നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Bank Strike | വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്; എടിഎമ്മുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളെ ബാധിക്കും

    Bank Strike | വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്; എടിഎമ്മുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളെ ബാധിക്കും

    രാജ്യവ്യാപക ബാങ്ക് പണിമുടക്ക് എസ്ബിഐ, പിഎൻബി ശാഖകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത

    • Share this:
      വ്യാഴം (ഡിസംബര്‍ 16), വെള്ളി (ഡിസംബർ 17) ദിവസങ്ങളിൽ നടക്കുന്ന ദേശീയ ബാങ്ക് പണിമുടക്ക് (Nationwide Bank Strike) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), മറ്റു ബാങ്കുകൾ എന്നിവയുടെ സേവനങ്ങളെ ബാധിക്കും. പൊതുമേഖലാ ബാങ്കുകളെ (Public Sector Banks) സ്വകാര്യവത്കരിക്കാനുള്ള (Privatisation) കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ഓഫീസര്‍മാരും ട്രേഡ് യൂണിയനുകളും ഡിസംബര്‍ ഒന്നിന് ന്യൂഡല്‍ഹിയിലെ (New Delhi) ജന്തര്‍മന്തറില്‍ 'ബാങ്ക് ബച്ചാവോ, ദേശ് ബച്ചാവോ' എന്ന കാമ്പയിന്‍ ആരംഭിച്ചിരുന്നു.

      ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ (എഐബിഒസി) നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും യൂണിയന്‍ അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇപ്പോള്‍, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

      ''പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ മുന്‍ഗണനാ മേഖലകളെയും സ്വയം സഹായ സംഘങ്ങളിലേക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്കുമുള്ള വായ്പാ പ്രവാഹത്തെയും ബാധിക്കും'', ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ (എഐബിഒസി) ജനറല്‍ സെക്രട്ടറി സഞ്ജയ് ദാസ് പറഞ്ഞു.

      പണിമുടക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ഇടയുണ്ട്. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ബിഇഎഫ്), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് (എന്‍ഒബിഡബ്ല്യു) എന്നിവയും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനും (എഐബിഒസി) നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസര്‍മാരും (എന്‍ഒബിഒ) പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

      Also Read- Post Office RD| 2021ൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്ക് എത്ര?

      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നീ ബാങ്കുകളും ഈ ആഴ്ചത്തെ ബാങ്ക് പണിമുടക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അറിയിച്ചു.

      2021-22 ബജറ്റില്‍ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍, 2021 അവതരിപ്പിക്കുമെന്ന് കേന്ദ്രം നേരത്തെ സൂചിപ്പിച്ചിരുന്നു.

      1970 ലെ ബാങ്കിംഗ് കമ്പനികളുടെ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ എല്ലായ്പ്പോഴും സര്‍ക്കാരിന് 51 ശതമാനം ഓഹരി നിര്‍ബന്ധിതമാക്കുന്ന വ്യവസ്ഥയായിരുന്നു ഇത്. പുതിയ ബില്‍ സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും. ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ പിന്‍വലിക്കണമെന്ന് ബാങ്കര്‍മാര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
      Published by:Rajesh V
      First published:
      )}