• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മെയ് 30,31 തീയതികളിൽ ബാങ്ക് പണിമുടക്ക്

news18
Updated: May 28, 2018, 4:34 PM IST
മെയ് 30,31 തീയതികളിൽ ബാങ്ക് പണിമുടക്ക്
news18
Updated: May 28, 2018, 4:34 PM IST
മുംബൈ: രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് പെതുമേഖല ബാങ്ക് ജീവനക്കാര്‍. മെയ് 30,31 തീയതികളിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ശമ്പള വര്‍ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ 48 മണിക്കൂര്‍ പണിമുടക്കിനുള്ള ആഹ്വാനം. ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് രണ്ട് ദിവസത്തെ പണിമുടക്കിന് തീരുമാനിക്കുന്നത്.

ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള വര്‍ധന ലഭിച്ചില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. സമരവുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകളുടെ ഭാരവാഹികള്‍ അറിയിച്ചു. രാജ്യവ്യപകമായി നടത്തുന്ന പണിമുടക്ക് ബാങ്കിംങ് മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
First published: May 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍