്കി ഈ മാസം ബാങ്കുകള്‍ക്ക് 12 ദിവസത്തെ അവധിയാണ് ഉണ്ടാവുക.

      ആര്‍ബിഐയുടെ അവധി ദിവസങ്ങളുടെ പട്ടികയെ സംസ്ഥാനം തിരിച്ചുള്ള അവധികള്‍, മതപരമായ അവധികള്‍, ഉത്സവങ്ങള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കാം. അടുപ്പിച്ചുള്ള ബാങ്ക് അവധികള്‍ കാരണം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്നോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല. അവധി സൂചിപ്പിച്ച ദിവസങ്ങളില്‍ അതത് സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ശാഖകള്‍ മാത്രമേ അടച്ചിടൂ. എല്ലായിടത്തും ഒരുപോലെ ബാങ്കുകള്‍ അടച്ചിടാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.

      ഉദാഹരണത്തിന്, ഗോവയില്‍ സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ പ്രമാണിച്ച് ഡിസംബര്‍ 3 ന് ആ സംസ്ഥാനത്ത് ബാങ്കുകള്‍ അവധിയായിരിക്കും. എന്നാല്‍ ആ ദിവസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബാങ്കുകളുടെ സേവനങ്ങള്‍ ലഭ്യമാകും. അതിനാല്‍, ബാങ്ക് ഉപഭോക്താക്കള്‍ സാധാരണ പ്രാദേശിക ബാങ്ക് അവധി ദിവസങ്ങളുടെ വിവരങ്ങൾ അറിയാൻ അടുത്തുള്ള ബ്രാഞ്ച് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

      ഡിസംബര്‍ മാസത്തെ അവധി ദിനങ്ങളെ, 'ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്' (Holiday under Negotiable Instruments Act) എന്ന വിഭാഗത്തിലാണ് റിസര്‍വ് ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. 'നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴിലുള്ള അവധി', 'റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേ', 'ബാങ്ക്‌സ് ക്ലോസിംഗ് ഓഫ് അക്കൗണ്ട്‌സ്' എന്നിവയാണ് ആര്‍ബിഐ ലിസ്റ്റിംഗിന്റെ മറ്റ് വര്‍ഗ്ഗീകരണങ്ങള്‍. 'റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേ', 'ബാങ്ക്‌സ് ക്ലോസിംഗ് ഓഫ് അക്കൗണ്ട്‌സ്' എന്നീ രണ്ട് ക്ലാസിഫിക്കേഷനുകളും അവധികളുടെ മാനദണ്ഡം അനുസരിച്ച് ഡിസംബര്‍ മാസത്തില്‍ ബാധകമല്ല..

      ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ഈ മാസം അനുവദിച്ചിട്ടുള്ള മിക്ക ബാങ്ക് അവധികളും മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിനാണ് ബാധകമാവുക. ഡിസംബറില്‍ ഷില്ലോങ്ങില്‍ വാരാന്ത്യ അവധികള്‍ കൂടാതെ നാല് ബാങ്ക് അവധികള്‍ ലഭിക്കുന്നുണ്ട്.

      ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴിലുള്ള ഡിസംബര്‍ മാസത്തിലെ ആദ്യ അവധി ഡിസംബര്‍ 3 നാണ്. എന്നാല്‍ ആര്‍ബിഐ പട്ടിക അനുസരിച്ച് പനാജിയിലെ ബാങ്കുകള്‍ക്ക് മാത്രമേ ഈ അവധി ബാധകമാകൂ. ഡിസംബര്‍ മാസത്തിലെ ബാങ്ക് അവധികളെക്കുറിച്ചും അവ എവിടെയൊക്കെ ബാധകമാകും എന്നതിനെക്കുറിച്ചും അറിഞ്ഞുവെക്കുന്നത് നല്ലതാണ്. ആ മാസത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സഹായകമാകും.

      ഡിസംബര്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക

      ആര്‍ബിഐ ഉത്തരവനുസരിച്ച് 2021 ഡിസംബര്‍ മാസത്തെ രാജ്യത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പൂര്‍ണ്ണ ലിസ്റ്റ് ഇതാ: (ഡിസംബര്‍ 1 മുതല്‍ കണക്കാക്കുന്നു)

      നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള ബാങ്ക് അവധികളുടെ പട്ടിക:

      ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ - ഗോവ

      ഡിസംബര്‍ 18: യു സോസോ താമിന്റെ ചരമവാര്‍ഷികം - ഷില്ലോംഗ്

      ഡിസംബര്‍ 24: ക്രിസ്മസ് ഉത്സവം (ക്രിസ്മസ് ഈവ്) - ഐസ്വാള്‍, ഷില്ലോംഗ്

      ഡിസംബര്‍ 25: ക്രിസ്മസ് - ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂ ഡല്‍ഹി, പനാജി, പട്‌ന, റായ്പൂര്‍, റാഞ്ചി, ഷില്ലോംഗ്, ഷിംല, ശ്രീനഗര്‍, തിരുവനന്തപുരം

      ഡിസംബര്‍ 27: ക്രിസ്മസ് ആഘോഷം - ഐസ്വാള്‍

      ഡിസംബര്‍ 30: സ്വാതന്ത്ര സമര സേനാനി യു കിയാങ് നങ്ങ്ബഹ് രക്തസാക്ഷി ദിനം - ഷില്ലോംഗ്

      ഡിസംബര്‍ 31: പുതുവര്‍ഷ രാവ് - ഐസ്വാള്‍

      സംസ്ഥാനം തിരിച്ചുള്ള വിവിധ അവധി ദിവസങ്ങള്‍ക്ക് പുറമെ, വാരാന്ത്യങ്ങളിലെ ചില ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇന്ത്യയിലുടനീളമുള്ള വാരാന്ത്യ അവധികള്‍ ഏകീകൃതമാണ്. അവ താഴെ സൂചിപ്പിച്ചിരിക്കുന്നു:

      ഡിസംബര്‍ 5: ഞായറാഴ്ച

      ഡിസംബര്‍ 11: മാസത്തിലെ രണ്ടാം ശനിയാഴ്ച

      ഡിസംബര്‍ 12: ഞായറാഴ്ച

      ഡിസംബര്‍ 19: ഞായറാഴ്ച

      ഡിസംബര്‍ 25: മാസത്തിലെ നാലാം ശനിയാഴ്ചയും ക്രിസ്തുമസും

      ഡിസംബര്‍ 26: ഞായറാഴ്ച
      Published by:Sarath Mohanan
      First published: