• HOME
  • »
  • NEWS
  • »
  • money
  • »
  • Bank Holidays in March 2021| മാർച്ചിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; ഏതൊക്കെ ദിവസങ്ങളിലെന്ന് അറിയാം

Bank Holidays in March 2021| മാർച്ചിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; ഏതൊക്കെ ദിവസങ്ങളിലെന്ന് അറിയാം

അഞ്ച് ഉത്സവ അവധി ദിനങ്ങൾ ഉൾപ്പടെയാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്. കൂടാതെ രാജ്യത്തെ ബാങ്കുകളും 4 ഞായർ ആഴ്ചകളിലും, 2 ശനിയാഴ്ചകളിലും അടഞ്ഞു കിടക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പുറത്തിറക്കിയ പുതിയ കലണ്ടർ പ്രകാരം മാർച്ചിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. അഞ്ച് ഉത്സവ അവധി ദിനങ്ങൾ ഉൾപ്പടെയാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്. കൂടാതെ രാജ്യത്തെ ബാങ്കുകളും 4 ഞായർ ആഴ്ചകളിലും, 2 ശനിയാഴ്ചകളിലും അടഞ്ഞു കിടക്കും. മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിലാണ് ബാങ്കുകൾക്ക് അവധി ഉള്ളത്. ഇതോടെയാണ് മൊത്തം അവധിദിനങ്ങൾ 11 ദിവസം ആയി മാറുന്നത്. എന്നിരുന്നാലും, ബാങ്ക് സംസ്ഥാന അവധി ദിനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുമെന്നും ചില ബാങ്കിംഗ് കമ്പനികൾ ചിലപ്പോൾ ഇത് ആചരിക്കില്ലെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. അവധി ദിനങ്ങൾ ഒരു പ്രത്യേക സംസ്ഥാനത്ത് ആഘോഷിക്കുന്ന ഉത്സവങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

    രാജ്യത്തിലെ പരമോന്നത ബാങ്ക് അവധിദിനങ്ങൾ രണ്ടുവിഭാഗങ്ങളിലായി ആണുള്ളത്: നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധി, ബാങ്കുകൾക്കു വേണ്ടിയുള്ള തത്സമയ മൊത്ത സെറ്റിൽമെന്റ് ഹോളിഡേയ്ക്കു കീഴിൽ വരുന്ന അവധി.

    Also Read- 1000 രൂപ നിക്ഷേപിച്ചാൽ 50 രൂപ നേട്ടം; എൽഐസിയുടെ പുതിയ ബിമ ജ്യോതി പ്ലാനിനെക്കുറിച്ച് അറിയാം

    ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകളും ആവശ്യങ്ങളും മാർച്ചിലേക്ക് മാറ്റിവച്ചവർ കലണ്ടറിൽ സൂചിപ്പിച്ചിരിക്കുന്ന തീയതികൾ അനുസരിച്ച് ആസൂത്രണം ചെയ്യണം. നിങ്ങളുടെ റഫറൻസിനായി 2021 മാർച്ച് മാസത്തെ ബാങ്ക് അവധിദിനങ്ങളുടെ പട്ടിക ഇതാ:

    മാർച്ച് 5: ചാപ്ചർ കുട്ട് (മിസോറം) ആഘോഷിക്കുന്നതിനാൽ ബാങ്കുകൾ അടച്ചിരിക്കും.

    മാർച്ച് 11: മഹാശിവരാത്രി ആഘോഷങ്ങൾ കാരണം ബാങ്കിംഗ് പ്രവർത്തനങ്ങൾ അവധി ആയിരിക്കും (ദേശ വ്യാപക അവധി)

    മാർച്ച് 13: രണ്ടാമത്തെ ശനിയാഴ്ച ആയതിനാൽ, ബാങ്കുകൾ ഈ ദിവസത്തേക്ക് അടച്ചിരിക്കും (ദേശ വ്യാപക അവധി)

    മാർച്ച് 22: ബീഹാർ ദിനമായി (ബിഹാർ) ആചരിക്കുന്നതിനാൽ ബാങ്കുകൾക്ക് അവിടെ അവധി ആയിരിക്കും.

    മാർച്ച് 27: നാലാം ശനിയാഴ്ച (നാഷണൽ) കാരണം ബാങ്കുകൾ അടച്ചിരിക്കും. ദേശവ്യാപക അവധിയാണ്.

    മാർച്ച് 29, 30: ഹോളി ആഘോഷങ്ങൾ കാരണം ഈ രണ്ട് ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.

    You May Also Like- സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് പുറത്തു കടന്ന് രാജ്യം; ഒക്ടോബർ-ഡിസംബർ പാദത്തിൽ 0.4 ശതമാനം വളർച്ച നേടി

    രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധിച്ച് മാർച്ച് 15 മുതൽ ഒമ്പത് ബാങ്ക് എംപ്ലോയീസ് യൂണിയന്റെ (യുഎഫ്ബിയു) സുപ്രീം സമിതി രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഈ രണ്ട് ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.

    Also Read- ചെക്കിൻ ബാഗേജില്ലാത്ത ആഭ്യന്തര വിമാന യാത്രക്കാർക്ക് ഇനി മുതല്‍ പ്രത്യേക ഡിസ്‌കൗണ്ട്

    ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ഉപഭോക്താക്കളോട് ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ അതനുസരിച്ച് ആസൂത്രണം ചെയ്യാൻ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, എല്ലാ ബാങ്കിംഗ് ഇടപാടുകളും മറ്റ് കാര്യങ്ങളും ചെയ്യാൻ അവർക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൌകര്യം ഉപയോഗിക്കാം.
    Published by:Anuraj GR
    First published: