നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 900 കോടി രൂപ രണ്ടു സ്കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ; അധികൃതർ അന്വേഷണം തുടങ്ങി

  900 കോടി രൂപ രണ്ടു സ്കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ; അധികൃതർ അന്വേഷണം തുടങ്ങി

  സ്കൂൾ യൂണിഫോമിനായി സംസ്ഥാന സർക്കാർ നിക്ഷേപിച്ച തുകയെക്കുറിച്ച് പരിശോധിക്കാനാണ് വിദ്യാർഥികളായ ആൺകുട്ടികൾ എസ്ബിഐയുടെ പ്രാദേശിക ശാഖയിലെത്തിയത്...

  Rupee

  Rupee

  • Share this:
   പാട്ന: രണ്ട് സ്കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ 900 കോടി രൂപ ലഭിച്ച സംഭവത്തിൽ ബാങ്ക് അന്വേഷണം തുടങ്ങി. ബീഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസം ബീഹാറിലെ തന്നെ ഒരു ഉപഭോക്താവിന്‍റെ അക്കൌണ്ടിൽ ബാങ്കിലെ പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ആൺകുട്ടികളുടെ അക്കൌണ്ടിൽ 900 കോടി രൂപ ക്രെഡിറ്റായത് ബാങ്ക് ഉദ്യോഗസ്ഥരെ മാത്രമല്ല, ഒരു ഗ്രാമത്തെയാകെ അമ്പരപ്പിലാക്കി. ലൈവ് ഹിന്ദുസ്ഥാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

   ഗുരുചന്ദ്ര വിശ്വാസ്, അസിത് കുമാർ എന്നീ ആൺകുട്ടികളുടെ അക്കൗണ്ടുകളിലായാണ് 900 കോടിയിലേറെ രൂപ ക്രെഡിറ്റായത്. രണ്ട് ആൺകുട്ടികളും കതിഹാർ ജില്ലയിലെ ബഗൗര പഞ്ചായത്തിലെ പസ്തിയ ഗ്രാമവാസികളാണ്.

   സ്കൂൾ യൂണിഫോമിനായി സംസ്ഥാന സർക്കാർ നിക്ഷേപിച്ച തുകയെക്കുറിച്ച് പരിശോധിക്കാനാണ് വിദ്യാർഥികളായ ആൺകുട്ടികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രാദേശിക കേന്ദ്രീകൃത പ്രീസെസിംഗ് സെന്ററിൽ (സിപിസി) എത്തിയത്. എന്നാൽ അക്കൌണ്ട് പരിശോധിച്ച ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിപ്പോയി. രണ്ടുപേരുടെയും അക്കൌണ്ടുകളിലായി ഏകദേശം 900 കോടിയിലേറെയാണ് ബാലൻസ് കാണിച്ചിരുന്നതെന്ന് ലൈവ്ഹിന്ദുസ്ഥാൻ റിപ്പോർട്ടിൽ പറയുന്നു

   ആൺകുട്ടികൾക്ക് ഉത്തർ ബീഹാർ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. വിശ്വാസിന്റെ അക്കൗണ്ടിൽ 60 കോടി രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ കുമാറിന്റെ അക്കൗണ്ടിൽ 900 കോടി രൂപയുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ബ്രാഞ്ച് മാനേജർ മനോജ് ഗുപ്ത പ്രശ്നം അറിഞ്ഞ് ആശ്ചര്യപ്പെടുകയും പണം പിൻവലിക്കുന്നത് നിർത്തിവയ്ക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും വിവരം ബാങ്ക് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മനോജ് ഗുപ്ത പറഞ്ഞു.

   Also Read- ബാങ്കിന് പറ്റിയ പിശക്; ക്രെഡിറ്റായ അഞ്ചര ലക്ഷം പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും തിരിച്ചു നൽകില്ലെന്നും അക്കൗണ്ട് ഉടമ

   ഖഗരിയ ജില്ലയിൽ നിന്ന് സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് പുതിയ വാർത്ത വരുന്നത്. രഞ്ജിത് ദാസ് എന്ന സ്വകാര്യ ട്യൂട്ടറുടെ അക്കൗണ്ടിൽ ബാങ്ക് പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായി. ബാങ്കിന് പിഴവ് സംഭവിച്ചതാണെന്നും, പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും തുക തിരികെ നൽകാൻ രഞ്ജിത് ദാസ് വിസമ്മതിച്ചു. കേന്ദ്ര സർക്കാർ നൽകിയ പണം തട്ടിയെടുക്കാനുള്ള ബാങ്കിന്‍റെ തന്ത്രമാണിതെന്നായിരുന്നു രഞ്ജിത് ആരോപിച്ചത്.

   “കോവിഡ് -19 ഉം ലോക്ക്ഡൗണും കാരണം, സർക്കാർ എന്റെ അക്കൗണ്ടിലേക്ക് തുക അയച്ചതാണെന്നാണ് ഞാൻ കരുതിയത്. ഈ ദിവസങ്ങളിൽ, ധാരാളം ബാങ്കിംഗ് തട്ടിപ്പുകൾ നടക്കുന്നു, അതിനാൽ ഞാൻ അക്കൌണ്ടിൽ ലഭിച്ച പണം തിരിച്ചു നൽകിയില്ല. എനിക്ക് ചില ആവശ്യങ്ങൾ ഉള്ളതിനാൽ, ഞാൻ 1,60,970 രൂപ ചെലവഴിച്ചു. എനിക്ക് അത്യാവശ്യമുള്ള സമയത്ത് സർക്കാർ അക്കൌണ്ടിൽ പണം നിക്ഷേപിച്ചതിൽ സന്തോഷം തോന്നിയിരുന്നു. പ്രധാനമന്ത്രി മുമ്പ് വാഗ്ദാനം ചെയ്ത 15 കോടിയിൽ ആദ്യ ഗഡുവാണെന്നാണ് ഞാൻ പ്രതീക്ഷിച്ചത്”- ദാസ് പോലീസിനോട് പറഞ്ഞു. ദാസിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും ബുധനാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
   Published by:Anuraj GR
   First published:
   )}