നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Bank Holidays in October | ഒക്ടോബറിലെ ബാങ്ക് അവധികൾ; 21 ദിവസം ഇന്ത്യയൊട്ടാകെ ബാങ്ക് അവധി

  Bank Holidays in October | ഒക്ടോബറിലെ ബാങ്ക് അവധികൾ; 21 ദിവസം ഇന്ത്യയൊട്ടാകെ ബാങ്ക് അവധി

  ആർബിഐയുടെ അവധിദിനങ്ങളുടെ പട്ടിക സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങൾ, മതപരമായ അവധിദിനങ്ങൾ, ഉത്സവ ആഘോഷങ്ങൾ എന്നിവയൊക്കെ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

  bank holiday

  bank holiday

  • Share this:
   ഒക്ടോബർ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിനങ്ങളുടെ ലിസ്റ്റ് അനുസരിച്ച് ഒക്ടോബറിൽ 21ഓളം അവധി ദിനങ്ങളുണ്ട്. എന്നാൽ ചില തീയതികളിൽ ചില സ്ഥലങ്ങളിലെ ബാങ്കുകൾക്ക് മാത്രമാണ് അവധിയുള്ളത്. എല്ലാ അവധി ദിനങ്ങളും എല്ലാ ബാങ്കുകൾക്കും ബാധകമല്ല. പട്ടിക അനുസരിച്ചുള്ള ആദ്യ അവധി ഇന്ന് ആണ്. അക്കൗണ്ട് ക്ലോസിംഗിനെ തുടർന്ന് ഗാങ്ടോക്കിലെ ബാങ്കുകൾക്കാകും ഇന്ന് അവധി.

   ആർബിഐയുടെ അവധിദിനങ്ങളുടെ പട്ടിക സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങൾ, മതപരമായ അവധിദിനങ്ങൾ, ഉത്സവ ആഘോഷങ്ങൾ എന്നിവയൊക്കെ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ആർബിഐയുടെ നിർബന്ധിത അവധി ദിവസങ്ങളുടെ പട്ടിക 'നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ' എന്നീ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഒക്ടോബർ മാസത്തെ അവധി ദിവസങ്ങൾ കൂടുതലും 'നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്' എന്ന വിഭാഗത്തിന് കീഴിലാണ് വരുന്നത്.

   ആർ‌ബി‌ഐ ഉത്തരവ് പ്രകാരം 2021 ഒക്ടോബർ മാസത്തെ അവധി ദിനങ്ങളുടെ പൂർണ്ണ പട്ടിക ഇതാ:

   1) ഒക്ടോബർ 1 - ബാങ്ക് അക്കൗണ്ടുകളുടെ അർദ്ധവാർഷിക ക്ലോസിംഗ് (ഗാങ്‌ടോക്ക്)

   2) ഒക്ടോബർ 2 - മഹാത്മാ ഗാന്ധി ജയന്തി (എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം)

   3) ഒക്ടോബർ 3 - ഞായറാഴ്ച

   4) ഒക്ടോബർ 6 - മഹാലയ അമാവാസി (അഗർത്തല, ബെംഗളൂരു, കൊൽക്കത്ത)

   5) ഒക്ടോബർ 7 - മേരാ ചൗറൻ ഹൗബ ലൈനിംഗ്‌തൗ സനാമഹി (ഇംഫാൽ)

   6) ഒക്ടോബർ 9 - രണ്ടാം ശനിയാഴ്ച

   7) ഒക്ടോബർ 10 - ഞായറാഴ്ച

   8) ഒക്ടോബർ 12 - ദുർഗ്ഗ പൂജ (അഗർത്തല, കൊൽക്കത്ത)

   9) ഒക്ടോബർ 13 - ദുർഗ്ഗ പൂജ (മഹാ അഷ്ടമി) (അഗർത്തല, ഭുവനേശ്വർ, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, പട്ന, റാഞ്ചി)

   10) ഒക്ടോബർ 14 - ദുർഗാ പൂജ, ദസറ, മഹാ നവമി, ആയുധ പൂജ (അഗർത്തല, ബെംഗളൂരു, ചെന്നൈ, ഗാങ്‌ടോക്ക്, ഗുവാഹത്തി, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലക്നൗ, പട്ന, റാഞ്ചി, ഷില്ലോംഗ്, ശ്രീനഗർ, തിരുവനന്തപുരം)

   11) ഒക്ടോബർ 15 - ദുർഗ പൂജ, ദസറ, വിജയ ദശമി) (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)


   12) ഒക്ടോബർ 16 - ദുർഗാ പൂജ (ഗാങ്ടോക്ക്)

   13) ഒക്ടോബർ 17 - ഞായറാഴ്ച

   14) ഒക്ടോബർ 18 - കതി ബിഹു (ഗുവാഹത്തി)

   15) ഒക്ടോബർ 19- പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനം, ബറവാഫത്ത് (അഹമ്മദാബാദ്, ബേലാപ്പൂർ, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, കാൺപൂർ, കൊച്ചി , ലക്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം)

   16) ഒക്ടോബർ 20 - മഹർഷി വാൽമീകിയുടെ ജന്മദിനം, ലക്ഷ്മി പൂജ, ഈദ്-ഇ-മിലാദ് (അഗർത്തല, ബെംഗളൂരു, ചണ്ഡീഗഡ്, കൊൽക്കത്ത, ഷിംല)

   17) ഒക്ടോബർ 22 - ഈദ്-ഇ-മിലാദ്-ഉൾ-നബി (ജമ്മു, ശ്രീനഗർ)

   18) ഒക്ടോബർ 23 - 4-ാം ശനിയാഴ്ച

   19) ഒക്ടോബർ 24 - ഞായർ

   20) ഒക്ടോബർ 26 - ആക്സഷൻ ദിനം (ജമ്മു, ശ്രീനഗർ)

   21) ഒക്ടോബർ 31 - ഞായർ

   Also Read- Nirmal NR-244, Kerala Lottery result| നിര്‍മല്‍ NR-244 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   Published by:Rajesh V
   First published:
   )}