രാജ്യത്തെ സ്വകാര്യ, പൊതുമേഖലകളിലുടനീളമുള്ള ബാങ്കുകൾക്ക് ഡിസംബറിലെ (December) അവസാന 10 ദിവസങ്ങളിൽ ആറ് ദിവസം (6 days) അവധിയാണ്. ഈ മാസത്തിൽ രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കുമുള്ള ദേശീയ അവധി ദിനം ക്രിസ്മസ് (Christmas) മാത്രമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തയ്യാറാക്കിയ പട്ടിക പ്രകാരമാണ് എല്ലാ വർഷവും അവധി ദിനങ്ങൾ (Holidays) വിജ്ഞാപനം ചെയ്യുന്നത്. ഡിസംബറിലെ ഈ വർഷത്തെ ലിസ്റ്റിൽ വിവിധ സംസ്ഥാനം തിരിച്ച് ഏഴ് അവധി ദിവസങ്ങളുണ്ട്, അവയിൽ ചിലത് കഴിഞ്ഞു.
ക്രിസ്മസ് ദേശീയ അവധിയാണെങ്കിലും ഈ മാസത്തിലെ നാലാമത്തെ ശനിയാഴ്ചയാണ് ക്രിസ്മസ് വരുന്നത്. ഇത് ബാങ്കുകൾക്ക് ഇതിനകം തന്നെ അവധി ദിനമാണ്. അതിനാൽ, ആറ് അവധികളും ആറ് വാരാന്ത്യ അവധികളും ചേർത്താൽ, ഡിസംബറിലെ ബാങ്ക് അവധികളുടെ ആകെ എണ്ണം 12 ആയി. ഈ 12 അവധി ദിവസങ്ങളിൽ, ഡിസംബറിലെ ആദ്യ 20 ദിവസങ്ങളിൽ ആറെണ്ണം മാത്രമാണ് കഴിഞ്ഞത്.
മേൽപ്പറഞ്ഞ ദിവസങ്ങളിൽ അതത് സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ചില ശാഖകൾ മാത്രമേ അടച്ചിടൂ. ഉദാഹരണത്തിന്, ഡിസംബർ 24 ന് ഐസ്വാളിലും ഷില്ലോങ്ങിലും ക്രിസ്മസിനെ തുടർന്നുള്ള ബാങ്ക് അവധിയാണ്. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ബാങ്കുകൾ അന്നേ ദിവസം തുറന്ന് പ്രവർത്തിക്കും.
ആർബിഐ പുറത്തിറക്കിയ പട്ടിക പ്രകാരമാണ് ബാങ്ക് അവധികൾ പ്രാബല്യത്തിൽ വരുന്നത്. സെൻട്രൽ ബാങ്കിന്റെ പട്ടിക പ്രകാരം ഈ മാസം ഏഴ് അവധി ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ബാക്കിയുള്ളത് വാരാന്ത്യ അവധികളാണ്. മാസത്തിലെ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.
Also read-
Car Loan| കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന കാര്‍ ലോണുകള്‍ ഏതൊക്കെയെന്ന് അറിയാംആർബിഐ ഉത്തരവനുസരിച്ച് 2021 ഡിസംബറിലെ അവസാന 10 ദിവസത്തെ അവധി ദിനങ്ങളുടെ പട്ടിക ഇതാ (ഡിസംബർ 20 മുതൽ)ഡിസംബർ 24: ക്രിസ്മസ് ഈവ് - ഐസ്വാൾ, ഷില്ലോംഗ്
ഡിസംബർ 25: ക്രിസ്മസ് - ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല, ശ്രീനഗർ, തിരുവനന്തപുരം
ഡിസംബർ 27: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അവധി - ഐസ്വാൾ
ഡിസംബർ 30: യു കിയാങ് നങ്ബാ - ഷില്ലോംഗ്
ഡിസംബർ 31: പുതുവർഷ അവധി - ഐസ്വാൾ
സംസ്ഥാനം തിരിച്ചുള്ള വിവിധ അവധി ദിവസങ്ങൾക്ക് പുറമെ, വാരാന്ത്യങ്ങളിലെ ചില ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ വാരാന്ത്യങ്ങളിലെ ബാങ്ക് അവധികൾ (ഡിസംബർ 20 മുതൽ)ഡിസംബർ 19: ഞായറാഴ്ച
ഡിസംബർ 25: മാസത്തിലെ നാലാം ശനിയാഴ്ചയും ക്രിസ്തുമസും
ഡിസംബർ 26: ഞായറാഴ്ച
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.