കഴിഞ്ഞ നാല് ദിവസങ്ങളായി സാങ്കേതിക തകരാറിനെ തുടർന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ (online services) ലഭ്യമായിരുന്നില്ല. ഇതു സംബന്ധിച്ച് ഉപയോക്താക്കളിൽ നിന്ന് നിരവധി പരാതികളും ഉയർന്നിരുന്നു. എന്നാൽ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ (bank of india) തകരാറുകൾ പരിഹരിച്ച് ഓൺലൈൻ സേവനങ്ങൾ പുനഃസ്ഥാപിച്ചതായി ബാങ്ക് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
കോര്‍ ബാങ്കിംഗ് (core banking) സംവിധാനം അപ്ഗ്രേഡ് (upgrade) ചെയ്യുകയാണെന്ന് ബാങ്ക് ഈ ആഴ്ച ആദ്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഈ അപ്ഗ്രേഡേഷനെ തുടര്‍ന്ന്, ഓണ്‍ലൈന്‍ സേവനങ്ങള്‍ തകരാറിലാണെന്ന് ആരോപിച്ച് നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ തുടങ്ങി. നാല് ദിവസത്തോളം ഈ സാങ്കേതിക തകരാർ നീണ്ടുപോകുകയും ചെയ്തു. എന്നാൽ ഇപ്പോൾ എല്ലാ ഓൺലൈൻ സേവനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബാങ്ക് വ്യക്തമാക്കിയതായി CNBC-TV18 റിപ്പോർട്ട് വ്യക്തമാക്കുന്നു. ട്വിറ്ററിലൂടെ ഒരു ഉപഭോക്താവിനും ബാങ്ക് ഓഫ് ഇന്ത്യ ഇതേ മറുപടിയാണ് നല്‍കിയത്.
'സര്, താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു. എല്ലാ ബാങ്കിംഗ് സേവനങ്ങളും പുനസ്ഥാപിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാൽ, നിങ്ങള്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ദയവായി ഞങ്ങൾക്ക് സന്ദേശം അയയ്ക്കുക '' ഒരു ഉപഭോക്തൃ പരാതിക്കുള്ള മറുപടിയായി ബാങ്ക് വ്യക്തമാക്കി.
സാങ്കേതിക തകരാറിന് കാരണമെന്ത്?
ബാങ്ക് ഓഫ് ഇന്ത്യ ജനുവരി 23ന് ഒരു ട്വിറ്റര്‍ പ്രസ്താവനയില്‍ ബാങ്കിന്റെ കോര്‍ സിസ്റ്റം അപ്ഗ്രേഡേഷന്റെ ഭാഗമായി ഉപഭോക്താക്കളുടെ മൈഗ്രേഷന്‍ പ്രക്രിയ ജനുവരി 21 മുതല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും ജനുവരി 24 നകം പൂര്‍ത്തിയാകുമെന്നും അറിയിച്ചിരുന്നു.
Also read- Meta AI Supercomputer | ലോകത്തിലെ ഏറ്റവും വേഗതയേറിയ AI സൂപ്പർ കമ്പ്യൂട്ടറിന്റെ നിർമ്മാണം 2022 അവസാനത്തോടെ പൂർത്തിയാകുമെന്ന് മെറ്റ
എന്നാല്‍, അന്നു മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ തകരാർ സംഭവിക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടാന്‍ തുടങ്ങി. നെറ്റ് ബാങ്കിംഗ്, ചെക്ക് ക്ലിയറന്‍സുകള്‍, ഇടപാടുകളിലെ പരാജയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പരാതികള്‍ ഒഴുകാന്‍ തുടങ്ങി.
Also read-
Bank Holidays | ഫെബ്രുവരിയില്‍ 12 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല; ഈ അവധി ദിനങ്ങള്‍ അറിയാം
അപ്ഗ്രേഡ് കാരണമുള്ള 'ചെറിയ തകരാറുകളാണ്' ആണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ബാങ്ക് വ്യക്തമാക്കിയത്. എന്നാല്‍, ഉപഭോക്താക്കളുടെ എല്ലാ പരാതികള്‍ക്കും ഒരേ മറുപടിയാണ് ലഭിച്ചത്. സംഭവത്തെക്കുറിച്ച് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
1906-ല്‍ സ്ഥാപിതമായ ഒരു വാണിജ്യ ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് അനുഭവം എളുപ്പമാക്കുന്നതിന് നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അറിയാന്‍ നിങ്ങളെ പ്രാപ്തമാക്കുന്ന ഒരു ഔദ്യോഗിക മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനാണ് BOI മൊബൈല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.