• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബാങ്ക് ഓഫ് ഇന്ത്യ ദുബായിലെ പ്രതിനിധി ഓഫീസ് പൂട്ടുന്നു

news18
Updated: April 10, 2018, 8:13 PM IST
ബാങ്ക് ഓഫ് ഇന്ത്യ ദുബായിലെ പ്രതിനിധി ഓഫീസ് പൂട്ടുന്നു
news18
Updated: April 10, 2018, 8:13 PM IST
ബാങ്ക് ഓഫ് ഇന്ത്യ ദുബായിലെ പ്രതിനിധി ഓഫീസ് പൂട്ടുമെന്ന് റിപ്പോർട്ടുകൾ. അറബ് എമിറേറ്റ്സിന്റെ സെൻട്രൽ ബാങ്ക് ഇതിനകം തന്നെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ വിദേശ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഇത്. എന്നാൽ വിവരം മുംബെ എക്സ്ചേഞ്ചുകളെ അറിയിച്ചില്ലെന്നും പരാതിയുണ്ട്.

35 ഓളം പൊതുമേഖലാ ബാങ്കുകളുടെ വിദേശ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. 69 വിദേശ ഓഫിസുകൾ കൂടുതൽ ഇതിന്റെ  നിരീക്ഷണത്തിനായി കണ്ടെത്തിയിട്ടുണ്ട്.

13,000 കോടി രൂപയുടെ അഴിമതിയുമായി പഞ്ചാബ് നാഷണൽ ബാങ്കും, ബാങ്ക് ഓഫ് ബറോഡയുടെയും ദക്ഷിണാഫ്രിക്കയിൽ പ്രവർത്തനം നിർത്തിവച്ചതോടെ വിദേശ പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ മെച്ചപ്പെടുത്താന്‍ പദ്ധതിയുണ്ട്. പൊതുമേഖലാ ബാങ്കുകൾക്ക് 165 ഓളം വിദേശ ശാഖകളുണ്ട്. സബ്സിഡിയറി, സംയുക്ത സംരംഭങ്ങൾ, പ്രതിനിധി ഓഫീസുകൾ എന്നിവയാണ് ഇത്.
First published: April 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍