• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

മിനിമം ബാലന്‍സ്; ഡെബിറ്റ് കാര്‍ഡിലും പിഴ ചുമത്തി ബാങ്കുകള്‍

gopika.gs | news18
Updated: April 2, 2018, 10:07 PM IST
മിനിമം ബാലന്‍സ്; ഡെബിറ്റ് കാര്‍ഡിലും പിഴ ചുമത്തി ബാങ്കുകള്‍
gopika.gs | news18
Updated: April 2, 2018, 10:07 PM IST
മുംബൈ: ഡിജിറ്റല്‍ പണമിടപാടും ഓണ്‍ലൈന്‍ ബാങ്കിംഗും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോഴും ഉപയോക്താക്കളെ കബളിപ്പിച്ച് ബാങ്കുകളുടെ ഇരട്ടത്താപ്പ്.

മിനിമം ബാലന്‍സിന്റെയും എടിഎം ഇടപാടിന്റെയും പേരില്‍ പിഴ ഈടാക്കുന്നതിനു പിന്നാലെയാണ് ഡെബിറ്റ് കാര്‍ഡുകളുടെ പേരിലും ഇടപാടുകാരെ ബാങ്കുകള്‍ കൊള്ളയടിക്കുന്നത്.

മിനിമം ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവരില്‍നിന്നു പിഴ ഈടാക്കുന്നതാണ് ബാങ്കുകളുടെ പുതിയ പരിഷ്‌കാരം. മിനിമം ബാലന്‍സ് ഇല്ലാത്ത കാര്‍ഡ് സൈ്വപ് ചെയ്താല്‍ 17 രൂപമുതല്‍ 25 രൂപവരെയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. കൂടാതെ ഈ തുകയക്കുള്ള ജിഎസ്ടിയും ഉപയോക്താക്കളുടെ മേല്‍ ചുമത്തും.
Loading...
എടിഎമ്മിലോ ഷോപ്പിംഗിനോ മിനിമം ബാലന്‍സ് ഇല്ലാത്ത ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 17 രൂപയാണ് എസ്ബിഐ ഈടാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ഇത്തരത്തിലുള്ള ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതം ഈടാക്കും.

ഡിജിറ്റല്‍ പണിടപാടിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിനു പിന്നാലെ ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള ഷോപ്പിംഗിന് ബാങ്കുകളും ഇടപാടുകാരെ നിര്‍ബന്ധിക്കുന്നുണ്ട്. ഇതിനിടയിലാണ് ഉപോയക്തക്കളുടെ പോക്കറ്റില്‍ കൈയ്യിട്ടു വാരുന്ന നടപടിയുമായി ബാങ്കുകള്‍ മുന്നോട്ടു പോകുന്നത്.
First published: March 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍